വിദേശ യാത്രകൊണ്ട് ലക്ഷ്യമിട്ടതിനേക്കാൾ നേട്ടം; വിദേശത്ത് 3000 തൊഴിലവസരങ്ങൾ അടുത്തമാസം -മുഖ്യമന്ത്രി

തിരുവനന്തപുരം: ലക്ഷ്യമിട്ടതിനേക്കാൾ നേട്ടം വിദേശ യാത്രകൊണ്ട് സംസ്ഥാനത്ത് ലഭിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തിന്‍റെ മുന്നോട്ടുപോക്ക് ലക്ഷ്യംവെച്ചാണ് യാത്ര പ്ലാൻ ചെയ്തതെന്നും ഇവയെല്ലാം പൂർത്തിയാക്കാൻ സാധിച്ചെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

വിദേശ്യ യാത്ര കഴിഞ്ഞെത്തിയ ശേഷം മുഖ്യമന്ത്രി ആദ്യമായാണ് മാധ്യമങ്ങളെ കണ്ടത്. മുഖ്യമന്ത്രിക്കൊപ്പം ചീഫ് സെക്രട്ടറിയും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. ലോക കേരളസഭ മേഖല സമ്മേളനത്തിൽ 10 യൂറോപ്യൻ രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുത്തെന്നും, സമ്മേളനത്തിൽ ഉരുതിരിഞ്ഞ നിര്‍ദേശങ്ങൾ ലോകകേരള സഭയിൽ ചര്‍ച്ച ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ആരോഗ്യമേഖലയിലെ പ്രൊഫഷണലുകൾക്ക് കുടിയേറ്റം സാധ്യമാകാൻ നോര്‍‍ക്ക വഴി അവസരമൊരുക്കും. ഇതിനായി ധാരണാപത്രം ഒപ്പു വച്ചു. കേന്ദ്രവിദേശകാര്യമന്ത്രാലയത്തിന്‍റെ അംഗീകാരം ഇതിനുണ്ട്. 3000 ഒഴിവുകളിലേക്ക് അടുത്ത മാസം മലയാളികൾക്ക് ഇതിലൂടെ അവസരം ഒരുങ്ങും. ആരോഗ്യ പ്രവർത്തകർക്ക് യു.കെയിലേക്കുള്ള കുടിയേറ്റം എളുപ്പമാക്കാൻ ചർച്ചകളുണ്ടായി. ആരോഗ്യയിതര മേഖലകളിൽ ഉള്ളവർക്കും യു.കെ. കുടിയേറ്റം സാധ്യമാകും. നവംബറിൽ യു.കെ. എംപ്ലോയിമെന്‍റ് ഫെസ്റ്റ് സംഘടിപ്പിക്കും -മുഖ്യമന്ത്രി പറഞ്ഞു.

Tags:    
News Summary - Chief Minister Pinarayi Vijayan press conference about his foreign travel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.