കോട്ടയം: യാക്കോബായ സുറിയാനി സഭയുടെ ഉടമസ്ഥതയിലുള്ള ദേവാലയങ്ങള്‍ മറ്റാർക്കും വിട്ടുകൊടുക്കില്ലെന്നും കൈയേറ്റക്കാരെ തടയുമെന്നും ഡോ.ഏലിയാസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്ത. കൊച്ചിയില്‍ ഞായറാഴ്ച നടത്തുന്ന വിശ്വാസപ്രഖ്യാപന സമ്മേളനത്തിനും പാത്രിയാര്‍ക്ക ദിനാഘോഷത്തിനും മുന്നോടിയായ ദീപശിഖ പ്രയാണത്തിന് വിവിധ ദൈവാലയങ്ങളില്‍ നല്കിയ സ്വീകരണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
കോടതി ഉത്തരവിെൻറ അടിസ്ഥാനത്തിൽ സ്വന്തം ഉടമസ്ഥതയിലുള്ള ദേവാലയങ്ങളിൽനിന്ന് യാക്കോബായ സഭ വിശ്വാസികള്‍ ഇറങ്ങിക്കൊടുക്കില്ല. ചര്‍ച്ചകളിലൂടെ പരിഹാരം കാണണമെന്ന് കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ വാക്കുകൾ അംഗീകരിക്കുകയാണു വേണ്ടത്. വിശ്വാസികള്‍ ത്യാഗം സഹിച്ചു നിര്‍മിച്ച പള്ളികളില്‍നിന്ന് അവരെ പുറത്താക്കി ന്യൂനപക്ഷത്തിനു പള്ളികള്‍ വിട്ടുകൊടുക്കുന്നത് അംഗീകരിക്കാനാവില്ല. സ്വന്തം പള്ളികള്‍ ഉപേക്ഷിച്ചു പുറത്തുപോകാന്‍ പറഞ്ഞാല്‍ അവരുടെ ആത്മീയ ആവശ്യങ്ങള്‍ എങ്ങനെ നിറവേറ്റാനാകുമെന്നും മാര്‍ അത്തനാസിയോസ് പറഞ്ഞു.
വെള്ളിയാഴ്ച കോട്ടയത്ത് എത്തിയ ദീപശിഖ പ്രയാണത്തിന് ജില്ലയിലെ വിവിധ ദേവലയങ്ങളിൽ സ്വീകരണം നൽകി. കോട്ടയം ഭദ്രാസനത്തിെൻറ നേതൃത്വത്തില്‍ കുറിച്ചി സെൻറ് മേരീസ് പള്ളിയിലായിരുന്നു ആദ്യസ്വീകരണം. തുടർന്ന് മണര്‍കാട് സെൻറ് മേരീസ് കത്തീഡ്രല്‍ അടക്കം സന്ദർശിച്ചു. ഫാ. ജോണ്‍ പുന്നമറ്റം ക്യാപ്റ്റനായ ദീപശിഖ പ്രയാണം നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെയാണ് വിവിധ പള്ളികള്‍ സന്ദര്‍ശിക്കുന്നത്. കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത ഡോ. തോമസ് മാര്‍ തിമോത്തിയോസ്, ഭദ്രാസന സെക്രട്ടറി കുര്യാക്കോസ് കടവുംഭാഗം, റെഞ്ചു കുര്യാക്കോസ് തുടങ്ങിയവര്‍ സ്വീകരണങ്ങള്‍ക്ക് നേതൃത്വം നല്കി. പ്രയാണം ശനിയാഴ്ച വൈകുന്നേരം പുത്തന്കുരിശിന് സമാപിക്കും.
ഞായറാഴ്ച വൈകീട്ട് മൂന്നിന് കൊച്ചി കലൂര്‍ സ്റ്റേഡിയത്തിലാണ് വിശ്വാസപ്രഖ്യാപന സമ്മേളനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.