ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ അമ്മ വലിച്ചെറിഞ്ഞ കുഞ്ഞിനെ ശിശുക്ഷേമ സമിതി ഏറ്റെടുക്കും. കുഞ്ഞിനെ വേണ്ടെന്ന് 19കാരിയായ അമ്മ അറിയിച്ചതിനെ തുടർന്നാണ് ശിശുക്ഷേമ സമിതിയുടെ തീരുമാനം. രണ്ടുമാസത്തെ പരിപാലന കാലാവധിയാണ് ശിശുക്ഷേമ സമിതി നൽകുക. ഇതിനിടയിൽ അമ്മക്ക് മനംമാറ്റം വന്നാൽ കുഞ്ഞിനെ വിട്ടുനൽകും.
കടുത്ത വയറുവേദനയെ തുടർന്ന് പരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ 19കാരി ശുചിമുറിയിൽ പ്രസവിക്കുകയായിരുന്നു. പെൺകുട്ടി ഗർഭിണിയാണെന്ന വിവരം ഒപ്പമുണ്ടായിരുന്ന വീട്ടുകാർക്ക് അറിയില്ലായിരുന്നു. പ്രസവവിവരം ആരും അറിയാതിരിക്കാൻ നവജാത ശിശുവിനെ ശുചിമുറിയിൽ വെച്ച് പ്രസവിച്ചതിനു പിന്നാലെ ജനലിലൂടെ വലിച്ചെറിയുകയായിരുന്നു. കുഞ്ഞിന്റെ കരച്ചിൽ കേട്ടെത്തിയ ആശുപത്രി ജീവനക്കാരാണ് കുട്ടിയുടെ ജീവന് രക്ഷകരായത്.
19 കാരിയായ അമ്മ ഇപ്പോളും വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചിതിത്സയിലാണ്. ഒരുപക്ഷേ അമ്മ കുട്ടിയെ വേണമെന്ന് ആവശ്യപ്പെട്ടാലും അവരുടെ മാനസികനില പരിശോധിച്ചതിനു ശേഷം മാത്രമായിരിക്കും അന്തിമ തീരുമാനം എടുക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.