പ്രോ​ട്ടോകോൾ ലംഘനം: ഭാര്യ ഒപ്പം വന്നത്​ കുടുംബകാര്യം; താനായത്​ കൊണ്ടാണ്​ വിവാദമായത്​ -പിണറായി

തിരുവനന്തപുരം: താൻ കോവിഡ്​ പ്രോ​ട്ടോകോൾ ലംഘിച്ചുവെന്ന്​ പറയുന്നവർ അതെന്താണെന്ന്​ വിശദീകരിച്ചാൽ മറുപടി നൽകാമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു പ്രോ​ട്ടോകോളും ലംഘിച്ചിട്ടില്ലെന്നും പിണറായി വിജയൻ പറഞ്ഞു.

കോവിഡ്​ ബാധിച്ച്​ ആശുപത്രിയിലേക്ക്​ പോകു​േമ്പാഴും തിരികെ വരു​േമ്പാഴും ഭാര്യ ഒപ്പം വന്നത്​ കുടുംബകാര്യം മാത്രമാണ്​. താനായത്​ കൊണ്ടാണ്​ അത്​ വിവാദമായത്​. തനിക്ക്​ കോവിഡിന്‍റെ രോഗലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. മകൾക്ക്​ കോവിഡ്​ സ്ഥിരീകരിച്ചതിനാലാണ്​ ടെസ്റ്റ്​ ചെയ്​തത്​. തെരഞ്ഞെടുപ്പിന്​ മുമ്പ്​ കോവിഡ്​ സ്ഥിരീകരിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ മുഖ്യമന്ത്രി കോവിഡ്​ പ്രോ​ട്ടോകോൾ ലംഘിച്ചുവെന്ന്​ ആരോപണമുയർന്നിരുന്നു. കോവിഡ്​ സ്ഥിരീകരിച്ചതിന്​ ശേഷം അദ്ദേഹം പൊതു പരിപാടിയിൽ പ​ങ്കെടുത്തുവെന്നായിരുന്നു ആരോപണങ്ങളിലൊന്ന്​. കോവിഡ്​ നെഗറ്റീവായി തിരികെ പോവു​േമ്പാൾ കോവിഡ്​ ബാധിതയായ ഭാര്യയെ ഒപ്പം കൂട്ടിയതും വിവാദമായിരുന്നു. 

Tags:    
News Summary - Chief Minister on Protocol Violation-Pinarayi Vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.