മലപ്പുറം: ഇക്കുറി ഹജ്ജ് നിർവഹിച്ച് മടങ്ങിയെത്തിയ തീർഥാടകരിൽനിന്ന് ശേഖരിച്ച 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി.
ഹാജിമാരിൽനിന്ന് സ്വീകരിച്ച തുക ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി മുഖ്യമന്ത്രി പിണറായി വിജയന് ൈകമാറി. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന പുറപ്പെട്ട കേരളം, പോണ്ടിച്ചേരി, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ നിന്നുള്ള തീർഥാടകരിൽ നിന്നാണ് തുക സ്വീകരിച്ചത്.
തീർഥാടകർ താമസിച്ച കെട്ടിടങ്ങൾ കേന്ദ്രീകരിച്ച് സ്വരൂപിച്ച തുക നെടുമ്പാശ്ശേരിയിൽ വെച്ചാണ് ഹജ്ജ് കമ്മിറ്റിക്ക് കൈമാറിയിരുന്നത്. ചടങ്ങിൽ മന്ത്രി കെ.ടി. ജലീൽ, മുൻ ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, കമ്മിറ്റി അംഗങ്ങളായ എച്ച്. മുസമ്മിൽ ഹാജി, കടക്കൽ അബ്ദുൽ അസീസ് മൗലവി, എസ്. അനസ്, അസി. സെക്രട്ടറി ടി.കെ. അബ്ദുറഹ്മാൻ, ഹജ്ജ് സെൽ ഒാഫിസർ എസ്. നജീബ്, കോഒാഡിനേറ്റർ എൻ.പി. ഷാജഹാൻ, എസ്.വി. ഷിറാസ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.