Posted On
date_range Updated On
date_range നടിെയ ആക്രമിച്ച സംഭവം: കുറ്റം ചെയ്തത് ആരായാലും നടപടി - മുഖ്യമന്ത്രി
കണ്ണൂർ: നടിയെ ആക്രമിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേസിൽ ഒരു ഇടപെടലും ഉണ്ടായിട്ടില്ല. സമൂഹത്തിലെ സ്ഥാനം നോക്കിയല്ല നടപടി എടുക്കുന്നത്. കുറ്റം ചെയ്തവർ ആരായാലും അവർക്കെതിരെ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. താരസംഘടനയായ അമ്മയുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി
തെറ്റ് ചെയ്തവർ പൊലീസായാലും നിയമ നടപടികൾ നേരിടണ്ടി വരും. തെറ്റായ പ്രവണതയുള്ളവർ സേനയിലുണ്ട്. അഴിമതി പൊലീസിൽ വെച്ച് പൊറുപ്പിക്കില്ലെന്നും പിണറായി കൂട്ടിച്ചേർത്തു. കേരളത്തിൽ കുറ്റ കൃത്യങ്ങൾ കുറഞ്ഞെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.