ബസുടമക്ക്​ മർദനം: സി.ഐ.ടി.യു നേതാവ് മാപ്പുപറഞ്ഞു

കൊച്ചി: കോട്ടയം തിരുവാർപ്പിലെ ബസുടമയെ ആക്രമിച്ച സംഭവത്തിൽ സി.ഐ.ടി.യു നേതാവ് ഹൈകോടതിയോടും ബസുടമയോടും നിരുപാധികം മാപ്പുപറഞ്ഞു. പൊലീസ് സംരക്ഷണ ഉത്തരവ് നിലനിൽക്കെ ബസുടമ രാജ്മോഹനെ മർദിച്ച സംഭവത്തിൽ കോട്ടയം ജില്ല മോട്ടോർ മെക്കാനിക്​ വർക്കേഴ്സ് യൂനിയൻ (സി.ഐ.ടി.യു) നേതാവ് കെ.ആർ. അജയ് ആണ്​ മാപ്പുപറഞ്ഞത്​.

നേര​ത്തേ നിരുപാധികം മാപ്പപേക്ഷിച്ച് അജയ് കോടതിയിൽ സത്യവാങ്​മൂലം നൽകിയിരുന്നു. ക്രിമിനൽ കേസ് നിലവിലുണ്ടെന്നും കോടതിയലക്ഷ്യ നടപടി അവസാനിപ്പിക്കണമെന്നുമായിരുന്നു സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടിരുന്നത്​. കോടതിയിൽ നേരിട്ട്​ മാപ്പപേക്ഷിച്ചതിനെ തുടർന്ന്​ ഹൈകോടതി സ്വമേധയ സ്വീകരിച്ച കോടതിയലക്ഷ്യ നടപടി ജസ്റ്റിസ്​ എൻ. നഗരേഷ്​ അവസാനിപ്പിച്ചു. കോടതിയലക്ഷ്യ നടപടി അവസാനിപ്പിച്ചത്​ ക്രിമിനൽ കേസിനെ ബാധിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

തൊഴിൽ തർക്കത്തെ തുടർന്ന് ബസ് സർവിസ് മുടങ്ങിയതോടെ രാജ്മോഹനും ഭാര്യയും നൽകിയ ഹരജിയിൽ ഇവർക്ക് ബസ് സർവിസ് നടത്താൻ മതിയായ സംരക്ഷണം നൽകാൻ ഹൈകോടതി പൊലീസിന് നിർദേശം നൽകിയിരുന്നു. ഇതനുസരിച്ച് ജൂൺ 25ന് സർവിസ് പുനരാരംഭിക്കാൻ ​ശ്രമിച്ചപ്പോഴാണ്​ രാജ്‌മോഹന് മർദനമേറ്റത്​. ഹൈകോടതിയുടെ ഉത്തരവുണ്ടായിട്ടും മർദനമേറ്റ സംഭവം മാധ്യമങ്ങൾ വാർത്തയാക്കിയതിനെ തുടർന്ന് വിഷയത്തിൽ സ്വമേധയാ കോടതിയലക്ഷ്യക്കേസ് എടുക്കുകയായിരുന്നു.

Tags:    
News Summary - CITU leader apologizes for Bus owner assaulted case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.