Posted On
date_range Updated On
date_range സ്വർണക്കടത്ത് കേസ്: ശിവശങ്കറിനെതിരായ അന്വേഷണ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും
തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ശിവശങ്കറിനെതിരായ അന്വേഷണ റിപ്പോർട്ട് ചീഫ് സെക്രട്ടറി ഇന്ന് സമർപ്പിക്കും. റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ശിവശങ്കറിനെ സസ്പെൻഡ് ചെയ്യുമെന്നാണ് സൂചന.
അന്വേഷണത്തിൽ ശിവശങ്കറിന് ജാഗ്രക്കുറവുണ്ടായെന്നാണ് വിലയിരുത്തൽ. നിയമനങ്ങളിൽ ഉൾപ്പെടെ വീഴ്ച പറ്റി. പ്രവൃത്തികൾ സർക്കാറിന് അവമതിപ്പുണ്ടാക്കിയെന്നും വിലയിരുത്തലുണ്ടായിട്ടുണ്ട്. നിലവിലെ സാഹചര്യം പാർടിയിലെ മുതിർന്ന നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.