ക്രിസ്മസ് അവധി: കേരള ആർ.ടി.സിക്ക് എട്ടു സ്പെഷൽ ബസുകൾ

ബംഗളൂരു: ക്രിസ്മസ് അവധി തിരക്ക് കണക്കിലെടുത്ത് ബംഗളൂരുവിൽ നിന്ന് നാട്ടിലേക്ക് കേരള ആർ.ടി.സി ആദ്യഘട്ട സ്പെഷൽ ബസുകൾ പ്രഖ്യാപിച്ചു. നാട്ടിലേക്ക് ഡിസംബർ 21 മുതൽ 24 വരെയും തിരിച്ച് ബംഗളൂരുവിലേക്ക് ഡിസംബർ 25നും 29 മുതൽ ജനുവരി രണ്ടുവരെയും എട്ടുവീതം സർവിസുകളാണ് പ്രഖ്യാപിച്ചത്. കോഴിക്കോട്ടേക്ക് മൂന്നും തൃശൂർ, എറണാകുളം, കോട്ടയം, കണ്ണൂർ, പയ്യന്നൂർ എന്നിവിടങ്ങളിലേക്ക് ഓരോ ബസുകളുമാണുള്ളത്. സൂപ്പർ ഡീലക്സ് ബസുകളാണ് സർവിസിനായി ഉപയോഗിക്കുന്നത്. 

സ്പെഷൽ ബസുകളിലേക്കുള്ള ഓൺലൈൻ ടിക്കറ്റ് ബുക്കിങ് വെള്ളിയാഴ്ച ആരംഭിക്കും. തിരക്കനുസരിച്ച് വരുംദിവസങ്ങളിൽ കൂടുതൽ ബസുകൾ അനുവദിക്കുമെന്ന് കേരള ആർ.ടി.സി ബംഗളൂരു ഇൻ ചാർജ് സി.കെ. ബാബു അറിയിച്ചു. ഇനിയും 15ഓളം ബസുകളുണ്ടാകും. പതിവു ബസുകളിലെ ടിക്കറ്റുകൾ ഭൂരിഭാഗവും വിറ്റുതീർന്നതോടെയാണ് സ്പെഷൽ ബസുകൾ പ്രഖ്യാപിച്ചത്. ശബരിമല സീസൺ ആയതുകൊണ്ടും ബസുകളിൽ തിരക്കുണ്ടാകും. ഓണക്കാലത്ത് കേരള ആർ.ടി.സിക്ക് 96 സ്പെഷൽ ബസുകളാണ് ബംഗളൂരുവിൽ നിന്ന് നാട്ടിലേക്കുണ്ടായിരുന്നത്.

ബംഗളൂരുവിൽ നിന്നുള്ള സ്​പെഷൽ സർവിസുകൾ (ഡിസംബർ 21 മുതൽ 24 വരെ);
രാത്രി 9.35: ബംഗളൂരു-കോഴിക്കോട് സൂപ്പർ ഡീലക്സ് (കുട്ട, മാനന്തവാടി വഴി)
രാത്രി 9.45: ബംഗളൂരു-കോഴിക്കോട് സൂപ്പർ ഡീലക്സ് (കുട്ട, മാനന്തവാടി വഴി)
രാത്രി 11.25: ബംഗളൂരു-കോഴിക്കോട് സൂപ്പർ ഡീലക്സ് (സുൽത്താൻ ബത്തേരി വഴി)
രാത്രി 7.15: ബംഗളൂരു-തൃശൂർ സൂപ്പർ ഡീലക്സ് (കുട്ട, മാനന്തവാടി വഴി)
വൈകീട്ട് 6.00: ബംഗളൂരു-എറണാകുളം സൂപ്പർ ഡീലകസ് (കുട്ട, മാനന്തവാടി വഴി)
രാത്രി 7.30: ബംഗളൂരു-കോട്ടയം സൂപ്പർ ഡീലകസ് (കുട്ട, മാനന്തവാടി വഴി)
രാത്രി 9.46: ബംഗളൂരു-കണ്ണൂർ സൂപ്പർ ഡീലക്സ് (ഇരിട്ടി, മട്ടന്നൂർ വഴി)
രാത്രി 10.15: ബംഗളൂരു-പയ്യന്നൂർ സൂപ്പർ ഡീലക്സ് (ചെറുപുഴ വഴി)

ബംഗളൂരുവിലേക്കുള്ള സ്​പെഷൽ സർവിസുകൾ (ഡിസംബർ 25, 29 മുതൽ ജനുവരി രണ്ടുവരെ)
രാത്രി 8.15: കോഴിക്കോട്-ബംഗളൂരു സൂപ്പർ ഡീലകസ് (മാനന്തവാടി, കുട്ട വഴി)
രാത്രി 8.35: കോഴിക്കോട്-ബംഗളൂരു സൂപ്പർ ഡീലകസ് (മാനന്തവാടി, കുട്ട വഴി)
രാത്രി 9.35: കോഴിക്കോട്-ബംഗളൂരു സൂപ്പർ ഡീലക്സ് (മാനന്തവാടി, കുട്ട വഴി)
രാത്രി 7.15: തൃശൂർ-ബംഗളൂരു സൂപ്പർ ഡീലക്സ് (മാനന്തവാടി, കുട്ട വഴി)
വൈകീട്ട് 5.30: എറണാകുളം-ബംഗളൂരു സൂപ്പർ ഡീലക്സ് (മാനന്തവാടി, കുട്ട വഴി)
വൈകീട്ട് 5.00: കോട്ടയം-ബംഗളൂരു സൂപ്പർ ഡീലക്സ് (മാനന്തവാടി, കുട്ട വഴി)
രാത്രി 8.00: കണ്ണൂർ-ബംഗളൂരു സൂപ്പർ ഡീലക്സ് (ഇരിട്ടി, മട്ടന്നൂർ വഴി)
വൈകീട്ട് 5.30: പയ്യന്നൂർ-ബംഗളൂരു സൂപ്പർ ഡീലക്സ് (ചെറുപുഴ വഴി)
 

Tags:    
News Summary - Christmas Vacation: Special Service from Bangalore to Kerala -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.