1. നൗഷാദ് 2. അൻസാർ 3. സുമ 4. ഫസീല

ചിങ്ങവനത്തെ ഹണിട്രാപ്​: നാലുപേർകൂടി പിടിയിൽ

കോട്ടയം: ചിങ്ങവനത്ത്​ സ്വർണവ്യാപാരിയെ ഭീഷണിപ്പെടുത്തി പണംതട്ടിയ കേസിൽ നാലുപ്രതികൾകൂടി പിടിയിൽ. കണ്ണൂർ തളിപ്പറമ്പ് കുറ്റിയാട്ടൂർ മയ്യിൽ നൗഷാദ് (പുയ്യാപ്ല നൗഷാദ് -41) , ഇയാളുടെ ഭാര്യ കാസർകോട്​ തൃക്കരിപ്പൂർ എളംബച്ചി പുത്തൻപുരയിൽ ഫസീല (34), കാസർകോട് പടന്ന ഉദിനൂർ സുമ (30), കാസർകോട്​ പടന്ന ഉദിനൂർ അൻസാർ(23) എന്നിവരെയാണ് ജില്ല പൊലീസ് മേധാവി ജി. ജയദേവി​െൻറ നേതൃത്വത്തിലുള്ള പ്രത്യേകസംഘം അറസ്​റ്റ്​ ചെയ്‌തത്.

വ്യാപാരിയെ തട്ടിക്കൊണ്ടുപോയി ഹണിട്രാപ്പിൽപ്പെടുത്തി മൂന്നുലക്ഷം രൂപ തട്ടിയെടുത്തു​െവന്നാണ്​ കേസ്.​ കഴിഞ്ഞമാസമായിരുന്നു സംഭവം. കുഴൽപ്പണവുമായി എത്തുന്ന വാഹനങ്ങൾ തടഞ്ഞുനിർത്തി പണം തട്ടിയെടുക്കലാണ് പ്രതികളുടെ പ്രധാന പരിപാടിയെന്ന്​ പൊലീസ്​ പറഞ്ഞു.

കൊവിഡ് കാലത്ത്​ ഇതിന്​​ തടസ്സം നേരിട്ടതോടെ കോട്ടയത്തെ ഗുണ്ടയുമായി ചേർന്ന്​ ഹണിട്രാപ്പിന്​ പദ്ധതി തയാറാക്കുകയായിരുന്നു. പുയ്യാപ്ല നൗഷാദ് ഭാര്യയെയും കൂട്ടുകാരിയെയും ഉപയോഗിച്ച് ബിസിനസ് ആവശ്യത്തിനെന്ന വ്യാജേന ചിങ്ങവനം സ്വദേശിയായ സ്വർണ വ്യാപാരിയെ കുടുക്കുകയായിരുന്നു.

വ്യാപാരിയുടെ പരാതിയിൽ നേരത്തേ രണ്ടുപ്രതികൾ അറസ്​റ്റിലായിരുന്നു. മറ്റൊരു സ്വർണവ്യാപാരിയും രാഷ്​ട്രീയക്കാരനെയും ഹണിട്രാപ്പിൽപെടുത്താൻ സംഘം ശ്രമിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഇനി ഗുണ്ടയും മറ്റൊരു കാസർകോട്​ സ്വദേശിയും പിടിയിലാകാനുണ്ട്​.

Tags:    
News Summary - chingavanam honey trap 4 arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.