കോഴിക്കോട്: കെ.എസ്.ആർ.ടി.സി പെട്രോൾ പമ്പുകൾ സജ്ജമായിട്ടും ഉദ്ഘാടനം വൈകുന്നു. ഇന്ധനവിൽപനമേഖലയിലേക്കിറങ്ങുന്നതിെൻറ ഭാഗമായി കോഴിക്കോട് ഉൾപ്പെടെ എട്ടു കേന്ദ്രങ്ങളിലാണ് കെ.എസ്.ആർ.ടി.സി പമ്പുകൾ തുറക്കുന്നത്.ആഗസ്റ്റ് 17ന് സംസ്ഥാനതല ഉദ്ഘാടനം നിശ്ചയിച്ച് നിർമാണജോലികൾ തകൃതിയായി നടന്നു. പക്ഷേ ഉദ്ഘാടനം നടത്താനായില്ല. സെപ്റ്റംബർ ഒന്നിന് തുറക്കാൻ തീരുമാനിച്ചെങ്കിലും അതും മാറ്റിവെച്ചിരിക്കയാണ്.
സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രിയാണ് നിർവഹിക്കുക. മുഖ്യമന്ത്രിയുടെ തീയതി കിട്ടാൻ വൈകുന്നതുകൊണ്ടാണ് ഉദ്ഘാടനം മാറ്റിയതെന്നാണ് െക.എസ്.ആർ.ടി.സി വൃത്തങ്ങൾ പറയുന്നത്. നേരത്തെ തീരുമാനിച്ചതുപ്രകാരം ഇന്ത്യൻ ഓയിൽ കോർപറേഷൻ കെ.എസ്.ആർ.ടി.സി പമ്പുകളിൽ ഇന്ധനം എത്തിച്ചു തുടങ്ങി. കോഴിക്കോട് ഇന്നലെ ഇന്ധനമിറക്കി.
കോഴിക്കോട്ടെ നിർമാണപ്രവർത്തനങ്ങളെല്ലാം പൂർത്തിയായിട്ട് രണ്ടാഴ്ചയായി. ടിക്കറ്റേതര വരുമാനം കണ്ടെത്തുന്നതിെൻറ ഭാഗമായാണ് കെ.എസ്.ആർ.ടി.സിയുടെ പെട്രോൾ പമ്പ് പദ്ധതി. സംസ്ഥാനത്ത് മൊത്തം 70 പമ്പുകൾ തുടങ്ങാനാണ് തീരുമാനമെന്ന് കഴിഞ്ഞ ദിവസം ഗതാഗത മന്ത്രി ആൻറണി രാജു കോഴിക്കോട്ട് പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.