തിരുവനന്തപുരം: സ്വകാര്യ ആശുപത്രികൾക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ചികിത്സാ ചെലവ് ഭീമമായി കൂടുന്നുവെന്നും പലരും ലാഭം മാത്രം നോക്കി ആശുപത്രി നടത്തുന്നുവെന്നും വിമർശിച്ചു. ഒരേ മാനേജുമെന്റുകാർ പല ആശുപത്രികളാണ് നടത്തുന്നത്. ലാഭത്തിന് വേണ്ടി നിക്ഷേപം നടത്തുന്നുവെന്നും ചികിത്സയല്ല ലാഭം മാത്രമാണ് ഇവരുടെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
180 കോടിയുടെ വികസന പദ്ധതികള്‍ക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചില പ്രധാന സ്വകാര്യ ആശുപത്രികളിലാണ് വിദേശ നിക്ഷേപ കമ്പനികള്‍ മുതല്‍ മുടക്കുന്നത്. സൂപ്പര്‍ സ്പെഷ്യാലിറ്റി സൗകര്യമുള്ള അത്തരം ആശുപത്രികളുടെ പേരിലോ മാനേജ്മെന്റിലോ ഒന്നും മാറ്റമുണ്ടാകുന്നില്ല. നന്നായി പ്രവര്‍ത്തിക്കുന്ന അത്തരം ആശുപത്രികളില്‍നിന്ന് ലാഭമെടുക്കലാണ് നിക്ഷേപം നടത്തുന്നതിനുപിന്നില്‍.
പല ആശുപത്രികളും ഈ ഗണത്തില്പ്പെട്ടുകഴിഞ്ഞു. രോഗികള്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കി മുടക്കുമുതല്‍ തിരിച്ചുപിടിക്കാനും ലാഭം വര്‍ധിപ്പിക്കാനുമാണ് അവര്‍ ശ്രമിക്കുന്നത്. ചികിത്സാചെലവ് സാധാരണക്കാരന് താങ്ങാനാവും വിധം രോഗീ പരിചരണ രംഗത്ത് വിവിധ പദ്ധതികള്‍ സർക്കാർ മേഖലയിൽ ആവിഷ്കരിച്ചുവരുകയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.