????????? ????? ?????? ????? ??????????? ???????????????????

കാലടി ശിവരാത്രി മണൽപ്പുറത്തെ സിനിമ സെറ്റ് പൊളിച്ചുമാറ്റി

കാലടി: പെരിയാറിന് നടുക്ക് സ്ഥിതി ചെയ്യുന്ന കാലടി ശിവരാത്രി  മണൽപ്പുറത്ത് സിനിമ ഷൂട്ടിംങ്ങിനായി  താൽക്കാലികമായി നിർമിച്ച  ക്രിസ്ത്യൻ പള്ളി സിനിമ െപ്രാഡക്ഷൻ കൺേട്രാളറുടെ നേതൃത്വത്തിൽ നിർമാണ തൊഴിലാളികൾ പൊളിച്ചുനീക്കി. ബുധനാഴ്​ച രാവിലെ പത്തിനാണ് എസ്​കവേറ്ററിൻെറ സഹായത്തോടെ പൊളിക്കൽ ആരംഭിച്ചത്. 

ഉപയോഗ ശൂന്യമായ മരത്തിൻെറ പട്ടിക കഷണങ്ങളും പ്ലൈവുഡ്, ഇരുമ്പ് പെപ്പുകൾ, തകര ഷീറ്റുകൾ  തുടങ്ങിയ  വിവിധ സാധനങ്ങൾ ഉപയോഗിച്ചാണ് സെറ്റ് നിർമിച്ചിരുന്നത്. ലോക്​ഡൗൺ കാരണം ഷൂട്ടിംങ്ങ് നടത്താൻ സാധിക്കാത്ത അവസ്ഥയിലായിരുന്നു. 

കാലടി ഗ്രാമപഞ്ചായത്തും സെറ്റ് പൊളിച്ച് നീക്കാൻ ആവശ്യപ്പെട്ടിരുന്നു. വലിയ ചെലവ് വരാത്ത  രീതിയിലായിരുന്നു  സെറ്റ് ഒരുക്കിയിരുന്നത്. മൺൽപ്പുറത്തുള്ള മഹാദേവ ക്ഷേത്രത്തിന് സമീപം നിർമിച്ച ക്രിസ്ത്യൻ പള്ളി കഴിഞ്ഞ 24ന്  അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് (എ.എച്ച.പി) യുവജന സംഘടനയായ രാഷ്ട്രീയ ബജ്​റംഗ്​ദൾ പ്രവർത്തകർ ഭാഗികമായി തകർത്തത് വലിയ വിവാദമായിരുന്നു. 

സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന അഞ്ചുപേർ ഉൾപ്പെടെ 50ഓളം പേർക്ക് എതിരെ പൊലീസ് കേസ് എടുത്തിരുന്നു. സംഭവം നടന്ന് രണ്ട് ദിവസത്തിനുള്ളിൽ ഒന്നാം പ്രതിയും രാഷ്ട്രീയ ബജ്​റംഗ്​ദൾ ജില്ല പ്രസിഡൻറുമായ മലയാറ്റൂർ മണപ്പാട്ട് ചിറക്ക് സമീപം വെട്ടിക്കാട്ടിൽ വീട്ടിൽ രതീഷ്  (37) ഉൾപ്പെടെ അഞ്ചുപേരെ പൊലീസ് പിടികൂടിയിരുന്നു. 

വർഗീയത പടർത്തിയതിനും മോഷണം, സ്വകാര്യ ഭൂമിയിൽ അതിക്രമിച്ച് കടന്ന് നാശനഷ്​ടമുണ്ടാക്കിയതിനുമാണ് കേസ് എടുത്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. കോവിഡ് ആക്​ട്​ പ്രകാരവും കേസെടുത്തിട്ടുണ്ട്. നിലവിൽ അന്വേഷണം മരവിച്ചിരിക്കുകയാണ്. നടൻ  ടോവിനോ തോമസ് നായകനായി ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നൽ മുരളി എന്ന സിനിമക്കായാണ്  മണപ്പുറത്ത്  താൽക്കാലികമായി പള്ളി നിർമിച്ചിരുന്നത്.  

Tags:    
News Summary - cimema set abolished in kalady

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.