വാ​ദ്യ​ഘോ​ഷം: പ്ര​സം​ഗം നി​ർ​ത്തി മു​ഖ്യ​മ​ന്ത്രി

തിരുവനന്തപുരം: മെഡിസെപ് ഉദ്ഘാടന ചടങ്ങിന് കൊഴുപ്പുകൂട്ടാൻ ഏർപ്പെടുത്തിയ വാദ്യഘോഷങ്ങൾ മുഖ്യമന്ത്രി പിണറായി വിജയ‍െൻറ പ്രസംഗം തടസ്സപ്പെടുത്തി.

മുഖ്യമന്ത്രി പ്രസംഗം ആരംഭിക്കുമ്പോൾ ഇവയുടെ ശബ്ദമുണ്ടായിരുന്നു. മുഖ്യമന്ത്രി പലവട്ടം അതിലേക്ക് നോക്കുന്നത് കാണാമായിരുന്നു. പ്രസംഗം തുടരുന്നതിനിടെ ശബ്ദം ഉച്ചസ്ഥായിലായി. ഇത് മുഖ്യമന്ത്രി പ്രസംഗിച്ചിരുന്ന മൈക്കിൽ കൂടി പുറത്തേക്ക് വരികയും ചെയ്തു. ഇതോടെ ഡ്രം കഴിയട്ടെ, പ്രസംഗം നിർത്താമെന്ന് പറഞ്ഞ് അദ്ദേഹം നിർത്തി. അപ്പോഴും കനത്ത ശബ്ദത്തിൽ വാദ്യമേളം തുടർന്നു. ഇതോടെ ഉദ്യോഗസ്ഥരും മറ്റും ഓടിച്ചെന്ന് നിർത്തിച്ചു. ഈ കാണിച്ചതിനെക്കുറിച്ച് ഇപ്പോൾ താനൊന്നും പറയുന്നില്ലെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി പ്രസംഗം പുനരാരംഭിച്ചത്.

Tags:    
News Summary - Chief minister speech in medisep venue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.