പൊട്ടിയ ചെടിചട്ടിക്ക് പകരം പണം വെച്ചുപോയ അജ്‌ഞാതനായ സുഹൃത്തിനെ കുറിച്ച് ചിന്താ ജെറോം

പൊട്ടിയ ചെടിചട്ടിക്ക് പകരം പണം വെച്ചുപോയ അജ്‌ഞാതനായ സുഹൃത്തിനെ കുറിച്ച് ഡി.വൈ.എഫ്.ഐ നേതാവ് ചിന്താ ജെറോം. തന്റെ ഫേസ് പേജിലൂടെയാണ് ഹൃദയത്തിൽ സത്യവും നന്മയും സ്നേഹവും സഹകരണവുമുള്ള അജ്‌ഞാതനായ സുഹൃത്തിനെ കുറിച്ച് പുറം ലോകത്തെ അറിയിച്ചത്. ഡി.വൈ.എഫ്.ഐ കൊല്ലം ജില്ല കമ്മിറ്റി ഓഫീസിൽ നിന്നുള്ള മൂന്ന് ചിത്രങ്ങൾ പങ്കുവച്ചാണ് ചിന്ത, താൻ പുതുതായി കണ്ട ഒരു നന്മയെക്കുറിച്ച് ഫേസ്ബുക്കിലൂടെ വിവരിച്ചത്.

കുറിപ്പ് പൂർണ രൂപത്തിൽ:

ഇന്ന് ഡിവൈഎഫ്ഐ കൊല്ലം ജില്ലാ കമ്മിറ്റി ഓഫീസായ യൂത്ത് സെൻററിൽ എത്തിയപ്പോൾ മുൻവശത്തായി ഒരു ചെടിച്ചട്ടി പൊട്ടി കിടക്കുന്നത് ശ്രദ്ധയിൽ പെട്ടു. വാഹനങ്ങൾ നിരന്തരം വന്നു പോകുന്ന ഇടമായതിനാൽ സ്വാഭാവികമായും തട്ടി പൊട്ടിയതാവും എന്ന് കരുതി. പിന്നീട് ഓഫീസിൽ കമ്മിറ്റിയും മീറ്റിങ്ങുകളും ഒക്കെയായിരുന്നു. അതു കഴിഞ്ഞ് ഇടവേളയിൽ നോക്കിയപ്പോൾ കതകിന്റെ സൈഡിലായി ഒരു കുറിപ്പിൽ പണം പൊതിഞ്ഞു വെച്ചിരിക്കുന്നത് കണ്ടു.

ആ കുറിപ്പിൽ ചെടിച്ചട്ടി പൊട്ടിയതിന്റെ ക്ഷമാപണത്തോടൊപ്പം പുതിയ ചെടിച്ചട്ടിക്ക് ആവശ്യമായ പൈസയും വെച്ചിരുന്നു. ഏറെ കൗതുകവും അതിലുപരിയായി നന്മയും സ്നേഹവും സത്യവും നിറഞ്ഞ ഒരു എഴുത്തായിരുന്നു. അജ്‌ഞാതനായ ആ വ്യക്തി അവിടെ വച്ചിട്ടു പോയത്. ഒരു ചെടിച്ചട്ടി പൊട്ടിയതിനപ്പുറം ഹൃദയത്തിൽ സത്യവും നന്മയും സ്നേഹവും സഹകരണവും ഉള്ളവരായതിനാലാവും അവരീ കുറിപ്പും പണവും വച്ച് പോയത്. ആ അജ്ഞാത സുഹൃത്തിന് സ്നേഹം ... നന്മകൾ നേരുന്നു..

Tags:    
News Summary - chintha jerome Facebook post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.