Posted On
date_range Updated On
date_range മണ്ണാർക്കാട് നടക്കുന്ന കാലിക്കറ്റ് സർവകലാശാല എ സോൺ കലോത്സവത്തിനിടെ സംഘർഷം
മണ്ണാർക്കാട് (പാലക്കാട്): മണ്ണാർക്കാട് വെച്ച് നടക്കുന്ന കാലിക്കറ്റ് സർവകലാശാല എ സോൺ കലോത്സവത്തിനിടെ സംഘർഷം. സംഘാടകരായ യു.ഡി.എസ്.എഫ് നേതാക്കളും കെ.എസ്.യു-ഭരണത്തിലുള്ള ഒറ്റപ്പാലം എൻ.എസ്.എസ് കോളജിലെ മത്സരാർഥികളും യൂണിയൻ ഭാരവാഹികളും തമ്മിലുള്ള വാക്കേറ്റമാണ് സംഘർഷത്തിലേക്ക് നയിച്ചത്.
കാലിക്കറ്റ് സർവകലാശാലയിലെ യു.ഡി.എസ്.എഫ് യൂണിയനാണ് എ സോൺ കലോത്സവം നടത്തുന്നത്. മണ്ണാർക്കാട് എം.ഇ.എസ് കോളജ് ആണ് പോയിൻറ് നിലയിൽ മുന്നിൽ.
എല്ലാ മത്സരയിനങ്ങളിലും ഇതേ കോളജിന് സ്ഥാനങ്ങൾ ലഭിക്കുന്നു എന്നതിനെ ചൊല്ലിയാണ് ഒറ്റപ്പാലം എൻ.എസ്.എസ് കോളജിലെ കെ.എസ്.യു ഭരിക്കുന്ന യൂണിയൻ നേതാക്കൾ സംഘാടകരെ ചോദ്യം ചെയ്തത്. ഇതേ തുടർന്ന് വാക്കേറ്റം ഉണ്ടാവുകയായിരുന്നു. പ്രശ്നം രൂക്ഷമായതോടെ പൊലീസ് ഇടപെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.