ചിലർ നുണ പ്രചരിപ്പിക്കുന്നു; സ്പ്രിൻക്ലറിൽ പ്രതികരണത്തിനില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സ്പ്രിൻക്ലർ വിവാദത്തിൽ പ്രതികരണത്തിനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചില മാധ്യമങ്ങൾ നു ണവാർത്ത പ്രചരിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. സ്പ്രിൻക്ലറുമായി ബന്ധപ്പെട്ട ചോ ദ്യങ്ങൾക്ക് മറുപടി നൽകാൻ അദ്ദേഹം തയാറായില്ല.

തനിക്കെതിരെ മുമ്പും ആരോപണങ്ങൾ ഉണ്ടായിട്ടുണ്ട്. അതും കടന്നാണ് ഇവിടെയെത്തിയത്. ആരോപണങ്ങളൊന്നും ആനക്കാര്യമായി അവതരിപ്പിക്കാൻ നോക്കേണ്ട. അതൊക്കെ എല്ലാവർക്കും മനസിലാകും.

ശുദ്ധ നുണ ഒരുകൂട്ടർ കെട്ടിച്ചമക്കുമ്പോൾ അതിൽ താൻ എന്ത് നിജസ്ഥിതി പറയാനാണ്. ആരോപണങ്ങൾക്ക് തെളിവു വരട്ടെ. ഇക്കാര്യത്തിൽ തനിക്കില്ലാത്ത വേവലാതി എന്തിനാണ് നിങ്ങൾക്കെന്ന് മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോട് ചോദിച്ചു.

തനിക്കെതിരെ മുമ്പും നുണക്കഥ തയാറാക്കിയിരുന്നു. അന്ന് നിങ്ങളിൽ ചിലരെ വിളിച്ച ഒരു പേരുണ്ട്. അതിന്‍റെ ചില അംശങ്ങൾ ഇപ്പോഴും കാണാൻ സാധിക്കും.

വൈറസിനെതിരായ പ്രതിരോധ പ്രവർത്തനങ്ങളിലാണ് ഇപ്പോൾ ശ്രദ്ധചെലുത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    
News Summary - chief minister press briefing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.