തിരുവനന്തപുരം: ചൈനീസ് മുട്ടയും പ്ളാസ്റ്റിക് മുട്ടയും വിപണിയില്‍ വ്യാപകമെന്ന പരാതിക്ക് അടിസ്ഥാനമില്ളെന്ന് ഭക്ഷ്യസുരക്ഷാവിഭാഗം. പരാതികളുടെയും സാമ്പ്ള്‍ ശേഖരണത്തിന്‍െറയും അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം ബോധ്യമായത്. ഇപ്പോള്‍ വിപണിയിലുള്ള മുട്ടക്ക് കുഴപ്പമൊന്നുമില്ളെന്നും കോഴിമുട്ടതന്നെയാണ് വിപണിയിലുള്ളതെന്നും ഭക്ഷ്യസുരക്ഷാവിഭാഗം അറിയിച്ചു. ഇതുസംബന്ധിച്ച് മണ്ണുത്തി വെറ്ററിനറി സര്‍വകലാശാലയില്‍ നടത്തിയ പരിശോധനാ ഫലത്തിലും മുട്ട വ്യാജമെന്ന് കണ്ടത്തെിയിട്ടില്ല.
ഇടുക്കി ജില്ലക്കൊപ്പം തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും പരാതികള്‍ ഉയര്‍ന്നിരുന്നു. തിരുവനന്തപുരത്ത് നിന്ന് ശേഖരിച്ച മുട്ടകളാണ് ഭക്ഷ്യസുരക്ഷാവകുപ്പിന്‍െറ ലബോറട്ടറിയില്‍ പരിശോധിച്ചത്. ഇവക്ക് കുഴപ്പമൊന്നുമില്ളെന്ന് ഭക്ഷ്യസുരക്ഷാ അസി. കമീഷണര്‍മാരായ ഡി. ഗിരീഷ്കുമാറും സതീഷ്കുമാറും അറിയിച്ചു. രാജ്യത്തിനുപുറത്ത് നിന്ന് കൃത്രിമ മുട്ട എത്താനുള്ള സാധ്യത വിരളമാണെന്നാണ് അധികൃതര്‍ പറയുന്നത്. കാലാവസ്ഥാവ്യതിയാനം മൂലം മുട്ടകളില്‍ എന്തെങ്കിലും മാറ്റം പ്രകടമായതായിരിക്കാമെന്നാണ് വിലയിരുത്തല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.