?????????? ???????? ??????? ?????????? ?????????

ജനകീയ താക്കീതായി ഹർത്താൽ: 367 പേർ കരുതൽ തടങ്കലിൽ

തിരുവനന്തപുരം: ജനത്തെ മതത്തി​​​​​​​​​​​​​​​െൻറ പേരിൽ വിഭജിക്കുന്ന പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള ജനകീയ താക്കീതായി സംയുക്​ത സമിതി ഹർത്താൽ. നേതാക്കളെയും പ്രവർത്തകരെയുമടക്കം 367 പേരെ കരുതൽ തടങ്കലിലാക്കിയെങ്കിലും ഹർത്താലിൽ പ്രതിഷേധമാളി. സ്വകാര്യബസുകൾ മിക്കയിടങ്ങളിലും സർവിസ്​ നടത്തിയില്ല. കെ.എസ്​.ആർ.ടി.സി സർവീസ്​ നടത്തി. സംസ്​ഥാനത്തെ പ്രധാന വ്യാപാര കേന്ദ്രങ്ങളെല്ലാം വിജനമായി. സർക്കാർ ഒാഫിസുകൾ പ്രവർത്തിച്ചെങ്കിലു​ം ഹാജർ നില കുറവായിരുന്നു. പലയിടങ്ങളിലും പ്രകടനം നടത്തിയ പ്രവർത്തകരെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. പതിവ്​ ഹർത്താലുകളിൽനിന്ന്​ വ്യത്യസ്​തമായി പ്രക്ഷോഭങ്ങളിലും പ്രകടനങ്ങളിലും വനിതകളുടെ സജീവ പങ്കാളിത്തം പ്രകടമായിരുന്നു. ​വടക്കൻ ജില്ലകളിൽ പ്രകടനം നടത്തിയ വനിതകളെ ഏറെേനരെ ​ബലം പ്രയോഗിച്ചാണ്​ പൊലീസ്​ നീക്കംചെയ്​തത്​.

തിരുവനന്തപുരത്ത്​ ഏജീസ്​ ഒാഫിസിലേക്ക്​ നടത്തിയ മാർച്ച്​ സംഘർഷത്തിൽ കലാശിച്ചു. ബാരിക്കേഡ്​ മറിച്ചിടാൻ ​ശ്രമിച്ച സംയുക്​ത സമിതി പ്രവർത്തകർക്കുേനരെ ​െപാലീസ്​ പലവട്ടം ജലപീരങ്കി പ്രയോഗിച്ചു. തലസ്​ഥാന ജില്ലയിൽ നാലിടത്ത്​ കെ.എസ്​.ആർ.ടി.സി ബസി​​​​​​​​​​​​​​​െൻറ ചില്ല്​ തകർത്തു​. പേരൂർക്കട, നെടുമങ്ങാട്​, കാട്ടാക്കട, നെയ്യാറ്റിൻകര എന്നിവിടങ്ങളിലാണ്​ കെ.എസ്​.ആർ.ടി.സിക്ക്​ നേരെ കല്ലേറുണ്ടായത്​. തമിഴ്നാട്​ ബസിനും കല്ലേറിൽ കേടുപാടുണ്ടായി. പാളയം, ചാല മാർക്കറ്റുകൾ വിജനമായിരുന്നു. ചിലയിടങ്ങളിൽ കടകൾ അടഞ്ഞുകിടന്നു. സ്വകാര്യബസുകൾ ഭൂരിഭാഗവും നിരത്തിൽനിന്ന്​ വിട്ടുനിന്നു. സെക്ര​േട്ടറിയറ്റടക്കം പ്രവർത്തിച്ചെങ്കിലും പല സീറ്റും ഒ​ഴിഞ്ഞുകിടന്നു. ​​തിരുവനന്തപുരം ഗവ. എന്‍ജിനീയറിങ് കോളജില്‍ വിദ്യാര്‍ഥികള്‍ പരീക്ഷ ബഹിഷ്​കരിച്ച്​ പ്രതിഷേധിച്ചു. ഹർത്താലായതിനാൽ വിദ്യാർഥികൾക്ക്​ പലർക്കും എത്താൻ കഴിയാത്തതാണ്​ കാരണം. ട്രെയിൻ ഗതാഗതം സുഗമമായി നടന്നു.

Full View

ഹർത്താലി​​​​​​​​​​​​​​​െൻറ ഭാഗമായി സംയുക്​ത സമരസമിതിയുടെ ആഭിമുഖ്യത്തിൽ ഏജീസ്​ ഒാഫീസിലേക്ക്​ നടത്തിയ മാർച്ചിൽ സംഘർഷാവസ്​ഥയും ജലപീരങ്കിയും. ബാരിക്കേഡ്​ മറിച്ചിടാൻ ​ശ്രമിച്ച പ്രവർത്തകർക്ക്​ നേരെ പൊലീസ്​ ജല പീരങ്കി പ്രയോഗിച്ചു. പിൻമാറാതെ ബാരിക്കേഡിന്​ മുന്നിൽ മുദ്രാവാക്യം മുഴക്കി പ്രവർത്തകർ നിലയുറപ്പിച്ചു. ബാരി​േക്കഡിന്​ മുകളിലേക്ക്​ കയറാനുള്ള ശ്രമങ്ങളുമുണ്ടായി. രാവിലെ 11.30 ഒാടെ സെക്രട്ടറിയേറ്റ്​ സമരഗേറ്റിന്​ മുന്നിലെത്തിയ മാർച്ച്​ ഏജീസ്​ ഒാഫീസിന്​ മുന്നിലേക്ക്​ നീങ്ങിയപ്പോഴാണ്​ ​സംഘർഷാവസ്​ഥയുണ്ടായത്​. ജലപീരങ്കിക്ക്​ വഴങ്ങാതെ ഏറെ നേരം മുദ്രാവാക്യം മുഴക്കി നിന്ന പ്രവർത്തകർ പിന്നീട്​ സ്വയം പിൻമാറുകയായിരുന്നു.
ഏജീസ്​ ഒാഫീസ്​ മാർച്ച്​ വെൽഫെയർ പാർട്ടി സംസ്​ഥാന പ്രസിഡൻറ്​ ഹമീദ്​ വാണിയമ്പലം ഉദ്​ഘാടനം ചെയ്​തു. ഹർത്താൽ വിജയിപ്പിക്കരുതെന്ന്​ ആഗ്രഹിച്ചവരുടെ പ്രസ്​താവനകളെ കേരളത്തി​െല പ്രബുദ്ധ ജനത പുച്ഛിച്ചു തള്ളിയെന്നും ഫാസിസത്തിനെതിരെയുള്ള പ്രക്ഷോഭങ്ങളിൽ ജനം ഒപ്പമുണ്ടാകുമെന്ന​തിന്​ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു.

പൗരത്വനിഷേധത്തിനെതിരെയും ഒപ്പം സ്വതന്ത്ര്യ സമര​െത്ത ഒറ്റുകൊടുത്തവർക്കുമെതിരെയാണ്​ രാജ്യവ്യാപകമായി ​പ്ര​േക്ഷാഭം നടക്കുന്നത്​. കേ​ന്ദ്രസർക്കാറിനെതിരെയുള്ള ഇൗ ഹർത്താൽ നീതിയും മതേതരത്വവും ഭരണഘടനയും സംരക്ഷിക്കുന്നതിന്​ വേണ്ടിയാണ്​. ഇത്​ രണ്ടാം സ്വാതന്ത്ര്യ സമരമാണ്​. പൗരത്വ നിയമത്തിനെതിരെ സംയുക്​ത പ്ര​േക്ഷാഭത്തിന്​ മുഖ്യമ​ന്ത്രി ആഹ്വാനം ചെയ്​​െതങ്കില​​ു​ം മറുവശത്ത്​ ഇൗ ആവശ്യവുമായി സമരം ചെയ്​തവരെ ​കേരള പൊലീസ്​ അറസ്​റ്റ്​ ചെയ്യുകയാണ്​.സംഘ്​പരിവാർ ഭരണകൂടത്തെ താഴെയിറക്കാനുള്ള ശ്രമങ്ങളെ എന്തിനാണ്​ തോൽപ്പിക്കാൻ ശ്രമിക്കുന്നത്​. ഫാസിസത്തിനെതിരെ സർക്കാറും ഇടതുപക്ഷവും നിലപാടെടുത്തപ്പോ​െഴാ​െക്ക സംസ്​ഥാനത്തി​​​​​​​​​​​​​​​െൻറ പൊതു​േബാധം ഒപ്പ​ം നിന്നിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കരുതൽ തടങ്കിലായവരുടെ വിവരം:(പൊലീസ്​ ആസ്​ഥാനത്തെ കണക്കാണിത്​)

  • തിരുവനന്തപുരം 39
  • കൊല്ലം 19
  • പത്തനംതിട്ട 3
  • ആലപ്പുഴ 13
  • കോട്ടയം 12
  • എറണാകുളം 80
  • തൃശൂർ 51
  • ഇടുക്കി 49
  • പാലക്കാട്​ 21
  • മലപ്പുറം 15
  • കോഴിക്കോട്​ 12
  • വയനാട്​ 22
  • കണ്ണൂർ 13
  • കാസർകോട്​ 18

എറണാകുളം ജില്ലയിൽ ഹർത്താൽ പൂർണം
കൊച്ചി: പൗരത്വ നിയമ ഭേദഗതിക്കെതിരെ വിവിധ സംഘടനകൾ ചേർന്ന സംയുക്ത സമിതി ആഹ്വാനം ചെയ്ത ഹർത്താൽ ഏറെക്കുറെ പൂർണം. ആലുവ, പെരുമ്പാവൂർ, വൈപ്പിൻ, കോതമംഗലം, നെട്ടൂർ, കാലടി തുടങ്ങിയ പ്രദേശങ്ങളിൽ ഹർത്താൽ പൂർണമായിരുന്നു. ആലുവയിൽ കെ.എസ്.ആർ.ടി.സി ബസിനു നേരെ കല്ലേറുണ്ടായതൊഴിച്ചാൽ മറ്റ് അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല. കടകളും വ്യാപാരസ്ഥാപനങ്ങളും ഏറെക്കുറെ അടഞ്ഞു കിടന്നു. എന്നാൽ സ്വകാര്യ ബസുകൾ ഒഴിച്ച് മറ്റെല്ലാ വാഹനങ്ങളും നിരത്തിലിറങ്ങി. ചിലയിടങ്ങളിൽ കെ.എസ്.ആർ.ടി.സി ബസുകൾ സമരാനുകൂലികളുടെ നേതൃത്വത്തിൽ തടഞ്ഞെങ്കിലും പൊലീസ് ഇടപെട്ട് വിട്ടയച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സമരാനുകൂലികൾ പ്രതിഷേധ പ്രകടനങ്ങൾ നടത്തി. വഴി തടയലുമായി ബന്ധപ്പെട്ട് വിവിധ ഭാഗങ്ങളിൽ നിന്ന് 13 ഓളം പേരെ ആലുവ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴയിൽ 21 പേരാണ് അറസ്റ്റിലായത്. പെരുമ്പാവൂരിൽ കെ.എസ്.ആർ.ടി.സിക്ക് കല്ലെറിഞ്ഞ 13 പേരെ കസ്റ്റഡിയിലെടുത്ത പൊലീസ് വൈകുന്നേരം വരെ കരുതൽ തടങ്കലിൽവച്ച ശേഷം വിട്ടയച്ചു. കോതമംഗലത്ത് കരുതൽ തടങ്കലായി 10 പേരെ കസ്റ്റഡിയിൽ എടുത്തതിനു പിന്നാലെ വഴിതടഞ്ഞതിൻ്റെ പേരിൽ അഞ്ച് പേർക്കെതിരെ കേസ് എടുത്തു.

Full View

ആലപ്പുഴയിൽ ഹർത്താൽ സമാധാനപരം: 50 പേരെ കസ്​റ്റഡിയിലെടുത്തു വിട്ടു
ആലപ്പുഴ: ആലപ്പുഴയിൽ ഹർത്താൽ സമാധാനപരം. നഗരത്തിലെ കടകമ്പോളങ്ങളിൽ അധികവും അടഞ്ഞുകിടന്നു. സ്വകാര്യ ബസുകൾ നിരത്തിലിറങ്ങിയില്ല. രാവിലെ ലജ്​നത്തുൽ മുഹമ്മദിയ്യ സ്​കൂളിൽ പരീക്ഷ തടയാൻ എത്തിയവരെ വൻ പൊലീസ്​ സന്നാഹം എത്തി കസ്​റ്റഡിയിലെടുത്തു. ഇതിൽ അകപ്പെട്ടുപോയ വിദ്യാർഥിയെ പിന്നീട്​ പൊലീസ്​ പരീക്ഷ എഴുതാൻ അനുവദിച്ചു. കെ.എസ്.ആർ.ടി.സി പതിവുപോലെ സർവിസ് നടത്തി. ആലപ്പുഴ റെയി​ൽവേ സ്​റ്റേഷനിൽനിന്ന്​ പ്രത്യേകമായി കെ.എസ്​.ആർ.ടി.സി ബസുകൾ സർവിസ്​ നടത്തിയത്​ യാത്രക്കാർക്ക്​ ആശ്വാസമായി. സർക്കാർ ഓഫിസുകളിൽ വലിയ ​േതാതിൽ ഹാജർ നിലയിൽ മാറ്റമുണ്ടായില്ല. മണ്ണഞ്ചേരിയിലും മുഹമ്മയിലും സമരാനുകൂലികൾ കെ.എസ്.ആർ.ടി.സി ബസി​​​​​​​​​​​​​​​െൻറ താക്കോൽ ഊരിയെടുത്തതിനാൽ സർവിസ്​ തൽക്കാ​ലത്തേക്ക്​ മുടങ്ങി. പിന്നീട്​ പൊലീസ് ഇടപെട്ട് പുനരാരംഭിച്ചു. പൊതുവെ ഹർത്താലുകളിൽ തുറന്ന്​ പ്രവർത്തിക്കാറുള്ള സക്കരിയബസാറിലെ കടക​േമ്പാളങ്ങൾ അടഞ്ഞുകിടന്നു. ​മുല്ലക്കൽ പ്രദേശത്തെ ചില കടകൾ തുറന്നുപ്രവർത്തിച്ചു. റെയിൽവേ കാൻറീൻ, കോടതി, സിവിൽസ്​റ്റേഷൻ വളപ്പുകളിലെ കാൻറീൻ എന്നിവ ജനങ്ങൾക്ക്​ ആശ്വാസമായി.

മലപ്പുറം ജില്ലയിൽ ഹർത്താൽ പൂർണം; ഒമ്പത്​ പേർ അറസ്​റ്റിൽ
മലപ്പുറം: ജില്ലയിൽ ഹർത്താൽ പൂർണം. ഒറ്റപ്പെട്ട ചില സംഭവങ്ങളൊഴിച്ചാൽ സമാധാനപരമായിരുന്നു. 28 കേസുകളിലായി 76 പേരെ പൊലീസ്​ കരുതൽ തടങ്കലിൽ വെച്ചിരുന്നു. വാഹനം തടഞ്ഞതിന്​ ഒമ്പത്​ ​േപരും അറസ്​റ്റിലായി. ഇതിൽ പൊലീസിനെ തടഞ്ഞ രണ്ടുപേർക്കെതിരെ ജാമ്യമില്ല വകുപ്പ്​ പ്രകാരമാണ്​ കേസ്​​. സ്വകാര്യ ബസുകളൊന്നും നിരത്തിലിറങ്ങിയില്ല. കെ.എസ്​.ആർ.ടി.സി ഒറ്റപ്പെട്ട സർവിസുകൾ മാത്രം നടത്തി. പ്രധാന നഗരങ്ങളിലെല്ലാം കടക​േമ്പാളങ്ങൾ അടഞ്ഞുകിടന്നു.

Full View

പൗരത്വ ബില്ലിനെതിരെ സംയുക്ത സമിതി ചൊവ്വാഴ്ച രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെ നടത്തിയ ഹര്‍ത്താല്‍ തിരൂരില്‍ പൂര്‍ണം. കടകമ്പോളങ്ങള്‍ അടച്ചും സ്വകാര്യ ബസുകള്‍, ഓട്ടോറിക്ഷ ഉള്‍പ്പെടെയുള്ള സര്‍വീസുകള്‍ നിരത്തിലിറങ്ങാതെയും സംയുക്ത സമിതി ഹര്‍ത്താലിനോട് ജനങ്ങള്‍ സഹകരിച്ചു. കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെയുള്ള ദീര്‍ഘദൂര ബസുകളും തിരൂരില്‍ സര്‍വീസ് നടത്തിയില്ല. പ്രൈവറ്റ് സ്‌കൂളുകളും കോളേജുകളും മറ്റു വിദ്യഭ്യാസ സ്ഥാപനങ്ങളും അവധിനല്‍കി. എന്നാല്‍, രണ്ടാംപാദ വാര്‍ഷിക പരീക്ഷയെ തുടര്‍ന്ന് സര്‍ക്കാര്‍ സ്‌കൂളുകള്‍ തുറന്നുപ്രവര്‍ത്തിച്ചു. വാഹനങ്ങള്‍ തടഞ്ഞതുള്‍പ്പെടെയുള്ള ഒറ്റപ്പെട്ട സംഭവങ്ങളൊഴികെ ഹര്‍ത്താല്‍ പൊതുവെ സമാധാനപരമായിരുന്നു.

സ്‌കൂള്‍ ബസ് തടയുക, സ്വകാര്യ വാഹനങ്ങള്‍ തടയുക, കടകള്‍ അടപ്പിക്കാന്‍ ശ്രമിക്കുക എന്നീ ആറ് കേസുകളിലായി 35 സമരാനൂലികളെ തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇതില്‍ 33 പേരെ പിന്നീട് ജാമ്യത്തില്‍ വിട്ടയക്കുകയും രണ്ട് പേരെ റിമാന്‍ഡ് ചെയ്യുകയും ചെയ്തു. രജിസ്റ്റര്‍ ചെയ്ത ആറ് കേസുകളിലായി അറസ്റ്റിലായവരുള്‍പ്പെടെ 80 ഓളം പേര്‍ക്കെതിരെ കേസെടുത്തതായും തിരൂര്‍ എസ്.ഐ ജലീല്‍ കറുത്തേടത്ത് അറിയിച്ചു. സംയുക്ത സമിതി ഹര്‍ത്താലിനെ തുടര്‍ന്ന് തിരൂരിലും പരിസര പ്രദേശങ്ങളിലും പൊലീസിനെ വിന്യസിച്ചിരുന്നു.

Full View

കോട്ടയം​ ജില്ലയിൽ ഹർത്താൽ സമാധാനപരം; ആറുപേർ അറസ്​റ്റിൽ
കോട്ടയം: പൗരത്വ ഭേദഗതി നിയമത്തിൽ സംയുക്ത സമിതി ആഹ്വാനം ചെയ്​ത ഹർത്താൽ ജില്ലയിൽ സമാധാനപരം. ചിലയിടങ്ങളിൽ നേരിയ സംഘർഷമുണ്ടായതൊഴിച്ചാൽ എവിടെയും അക്രമസംഭവങ്ങൾ റിപ്പോർട്ട്​ ചെയ്​തിട്ടില്ല. ഇല്ലിക്കൽ ഭാഗത്ത്​ വാഹനം തടഞ്ഞതിന്​ രണ്ടുപേരെ വെസ്​റ്റ്​ പൊലീസ്​​ അറസ്​റ്റ്​​ െചയ്​തു​. മുണ്ടക്കയത്ത്​ കടകൾ അടപ്പിച്ചതിനും വഴി തടഞ്ഞതിനും അഞ്ചുപേർ അറസ്​റ്റിലായി. ഹർത്താൽ ദിനത്തിൽ ഒരാളെ ഈസ്​റ്റ്​ പൊലീസ്​ കരുതൽ തടങ്കലിലെടുത്തു. ഇതോടെ എ​ട്ടോളം പേർ കരുതൽ തടങ്കലിലുണ്ട്​.

കെ.എസ്​.ആർ.ടി.സി അമ്പതോളം സർവിസ്​ നടത്തി. യാത്രക്കാർ കുറവായ റൂട്ടുകളിൽ പത്തോളം സർവിസുകൾ റദ്ദാക്കി. സ്വകാര്യബസുകൾ ഒന്നുപോലും ഓടിയില്ല. കടക​േമ്പാളങ്ങൾ അടഞ്ഞുകിടന്നു. സ്വകാര്യവാഹനങ്ങളും ഓ​ട്ടോകളും ഇരുചക്രവാഹനങ്ങളും നിരത്തിൽ സജീവമായിരുന്നു. ശബരിമല സർവിസ്​ മുടക്കമില്ലാതെ നടന്നു. റെയിൽവേ സ്​റ്റേഷനിൽനിന്നും കെ.എസ്​.ആർ.ടി.സി സ്​റ്റാൻഡിൽനിന്നും പതിവുപേ​ാലെ പമ്പ സ്​പെഷൽ സർവിസ്​ നടത്തി​. എരുമേലിയെ ഹർത്താലിൽനിന്ന്​ ഒഴിവാക്കിയിരുന്നു.

Full View

ഇൗരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം എന്നിവിടങ്ങളിൽ ഹർത്താൽ ഏറക്കുറെ പൂർണമായിരുന്നു. അറുപുറയിൽ റോഡിൽ തടസ്സം സൃഷ്​ടിച്ച്​ വാഹനം തടഞ്ഞു. ഹർത്താൽ അനുകൂലികൾ ജില്ലയിലെങ്ങും പ്രതിഷേധ പ്രകടനം നടത്തി. സ്​കൂളുകളിൽ പരീക്ഷ മാറ്റമില്ലാതെ നടന്നു. സ്വാശ്രയസ്​കൂളുകൾ പരീക്ഷ മാറ്റിയതായി നേര​േത്ത അറിയിച്ചിരുന്നു. ഹർത്താലി​നോടനുബന്ധിച്ച്​ മുൻകരുതൽ എന്ന നിലയിൽ എരുമേലിയടക്കം ശബരിമലയുമായി ബന്ധപ്പെട്ട സ്​ഥലങ്ങളിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി. നഗരത്തിൽ പലയിടത്തും പൊലീസ്​ പട്രോളിങ്​ നടത്തിയിരുന്നു. സർക്കാർ ഓഫിസുകളിൽ ഹാജർനില കുറവായിരുന്നു. കലക്​ടറേറ്റിൽ 60 ശതമാനത്തി​േലറെ പേർ ഹാജരായി. സംയുക്​തസമിതി നേതൃത്വത്തിൽ നഗരത്തിൽ പ്രകടനം നടത്തി. ഗാന്ധി സ്​ക്വയറിൽനിന്ന്​ ആരംഭിച്ച പ്രകടനം ശീമാട്ടി റൗണ്ടാന ചുറ്റി കെ.എസ്​.ആർ.ടി.സിയിലെത്തി തിരിച്ച്​ ഗാന്ധിസ്​ക്വയറിൽ സമാപിച്ചു.

ഹർത്താൽ സംഘർഷം: ഇടുക്കിയിൽ 22പേർ അറസ്​റ്റിൽ​
തൊടുപുഴ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ വിവിധ സംഘടനകൾ ഉ​ൾപ്പെടുന്ന സംയുക്ത സമിതി ആഹ്വാനം ചെയ്​ത ഹർത്താൽ ഇടുക്കി ജില്ലയിൽ ഏതാണ്ട്​ പൂർണമായിരുന്നു. മങ്ങാട്ടുകവലയിൽ മാർച്ചിനിടെ പൊലീസുമായി ഉന്തും തള്ളുമുണ്ടായി. ഹര്‍ത്താലിൽ ജില്ലയിൽ ജനജീവിതം സ്​തംഭിച്ചു. കടക​േമ്പാളങ്ങളെല്ലാം അടഞ്ഞുകിടന്നു. സ്വകാര്യ ബസുകളും ഓട്ടോ ടാക്സി വാഹനങ്ങളും നിരത്തിലിറങ്ങിയില്ല. കെ.എസ്​.ആർ.ടി.സി സർവിസ്​ നടത്തിയെങ്കിലും യാത്രക്കാർ കുറവായിരുന്നു. ജില്ലയിൽ 30പേരെ പൊലീസ്​ കരുതൽ തടങ്കലിൽ പാർപ്പിച്ചിരുന്നു. പൗരത്വ ഭേദഗതി നിയമത്തിൽ നടന്ന മാർച്ചിനിടെ തൊടുപുഴയിലുണ്ടായ സംഘർഷത്തിൽ സ്​ത്രീകളടക്കം 22പേരെ അറസ്​റ്റ്​ ചെയ്​തു.

തൃശൂരിൽ ഹർത്താൽ സമ്മിശ്രം
തൃശൂർ: പൗരത്വ ഭേദഗതിക്കെതിരെ വിവിധ സംഘടനകൾ സംയുക്​തമായി ആഹ്വാനം ചെയ്​ത ഹർത്താലിന്​ ജില്ലയിൽ സമ്മിശ്ര പ്രതികരണം. ഭൂരിഭാഗം റൂട്ടുകളിലും ബസുകൾ സർവിസ് നടത്തിയില്ല. മെഡിക്കൽ കോളജ് ഉൾ​െപ്പടെയുള്ള റൂട്ടുകളിൽ ചില ബസുകൾ സർവിസ് നടത്തി. ആളുകൾ കുറവുള്ള റൂട്ടുകളിൽ കെ.എസ്.ആർ.ടി.സി ഓടിയില്ല. ഓ​ട്ടോ, ടാക്​സി നിരത്തിലിറങ്ങി. സർക്കാർ ഓഫിസുകളിൽ ഹാജർ നില വളരെ കുറവായിരുന്നു.ഒരിടത്തും അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തില്ല. നഗരത്തിൽ വളരെ കുറച്ച് കടകൾ മാത്രമാണ് തുറന്നത്​. കോർപറേഷൻ പരിസരം, എം.ഒ.റോഡ് എന്നിവിടങ്ങളിൽ ഹർത്താൽ അനുകൂലികൾ പ്രകടനമായെത്തി കടകളടപ്പിച്ചു. കോർപറേഷൻ ഓഫിസ് പരിസരത്ത് പ്രകടനത്തിനെത്തിയ വനിതകളടക്കമുള്ളവരെ പൊലീസ് അറസ്​റ്റ്​ ചെയ്ത്​ നീക്കി. ഗുരുവായൂർ, വാടാനപ്പള്ളി, കുന്നംകുളം, പാവറട്ടി, കൊടുങ്ങല്ലൂർ, മാള, ചാവക്കാട്​, വടക്കേക്കാട്​ അടക്കം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഹർത്താൽ അനുകൂലികളെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. പാവറട്ടിയിൽ പ്രകടനക്കാരും പൊലീസും തമ്മിലുണ്ടായ സംഘർഷത്തിനി​െട ഒരാൾക്ക്​ വീണ്​ പരിക്കേറ്റു. പുതുമനശ്ശേരി സ്വദേശി പൊക്കത്തു വീട്ടിൽ ഖാലിദിനാണ്​ പരിക്കേറ്റത്​.

Full View

ചൊവ്വാഴ്​ച രാവിലെ 11വരെ ജില്ലയിൽ 51 പേരെ കരുതൽ തടങ്കലിൽ വെച്ചിട്ടുണ്ട്​. കൊടുങ്ങല്ലൂർ, മാള, മതിലകം, ചേലക്കര അടക്കം വിവിധ ഭാഗങ്ങളിൽ പ്രകടനവും നടന്നു. ഉപതെരഞ്ഞെടുപ്പ്​ നടക്കുന്നതിനാൽ മാടക്കത്തറയും മുല്ലശേരിയെയും ഹർത്താലിൽ നിന്നും ഒഴിവാക്കിയിരുന്നു​. ക്ഷേത്രനഗരിയായ ഗുരുവായൂരിനെയും ഹർത്താലിൽനിന്ന്​ ഒഴിവാക്കിയെങ്കിലും ഇവിടെ നിന്ന്​ രണ്ടു പേരെ കരുതൽ തടങ്കലിലാക്കി. തീരദേശ മേഖലയിൽ ഹർത്താൽ പൂർണമായിരുന്നു. പൊലീസ്​ കർശന സുരക്ഷയാണ്​ ജില്ലയിൽ ഒരുക്കിയിരുന്നത്. സംഘം ചേരുന്നതും പ്രകടനം നടത്തുന്നതടക്കം കർശനമായി വിലക്കി​. സ്​കൂളുകളിൽ രണ്ടാംപാദ പരീക്ഷക്ക് എത്താൻ കുട്ടികൾ വലഞ്ഞു. വള്ളിവട്ടം യൂനിവേഴ്​സൽ എൻജിനീയറിങ്​ കോളജ്​ വിദ്യാർഥികൾ സർവകലാശാല പരീക്ഷ ബഹിഷ്​കരിച്ച്​ ഹർത്താൽ അനുകൂല നിലപാട്​ സ്വീകരിച്ചു.

പത്തനംതിട്ടയിൽ ഹർത്താൽ പൂർണം; അക്രമസംഭവങ്ങളില്ല​, വ്യാപക അറസ്​റ്റ്​
പത്തനംതിട്ട: പൗരത്വഭേദഗതി നിയമത്തിനെതിരെ സംയുക്ത സമിതി ആഹ്വാനം ചെയ്ത ഹർത്താൽ ജില്ലയിൽ പൂർണം. ജില്ലയിൽ ഭൂരിഭാഗം സ്ഥലങ്ങളിലും കടകൾ തുറന്നില്ല. ജില്ല ആസ്ഥാനത്തെ മുഴുവൻ കടകളും അടഞ്ഞു കിടന്നു. സ്വകാര്യ ബസുകൾ ഓടിയില്ല. എന്നാൽ, കെ.എസ്.ആർ.ടി.സി ബസുകൾ ഭാഗികമായി സർവിസ് നടത്തി. ഓ​ട്ടോ റിക്ഷകൾ ചിലയിടങ്ങളിൽ ഓടുന്നുണ്ടായിരുന്നു. പത്തനംതിട്ട ഡിപ്പോയിൽ 64 ൽ 38 ബസുകൾ സർവിസ് നടത്തിയതായി ഡിപ്പോ അധികൃതർ പറഞ്ഞു. എന്നാൽ ചില ദീർഘദൂര സർവിസുകൾ മുടങ്ങി. യാത്രക്കാർ തീരെ കുറവായിരുന്നു. ശബരിമല തീർഥാടകരും കുറവായിരുന്നു.

Full View

പമ്പ സർവിസ് പതിവ് പോ​ലെയുണ്ടായിരുന്നു. സർക്കാർ ഓഫിസുകളിൽ ഹാജർനില തീരെ കുറവായിരുന്നു. കലക്​ടറേറ്റിൽ 117 ജീവനക്കാരിൽ 58 പേർ മാത്രമാണ് എത്തിയത്. കോഴഞ്ചേരി താലൂക്ക് ഓഫിസിൽ 61ൽ 28 പേർ ഹാജരായി. സ്കൂൾ ബസുകൾ ഒരിടത്തും ഓടിയില്ല. സ്കൂളുകളിൽ പരീക്ഷക്ക് എത്താൻ വിദ്യാർഥികൾ ബുദ്ധിമുട്ടി. സ്കൂൾ ബസുകൾ ഓടാഞ്ഞതിനാൽ പലർക്കും സമയത്ത് പരീക്ഷക്ക് എത്താൻ കഴിഞ്ഞില്ല. ഇരുചക്രവാഹനം ഉള്ളവർ കുട്ടികളെ സ്കൂളുകളിൽ എത്തിച്ചു. ദൂരെ സ്ഥലങ്ങളിലുള്ള കുട്ടികൾക്ക് പരീക്ഷ എഴുതാനും കഴിഞ്ഞില്ല. പലയിടത്തും സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങിയിരുന്നു. പത്തനംതിട്ട ഡിപ്പോയിൽ നിന്നുള്ള പുനലൂർ-മുണ്ടക്കയം ചെയിൻ സർവിസിന്​ നേർക്ക് കലഞ്ഞൂരിന് സമീപം മൂഴി എന്ന സ്ഥലത്തു​െവച്ച് കല്ലേറുണ്ടായി. സർവിസ് പിന്നീട്​ റദ്ദാക്കി.

ജില്ലയുടെ പല ഭാഗത്തും കരുതൽ തടങ്കലായി പ്രവർത്തകരെ അറസ്​റ്റ്​ ചെയ്തിരുന്നു. പത്തനംതിട്ടയിൽ 32 പേരെയാണ്​ അറസ്​റ്റ്​ ചെയ്​തത്​. അടൂർ, പന്തളം, കൊടുമൺ എന്നിവിടങ്ങളിലും നിരവധി പ്രവർത്തകരെ അറസ്​റ്റ് ചെയ്​തു. വിവിധ സ്​​േറ്റഷനുകളിലായി 16 കേസുകളും രജിസ്​റ്റർ ചെയ്​തു. മല്ലപ്പള്ളിയിൽ ​ൈകക്കുഞ്ഞുമായി ആശുപത്രിയിലേക്ക്​ പോയ കുടുംബത്തി​​​​​​​​​​​​​​​െൻറ കാർ തടഞ്ഞതായി പരാതി ഉയർന്നു. ശബരിമല തീർഥാടനമായതിനാൽ റാന്നി താലൂക്കിനെ ഹർത്താലിൽ നിന്ന്​ ഒഴിവാക്കിയിരുന്നു.

Full View

ജില്ല കേന്ദ്രത്തിലും താലൂക്ക്, പഞ്ചായത്ത് കേന്ദ്രങ്ങളിലും നടന്ന പ്രതിഷേധ പ്രകടനത്തിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. രാവിലെ പത്തനംതിട്ട നഗരത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത പ്രകടനം ടൗണ്‍ ചുറ്റി ഗാന്ധി സ്ക്വയറില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന യോഗം ബി.എസ്.പി ജില്ല പ്രസിഡൻറ്​ മധു നെടുമ്പാലില്‍ ഉദ്ഘാടനം ചെയ്തു. എസ്.ഡി.പി.ഐ ജില്ല പ്രസിഡൻറ്​ അന്‍സാരി ഏനാത്ത്, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല കോര്‍ഡിനേറ്റര്‍ ആബ്​ദുല്‍ ഖാദിര്‍, ജില്ല സമിതി അംഗം ഷാജി റസാഖ്, മുഹമ്മദ് ഷാജി, ബി.എസ്.പി ജില്ല പ്രസിഡൻറ്​ മധു നെടുമ്പാലില്‍, റാന്നി മണ്ഡലം പ്രസിഡൻറ്​ ജോണ്‍സന്‍, എസ്.ഡി.പി.ഐ ആറന്‍മുള മണ്ഡലം പ്രസിഡൻറ്​ മുഹമ്മദ് പി. സലീം, എസ്.ഡി.ടി.യു ജില്ല സെക്രട്ടറി അന്‍സാരി കൊന്നമൂട് തുടങ്ങിയവരുൾപ്പെടെ 30 ഓളം പ്രവര്‍ത്തകരെ പൊലീസ് അറസ്​റ്റ് ചെയ്തു നീക്കി.

കൊല്ലത്ത്​ ഒറ്റപ്പെട്ട അക്രമം: ജനജീവിതത്തെ ബാധിച്ചു
കൊല്ലം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സം​യു​ക്ത സ​മി​തി ആഹ്വാനം ചെയ്​ത ഹർത്താൽ ഒറ്റപ്പെട്ട അക്രമ സംഭവങ്ങളൊഴിച്ചാൽ സമാധാനപരം. കടക​േമ്പാളങ്ങൾ അടഞ്ഞുകിടന്നു. സ്വകാര്യവാഹനങ്ങൾ നിരത്തിലിറങ്ങി. ദീർഘദൂര ബസുകൾ ഒാടിയതൊഴിച്ചാൽ പൊതു ഗതാഗതം തടസ്സപ്പെട്ടു. സ്വകാര്യ ബസുകൾ നിരത്തിലിറങ്ങിയില്ല. കൊല്ലം പോളയത്തോട്​, പള്ളിമുക്ക്​, കരുനാഗപ്പള്ളി, ആയൂർ, പത്തനാപുരം, കൊട്ടാരക്കര എന്നിവിടങ്ങളിൽ കെ.എസ്​.ആർ.ടി.സി ബസിന്​ നേരെ കല്ലേറുണ്ടായി. പത്തനാപുരത്ത്​ കെ.എസ്​.ആർ.ടി.സി ബസിന്​ നേരെയുണ്ടായ കല്ലേറിൽ ഡ്രൈവർക്കും പരീക്ഷക്ക്​ പോയ വിദ്യാർഥിക്കും പരിക്കേറ്റു. ചിലയിടങ്ങളിൽ കടയടപ്പിക്കുന്നതുമായി ബന്ധപ്പെട്ട്​ സമരക്കാരും കച്ചവടക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി.

പാലക്കാട്​ ജില്ലയിൽ വാഹനങ്ങൾക്ക്​ കല്ലേറ്; 181 ​പേർക്കെതിരെ കേസെടുത്തു
പാലക്കാട്​: ഹര്‍ത്താൽ ജില്ലയിൽ ഭാഗികം. കെ.എസ്.ആർ.ടി.സി ബസുകൾ ഒാടിയെങ്കിലും സ്വകാര്യ ബസുകള്‍‌ മിക്കയിടത്തും സർവിസ്​ നടത്തിയില്ല. കടകമ്പോളങ്ങള്‍ മിക്കയിടത്തും അടഞ്ഞുകിടന്നു. തമിഴ്​നാട്​ ​ട്രാൻസ്​പോർട്ട്​ ബസിന്​​ വാളയാറിൽ കല്ലേറുണ്ടായി. പത്തിരിപ്പാല പതിനാലാംമൈലിൽ കല്ലേറിൽ ലോറിയുടെ ചില്ല്​ തകർന്നു. പാലക്കാട്​ നഗരത്തിൽ കെ.എസ്​.ആർ.ടി.സി സ്​റ്റാൻഡിന്​ സമീപം പ്ര​തിഷേധം നടത്തിയ ഹർത്താലനു​കൂലികൾക്കുനേരെ​ ​പൊലീസ്​ ലാത്തിവീശി. സംഭവത്തിൽ 25 പേരെ കസ്​റ്റഡിയിലെടുത്തു. കരുതലെന്നോണം കസബ പൊലീസ്​ കസ്​റ്റഡി​യിലെടുത്ത അസം സ്വദേശികളായ മൂന്നുപേരെ ചൊവ്വാഴ്​ച വൈകീട്ട്​ വിട്ടയച്ചു. വിവിധ സംഭവങ്ങളിൽ ജില്ലയിൽ 181 ​പേർക്കെതിരെ കേസെടുത്തു.

Full View

കണ്ണൂർ ജില്ലയിൽ പൂർണം 65ഓളം പേർ അറസ്​റ്റിലായി
കണ്ണൂർ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംയുക്​ത സമരസമിതിയുടെ നേതൃത്വത്തിൽ നടത്തിയ ഹർത്താൽ ജില്ലയിൽ ഏറക്കുറെ പൂർണം. സ്വകാര്യ ബസുകളൊന്നും സർവിസ്​ നടത്തിയില്ല. കടകളും അടഞ്ഞുകിടന്നു. കെ.എസ്​.ആർ.ടി.സി ബസുകൾ സർവിസ്​ നടത്തിയെങ്കിലും യാത്രക്കാർ കുറവായിരുന്നു. ഹർത്താൽ ജനജീവിതത്തെ ബാധിച്ചു. വിമൻ ജസ്​റ്റിസ് സംസ്​ഥാന പ്രസിഡൻറ്​ ജബീന ഇർഷാദ് ഉൾപ്പെടെ ജില്ലയിൽ 65ഓളം പേരെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. കണ്ണൂർ കാൽടെക്​സ്​ പരിസരത്ത്​ സമരാനുകൂലികൾ രാവിലെ തന്നെ റോഡ്​ ഉപരോധിച്ചിരുന്നു. വനിതകളും ഉപ​േരാധത്തിൽ പ​െങ്കടുത്തു. പിരിഞ്ഞുപോകണമെന്ന്​ പൊലീസ്​ ആവശ്യപ്പെ​െട്ടങ്കിലും സമരക്കാർ കൂട്ടാക്കിയില്ല. ഇതേത്തുടർന്ന്​ വനിത പൊലീസ്​ ഉൾ​െപ്പടെ കൂടുതൽ പൊലീസ്​ സ്​ഥലത്തെത്തി. തുടർന്ന്​ സമരക്കാരെ പൊലീസ്​ ബലം പ്രയോഗിച്ച്​ അറസ്​റ്റ്​ ചെയ്​ത്​ നീക്കി. വനിതകൾ ഉൾപ്പെടെ 11 പേരാണ്​ അറസ്​റ്റിലായത്​. ടൗൺ സ്​റ്റേഷനിൽ എത്തിച്ച ഇവരെ രാത്രി ​ൈവെകി വിട്ടയച്ചു​.

കണ്ണൂരിൽ ഡിപ്പോയിലെ രണ്ട്​ കെ.എസ്​.ആർ.ടി.സി ബസിനു നേരെ കല്ലേറുണ്ടായി. കണ്ണൂർ-ഇരിട്ടി റൂട്ടിൽ സർവിസ്​ നടത്തിയ കെ.എസ്​.ആർ.ടി.സി ബസിനുനേരെ കൂരൻ മുക്കിലും കണ്ണൂർ-കാസർകോട്​ റൂട്ടിൽ സർവിസ്​ നടത്തിയ ബസിനുനേരെ ചെർക്കളയിൽ വെച്ചുമാണ്​ കല്ലേറുണ്ടായത്​. ഇൗ ബസുകളുടെ ഗ്ലാസ്​ കല്ലേറിൽ തകർന്നതായി അധികൃതർ പറഞ്ഞു. മറ്റു ചില ബസുകൾക്ക്​ നേരെയും കല്ലേറുണ്ടായെങ്കിലും നഷ്​ടം സംഭവിച്ചിട്ടില്ല. ഹർത്താൽ ദിനത്തിൽ കേളകം പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ഒ.പി പ്രവർത്തിച്ചില്ല. ഇത്​ നിരവധി രോഗികളെ പ്രയാസത്തിലാക്കി. ഇരിട്ടി -മട്ടന്നൂർ റൂട്ടിൽ ഉളിയിൽ കുന്നിൻ കീഴിൽ ടിപ്പർ ലോറിയുടെ ഗ്ലാസ്​ എറിഞ്ഞു തകർത്തു. കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള യാത്രക്കാരുടെ വാഹനത്തിന് നേരെ ചാവശ്ശേരി പോസ്​റ്റ്​ ഓഫിസിന് സമീപം വെച്ച് കല്ലേറുണ്ടായി. അഞ്ചുപേർക്ക് പരിക്കേറ്റു.

Full View

കാസർകോട് ജില്ലയിൽ ഹർത്താൽ ഭാഗികം; മൂന്നുപേർ കസ്​റ്റഡിയിൽ
കാസർകോട്​: പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയതിൽ പ്രതിഷേധിച്ച്​ സംയുക്​ത സമരസമിതി ആഹ്വാനം ചെയ്​ത ഹർത്താൽ ജില്ലയിൽ ഭാഗികം. കാസർകോട്​ നഗരത്തിൽ കടകൾ പൂർണമായും അടഞ്ഞുകിടന്നു. കെ.എസ്.ആർ.ടി.സി ഭാഗികമായി സർവിസ്​ നടത്തി. എന്നാൽ, സ്വകാര്യ ബസുകൾ നിരത്തിലിറങ്ങിയില്ല. പരീക്ഷാ ദിനത്തിന്​ മാറ്റം വരുത്താതിരുന്നതിനാൽ സ്​കൂളുകൾ തുറന്നു പ്രവർത്തിച്ചു. സർക്കാർ ഒാഫിസുകൾ തുറന്നുവെങ്കിലും ഹാജർ നില കുറവായിരുന്നു. ഹർത്താൽ സമാധാനപരമായിരുന്നു. എവിടെയും അക്രമങ്ങൾ ഉണ്ടായിരുന്നില്ല. ഹർത്താൽ അനുകൂലികൾ തടഞ്ഞു​െവച്ച മീൻലോറി നീക്കുന്നതിനിടെ സി.െഎക്കുനേരെ കൈയേറ്റം. ടൗൺ സി​.െഎ സി.എ. അബ്​ദുറഹീമിനു നേരെയാണ്​ കൈയേറ്റമുണ്ടായത്​. അതിക്രമത്തിനു മുതിർന്ന യുവാവിനെ കസ്​റ്റഡിയിലെടുക്കാനുള്ള ശ്രമത്തിനിടയിലും സംഘർഷമുണ്ടായി. തുടർന്ന്​ ബലം പ്രയോഗിച്ച്​ മൂന്നുപേരെ പൊലീസ്​ കസ്​റ്റഡിയിലെടുത്തു. വാഹനങ്ങൾ തടയാതെ സമാധാനപരമായി ഹർത്താൽ നടത്തുമെന്ന്​ പൊലീസിനു നൽകിയ ഉറപ്പ്​ പാലിക്കാതെ പ്രകടനം നടത്തിയതോടെ വഴിക്കു​െവച്ച്​ പ്രകടനം പൊലീസ്​ തടഞ്ഞ്​ തിരിച്ചുവിട്ടു.

കേരളം ഏറ്റെടുത്തു –സംയുക്ത സമിതി
തി​രു​വ​ന​ന്ത​പു​രം: എ​ന്‍.​ആ​ർ.​സി, പൗ​ര​ത്വ ഭേ​ദ​ഗ​തി എ​ന്നി​വ​ക്കെ​തി​രെ ആ​ഹ്വാ​നം ചെ​യ്ത ഹ​ർ​ത്താ​ൽ കേ​ര​ളം ഏ​റ്റെ​ടു​ത്ത് വി​ജ​യി​പ്പി​ച്ച​താ​യി സം​യു​ക്ത സ​മി​തി നേ​താ​ക്ക​ൾ. പൊ​ലീ​സും സം​ഘ്പ​രി​വാ​റും ഉ​ന്ന​യി​ച്ച എ​ല്ലാ കു​പ്ര​ചാ​ര​ണ​വും ത​ള്ളി​യാ​ണ് ജ​ന​കീ​യ ഹ​ർ​ത്താ​ൽ ജ​ന​ങ്ങ​ള്‍ വി​ജ​യി​പ്പി​ച്ച​ത്. വ്യാ​പാ​രി​ക​ളു​ടെ​യും വാ​ഹ​ന ഉ​ട​മ​ക​ളു​ടെ​യും തൊ​ഴി​ലാ​ളി​ക​ളു​ടെ​യും വ​ലി​യ പി​ന്തു​ണ​യാ​ണ് ഹ​ര്‍ത്താ​ലി​ന് ല​ഭി​ച്ച​ത്. വി​ദ്യാ​ർ​ഥി​ക​ൾ പ​ഠി​പ്പ് മു​ട​ക്കി പി​ന്തു​ണ​ച്ചു. ഭ​ര​ണ​ഘ​ട​ന വി​രു​ദ്ധ​മാ​യ നി​യ​മം നി​ർ​മി​ച്ച് രാ​ജ്യ​ത്തെ വെ​ട്ടി​മു​റി​ക്കാ​നൊ​രു​മ്പെ​ടു​ന്ന സം​ഘ്പ​രി​വാ​ർ സ​ർ​ക്കാ​റി​ന് കേ​ര​ളം ന​ൽ​കി​യ താ​ക്കീ​താ​ണ് ഹ​ർ​ത്താ​ൽ വി​ജ​യം.

കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ല​ട​ക്കം രാ​ജ്യ​മെ​മ്പാ​ടും ഉ​യ​രു​ന്ന ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ങ്ങ​ളോ​ടു​ള്ള കേ​ര​ള ജ​ന​ത​യു​ടെ ഐ​ക്യ​ദാ​ർ​ഢ്യ​മാ​യി​രു​ന്നു ഈ ​ഹ​ർ​ത്താ​ലെ​ന്ന്​ പ​ത്ര​ക്കു​റി​പ്പി​ൽ അ​വ​ർ പ​റ​ഞ്ഞു. ന​വ​ജ​നാ​ധി​പ​ത്യ പ്ര​സ്ഥാ​ന​ങ്ങ​ളും വെ​ല്‍ഫെ​യ​ർ പാ​ർ​ട്ടി, എ​സ്.​ഡി.​പി.​ഐ, ബി.​എ​സ്.​പി, ഡി.​എ​ച്ച്.​ആ​ർ.​എം പാ​ർ​ട്ടി എ​ന്നീ രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി​ക​ളും പോ​രാ​ട്ടം, മൈ​നോ​റി​റ്റി റൈ​റ്റ്സ് വാ​ച്ച്, കെ.​ഡി.​പി, ഡി ​മൂ​വ്മ​െൻറ്​ അ​ട​ക്കം നി​ര​വ​ധി ന​വ​ജ​നാ​ധി​പ​ത്യ പ്ര​സ്ഥാ​ന​ങ്ങ​ളും സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്നാ​ണ്​ ഹ​ർ​ത്താ​ൽ ആ​ഹ്വാ​നം ചെ​യ്ത​ത്. സ​മാ​ധാ​ന​പ​ര​മാ​യി ന​ട​ന്ന ഹ​ർ​ത്താ​ൽ ത​ക​ർ​ക്കാ​ൻ ആ​യി​ര​ത്തി​ല​ധി​കം പ്ര​വ​ർ​ത്ത​ക​രെ​യാ​ണ് പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ഇ​വ​ർ​ക്കെ​തി​രെ ക​ള്ള​ക്കേ​സ്​ ചു​മ​ത്താ​നാ​ണ് പൊ​ലീ​സ് ശ്ര​മി​ക്കു​ന്ന​തെ​ന്നും നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു.


Tags:    
News Summary - Citizenship Bill-Harthal starts in Kerala - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.