തോമസ്​ ചാണ്ടി വിഷയത്തിൽ തീരുമാനം മുഖ്യമന്ത്രിയുടെത്- കോടിയേരി

തിരുവനന്തപുരം: തോമസ്​ ചാണ്ടി വിഷയത്തിൽ തീരുമാനമെടുക്കുന്നത്​ മുഖ്യമന്ത്രിയാണെന്നും സ്വതന്ത്രമായി തീരുമാനമെടുക്കാൻ അദ്ദേഹത്തെ അനുവദിക്കണമെന്നും സി.പി.എം സംസ്​ഥാന സെക്രട്ടറി കോടി​േയരി ബാലകൃഷ്​ണൻ. തെറ്റു ചെയ്​തവ​രെ സർക്കാർ സംരക്ഷിക്കില്ല. ​ ​​െതറ്റു ചെയ്യാത്തവരെ ശിക്ഷിക്കുകയുമില്ല.  തോമസ്​ ചാണ്ടിക്കെതിരായ റിപ്പോർട്ട്​ സർക്കാർ പരിശോധിക്കുകയാണ്​ അതു കഴിഞ്ഞു മാത്രമാണ്​ തീരുമാനമുണ്ടാകുക. അതുവരെ കാത്തിരിക്കണമെന്നും കോടിയേരി പറഞ്ഞു. 

സോളാർ കേസിൽ നിന്ന്​ രക്ഷ നേടാനാണ്​ കോൺഗ്രസ്​ പ്രശ്​നങ്ങൾ സൃഷ്​ടിക്കുന്നത്​. ഒരു ചാണ്ടിയിൽ പിടിച്ചു കയറി മറ്റൊരു ചാണ്ടി​െയ രക്ഷിക്കാനാണ്​ ശ്രമമെന്നും കോടിയേരി പരിഹസിച്ചു. സ്വന്തം എം.പി​െയ തടയാൻ സാധിക്കാത്തവരാണ് സർക്കാറിനെതി​െര തിരിയുന്നത്​. ആദ്യം അവരു​െട എം.പിയെ നിലക്കു നിർത്താൻ കോൺഗ്രസ്​ പഠിക്ക​െട്ട എന്ന്​ തോമസ്​ ചാണ്ടിക്കുവേണ്ടി കോൺഗ്രസ്​ എം.പി വിവേക്​ തൻഖ കോടതിയിൽ ഹാജരായതിനെ പരാമർശിച്ച്​ കോടിയേരി പറഞ്ഞു.

Tags:    
News Summary - CM Decide on Thomas Chandy Issue - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.