??.???????????? ???????????? ???????????? ?????????????? ?????????? ??????????? ??????????? ?????????? ????????? ????????? ??????? ????????????????.

യാക്കോബായ പള്ളിയിൽ പ്രവേശിക്കാനെത്തിയ ഓർത്തഡോക്സ് വിഭാഗത്തെ തടഞ്ഞു

കോതമംഗലം: കോട്ടപ്പടി നാഗഞ്ചേരി സ​​െൻറ്​ ജോർജ് ഹെബ്രോൻ യാക്കോബായ പള്ളിയിൽ പ്രവേശിക്കാനെത്തിയ ഓർത്തഡോക്സ് വി ഭാഗം വികാരിയെയും വിശ്വാസികളെയും യാക്കോബായ വിശ്വാസികൾ തടഞ്ഞു.1934 ലെ ഭരണഘടനയനുസരിച്ച് പള്ളികൾ ഭരിക്കണമെന്ന കോടത ി ഉത്തരവിൻ്റെയടിസ്ഥാനത്തിൽ ഓർത്തഡോക്‌സ് വിഭാഗം ഇടവക മെത്രാപ്പോലീത്ത യൂഹാനോൻ മോർ പോളികാർപ്പോസ് നാഗഞ്ചേരി പള ്ളി വികാരിയായി നിയോഗിച്ച ഫാ.കുര്യാക്കോസ് മാത്യൂസി​​​െൻറ നേതൃത്വത്തിൽ പള്ളിയിലെത്തിയ പതിനെട്ടംഗ ഓർത്തഡോക്സ് സംഘത്തെയാണ് തടഞ്ഞത്.

ബുധനാഴ്ച്ച രാവിലെ 9.30 ഓടെ ഹൈക്കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിലെത്തിയ ഇവരെ നൂറ് കണക്കിന്ന് യാക്കോബായ വിശ്വാസികൾ പള്ളിയുടെ പ്രധാന കവാടത്തിൽ തടയുകയായിരുന്നു.
സംഘർഷ സാധ്യത കണക്കിലെടുത്ത് പെരുമ്പാവൂർ ഡി.വൈ.എസ്.പി ജി.വേണുവിൻ്റെ നേതൃത്വത്തിൽ കുറുപ്പുംപടി, പെരുമ്പാവൂർ, തടിയിട്ട പറമ്പ് സി.ഐമാരും നൂറ് കണക്കിന് പോലീസും പള്ളിക്ക് ചുറ്റും നിലയുറപ്പിച്ചിരുന്നു.എണ്ണൂറോളം യാക്കോബായ കുടുംബങ്ങളാണ് ഇടവകയിൽ ഉള്ളത്. 15 ഓർത്തഡോക്സ് കുടുംബങ്ങളുമാണുള്ളത്.

പുറത്ത് നിന്ന് വൈദികർ എത്തിയാൽ പള്ളിയിൽ കയറ്റില്ലന്നും, ഇടവകയിലുള്ള ഓർത്തഡോക്സ് വിഭാഗ അംഗങ്ങൾക്ക് പള്ളിയിൽ പ്രാർത്ഥന നടത്തുന്നതിൽ തടസ്സമില്ലന്നുമാണ് യാക്കോബായ വിശ്വാസികൾ പറയുന്നത്. കോടതി വിധി നടപ്പിലായി കിട്ടുന്നതിന്ന് ഏതറ്റംവരെ പോകുമെന്ന് പ്രഖ്യാപിച്ച് രണ്ട് മണിക്കൂറോളം പള്ളിക്ക് മുന്നിൽ നിലയുറപ്പിച്ച ഓർത്തഡോക്സ് വിഭാഗം വൈദികരും സംഘവും പിന്മാറുകയായിരുന്നു.ഓർത്തഡോക്സ് വിഭാഗം പിന്മാറിയതോടെയാണ് സംഘർഷത്തിന് അയവ് വന്നത്.

Tags:    
News Summary - Church dispute- Orthodox Sabha - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.