മുഖ്യമന്ത്രിയെ തിരയുന്നവരോട്​; അദ്ദേഹം ഇവിടെയുണ്ട്​

കണ്ണൂർ: തെരഞ്ഞെടുപ്പ്​ പ്രചാരണ രംഗത്ത്​ മുഖ്യമന്ത്രിയുടെ അഭാവം പ്രതിപക്ഷം ചർച്ചയാക്കു​േമ്പാൾ സ്വന്തം നാട്ടിൽ പാർട്ടിയുടെ ​ ഒരുക്കങ്ങൾ വിലയിരുത്താൻ അദ്ദേഹം നേരി​ട്ടെത്തി.  ​​​എട്ടു മാസത്തെ ഇടവേളക്കു​ ശേഷം കണ്ണൂരിലെത്തിയ മുഖ്യമന്ത്രി ​പിണറായി വിജയൻ തിങ്കളാഴ്​ച മുഴുവൻ സമയവും ചെലവഴിച്ചത്​ പിണറായിയിലും പരിസരങ്ങളിലും തന്നെ. തെര​ഞ്ഞെടുപ്പ്​ പ്രചാരണ പരിപാടികളൊന്നും മുഖ്യമന്ത്രിക്ക്​ ഉണ്ടായിരുന്നില്ല. എന്നാൽ സി.പി.എം പിണറായി, ധർമടം പഞ്ചായത്ത്​ കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ്​ അവലോകന യോഗത്തിൽ അദ്ദേഹം പ​ങ്കെടുത്തു.

പ്രാദേശിക നേതാക്കൾക്കൊപ്പമിരുന്ന്​ തെരഞ്ഞെടുപ്പ്​ ഒരുക്കത്തി​െൻറ പുരോഗതി വിലയിരുത്തി. ​ഈയിടെ ഉദ്​ഘാടനം ചെയ്​ത പിണറായി കൺവെൻഷൻ സെൻററിലായിരുന്നു സി.പി.എം പിണറായി പഞ്ചായത്ത്​ തെരഞ്ഞെടുപ്പ്​ കമ്മിറ്റി യോഗം. രാവിലെ 10 ഒാടെ യോഗത്തിനെത്തിയ മുഖ്യമന്ത്രി രണ്ടു മണിക്കൂ​േറാളം അവിടെയുണ്ടായിരുന്നു.  വീടിന്​ അടുത്തുതന്നെയുള്ള പാറപ്രം-മേലൂർ കടവ്​ അപ്രോച്ച്​ റോഡി​െൻറ നിർമാണ പുരോഗതി കണ്ട്​ വിലയിരുത്തിയ ശേഷം വീട്ടിലേക്ക്​ മടങ്ങി. ഉച്ച ഭക്ഷണത്തിനു​ ശേഷം ​ധർമടം ബ്രണ്ണൻ കോളജിൽ നിർമാണം പൂർത്തിയാകുന്ന സിന്തറ്റിക്​ ട്രാക്ക്​ കണാനുമെത്തി.

ശേഷം സമീപത്തു​ തന്നെയുള്ള അസാപ്​ സ്​കിൽ സെൻററും സന്ദർശിച്ചു. രണ്ടിടത്തും ഉദ്യോഗസ്​ഥരുമായി അൽപനേരം ചർച്ച. ശേഷം ചിറക്കുനി ബാങ്ക്​ ഹാളിൽ സി.പി.എം ധർമടം പഞ്ചായത്ത്​ തെരഞ്ഞെടുപ്പ്​ കമ്മിറ്റി​ േയാഗത്തിനെത്തി.

മുഖ്യമന്ത്രിയുടെ പരിപാടിയിൽ ഒരിടത്തും ജനക്കൂട്ടമുണ്ടായിരുന്നില്ല. കോവിഡ്​ പ്രോ​ട്ടോകോൾ ലംഘനം ഉണ്ടാകരുതെന്ന കർശന നിബന്ധന നേരത്തേ സംഘാടകർക്ക്​ ലഭിച്ചിരുന്നു. ​ സന്ധ്യയോടെ വീട്ടിലേക്ക്​ മടങ്ങിയ മുഖ്യമന്ത്രി കണ്ണൂർ പന്നിയൂരിലെ പാർട്ടി ഓഫിസ്​ ഉദ്​ഘാടന പരിപാടിയിൽ ഓൺലൈൻ വഴി പ​ങ്കെടുത്തു.

മൂന്നാം ഘട്ടത്തിൽ ഡിസംബർ 14നാണ്​ കണ്ണൂരിൽ വേ​ാ​ട്ടെടുപ്പ്​. അന്ന്​ പിണറായിയിൽ വോട്ടുരേഖപ്പെടുത്തിയ ശേഷമാണ്​ മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക്​ മടങ്ങുക. അതുവരെയുള്ള ദിവസങ്ങളിൽ വലിയ പ്രചാരണ പരിപാടികളൊന്നും മുഖ്യമന്ത്രിക്ക്​ ഇല്ല. സ്വന്തം മണ്ഡലത്തിലെ പഞ്ചായത്തുതല തെരഞ്ഞെടുപ്പ്​ അവലോകന യോഗങ്ങളിൽ മുഖ്യമന്ത്രി പ​ങ്കെടുക്കും​.

Tags:    
News Summary - cm at kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.