കോഴിക്കോട്​ ജില്ലയിൽ അടച്ചു പൂട്ടിയ ക്വാറൻറീൻ കേന്ദ്രങ്ങൾ തുറന്നു

കോഴിക്കോട്​ ജില്ലയിൽ അടച്ചു പൂട്ടിയ ക്വാറൻറീൻ കേന്ദ്രങ്ങൾ തുറന്നുകോഴിക്കോട്​: ജില്ലയിൽ അടച്ചു​ പൂട്ടാൻ കലക്​ടർ ഉത്തരവിട്ട മു​ഴുവൻ സർക്കാർ ക്വാറൻറീൻ കേന്ദ്രങ്ങളും തുറന്നു. മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്നാണ്​ നടപടി.

ഹോട്ടലുകൾ, ലോഡ്​ജുകൾ, റെസിഡൻസികൾ തുടങ്ങി 42 ക്വാറൻറീൻ കേന്ദ്രങ്ങളായിരുന്നു അടച്ചുപൂട്ടാൻ ഉത്തരവിട്ടത്​. പ്രവാസികളിൽ പലരും ക്വാറൻറീൻ സൗകര്യമില്ലാതെ പെരുവഴിയിലാവുന്ന സംഭവങ്ങൾ നടക്കുന്നതിനിടെയായിരുന്നു ആളില്ലെന്ന കാരണം പറഞ്ഞ്​ ഇവ അടച്ചൂപൂട്ട​ാൻ ഉത്തരവിട്ടത്​.

ഇക്കാര്യം വാർത്തയായതോടെ ക്വാറൻറീൻ കേന്ദ്രങ്ങൾ അടിയന്തരമായി തുറക്കണമെന്ന്​ മുഖ്യമന്ത്രി നിർദേശം നൽകുകയായിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.