തിരുവനന്തപുരം: വൈജ്ഞാനിക സമ്പദ് വ്യവസ്ഥയാകാൻ ഒരുങ്ങുന്ന സംസ്ഥാനത്തിന്റെ സ്വപ്നങ്ങൾക്ക് തിളക്കമേകാൻ സർവകലാശാലകളുമായി ചേർന്ന് പ്രവർത്തിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേൽ ജേതാവുമായ അഭിജിത് ബാനർജിയെ ക്ഷണിച്ചു.
വൈജ്ഞാനിക സമ്പദ് വ്യവസ്ഥയിൽ ഊന്നിയാണ് നവകേരളം വിഭാവനം ചെയ്യുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസരംഗം ആധുനീകരിക്കും. 25 വർഷത്തിനകം ജനങ്ങളുടെ ജീവിത നിലവാരം വികസിത രാജ്യങ്ങളിലേതിന് സമാനമായി ഉയർത്തുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അഭിജിത് ബാനർജി മുഖ്യപ്രഭാഷണം നിർവഹിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്തിന്റെ ഉപഹാരം അഭിജിത് ബാനർജിക്ക് മുഖ്യമന്ത്രി കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.