പാലക്കാട്: സി.പി.എം പാലക്കാട് ജില്ല സെക്രട്ടറിയായി സി.കെ. രാജേന്ദ്രനെ വീണ്ടും തെരഞ്ഞെടുത്തു. മൂന്നാം തവണയാണ് ഇദ്ദേഹം സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നത്. 43 അംഗ ജില്ല കമ്മിറ്റിയെയും 36 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു. ജില്ല കമ്മിറ്റിയിലേക്ക് പുതുതായി ഒമ്പത് പേർ എത്തിയപ്പോൾ ഒമ്പത് പേരെ ഒഴിവാക്കി.
പ്രായാധിക്യം മൂലം മുതിർന്ന അംഗം ടി. ശിവദാസമേനോൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എൻ.എൻ. കൃഷ്ണദാസ്, എം.ബി. രാജേഷ് എം.പി എന്നിവരെ ജില്ല കമ്മിറ്റിയിൽനിന്ന് ഒഴിവാക്കി. പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളിൽ രണ്ട് യുവാക്കളും ഒരു വനിതയും ഉൾപ്പെട്ടു. ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം നിതിൻ കണിച്ചേരി, ഡി.വൈ.എഫ്.ഐ ജില്ല പ്രസിഡൻറ് ടി.എം. ശശി എന്നിവരാണ് പുതുതായി ഇടം നേടിയ യുവാക്കൾ. മുൻ ജില്ല പഞ്ചായത്ത് പ്രസിഡൻറും മഹിള അസോസിയേഷൻ നേതാവുമായ സുബൈദ ഇസ്ഹാഖാണ് ജില്ല കമ്മിറ്റിയിലെത്തിയ വനിത അംഗം. ഇതോടെ 43 അംഗ ജില്ല കമ്മിറ്റിയിലെ വനിതകളുടെ എണ്ണം മൂന്നായി.
മുൻ മുണ്ടൂർ ഏരിയ സെക്രട്ടറിയും ജില്ലയിലെ വി.എസ് പക്ഷത്തിെൻറ നേതാവുമായിരുന്ന പി.എ. ഗോകുൽദാസിനെ ഇക്കുറി ജില്ല കമ്മിറ്റിയിൽ ഉൾപ്പെടുത്തി എന്നതും ശ്രദ്ധേയമാണ്. 15 ഏരിയ കമ്മിറ്റികളിൽ ഒറ്റപ്പാലം, മുണ്ടൂർ ഏരിയ സെക്രട്ടറിമാരെ ജില്ല കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.