ബലിപെരുന്നാൾ ആശംസ നേർന്ന്​ മുഖ്യമ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ത്യാ​ഗ​ത്തി​ന്റെ​യും ആ​ത്മ​സ​മ​ര്‍പ്പ​ണ​ത്തി​ന്റെ​യും മ​ഹ​ത്താ​യ സ​ന്ദേ​ശ​മാ​ണ് ബ​ലി​പെ​രു​ന്നാ​ളെ​ന്ന്​ മു​ഖ്യ​മ​ന്ത്രി വി.​ഡി സ​തീ​ശ​ൻ. ബ​ലി പെ​രു​ന്നാ​ൾ ന​ൽ​കു​ന്ന സ​ന്ദേ​ശ​ങ്ങ​ളു​ടെ മൂ​ല്യം ദൈ​നം​ദി​ന ജീ​വി​ത​ത്തി​ലും പ്ര​സ​രി​പ്പി​ക്കാ​നാ​ക​ണം. ആ​ഘോ​ഷ​ങ്ങ​ൾ ന​ൽ​കു​ന്ന ആ​ത്മീ​യ വെ​ളി​ച്ചം സ​മൂ​ഹ​ത്തെ ഒ​ന്നാ​കെ മാ​ന​വി​ക​ത​യി​ലേ​ക്ക് ന​യി​ക്ക​ട്ടെ. പ്ര​തി​സ​ന്ധി​ക​ളി​ലൊ​ന്നും ത​ള​രാ​തെ ജീ​വി​ത​യാ​ത്ര​യി​ൽ ക​രു​ത്ത് ന​ൽ​കു​ന്ന​താ​ക​ണം ന​മ്മു​ടെ ആ​ഘോ​ഷ​ങ്ങ​ളെ​ല്ലാ​മെ​ന്നും അ​ദ്ദേ​ഹം ആ​ശം​സ സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

പ്രത്യാശയുടെ ആഘോഷം -കാന്തപുരം

കോ​ഴി​ക്കോ​ട്: എ​ത്ര വ​ലി​യ പ​രീ​ക്ഷ​ണ​ങ്ങ​ൾ നേ​രി​ട്ടാ​ലും വി​ശ്വാ​സം മു​റു​കെ പി​ടി​ച്ചും നി​യ​മ​ങ്ങ​ൾ അ​നു​സ​രി​ച്ചും ജീ​വി​ക്കു​ന്ന​വ​ർ​ക്ക് ആ​ത്യ​ന്തി​ക വി​ജ​യ​മു​ണ്ടെ​ന്ന പ്ര​തീ​ക്ഷ​യു​ടെ സ​ന്ദേ​ശ​മാ​ണ് ബ​ലി​പെ​രു​ന്നാ​ൾ ന​ൽ​കു​ന്ന​തെ​ന്ന് കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ർ മു​സ്‌​ലി​യാ​ർ.

ഏ​ത് ദു​ർ​ബ​ല നി​മി​ഷ​ത്തി​ലും ഉ​ന്മേ​ഷം നേ​ടാ​നും ധൈ​ര്യം സം​ഭ​രി​ക്കാ​നും പ്ര​തി​സ​ന്ധി​ക​ൾ ത​ര​ണം ചെ​യ്യാ​നും ഇ​ബ്‌​റാ​ഹിം ന​ബി​യു​ടെ​യും കു​ടും​ബ​ത്തി​ന്റെ​യും ജീ​വി​ത പാ​ഠ​ങ്ങ​ൾ മ​നു​ഷ്യ​ർ മാ​തൃ​ക​യാ​ക്ക​ണം. ഒ​രു​മ​യും സാ​ഹോ​ദ​ര്യ​വും ഉ​ദാ​ര​ത​യും നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന ആ​രാ​ധ​ന​ക​ളാ​ണ് പെ​രു​ന്നാ​ളി​ന്റെ സ​വി​ശേ​ഷ​ത.

ഹ​ജ്ജും ബ​ലി​ക​ർ​മ​വും പെ​രു​ന്നാ​ൾ ന​മ​സ്കാ​ര​വു​മെ​ല്ലാം ഈ ​മൂ​ല്യ​ങ്ങ​ൾ വി​ളം​ബ​രം ചെ​യ്യു​ന്നു​ണ്ട്. പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷം ലോ​ക​ത്തെ​യാ​കെ പ​ല​വി​ധ​ത്തി​ൽ അ​ര​ക്ഷി​താ​വ​സ്ഥ​യി​ലാ​ക്കി​യ ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ സാ​മ്പ​ത്തി​ക പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന​വ​രെ ചേ​ർ​ത്തു​പി​ടി​ച്ചും ദുഃ​ഖി​ത​രെ ആ​ശ്വ​സി​പ്പി​ച്ചും പെ​രു​ന്നാ​ൾ ദി​ന​ങ്ങ​ളെ അ​ർ​ഥ​വ​ത്താ​ക്ക​ണ​മെ​ന്ന് കാ​ന്ത​പു​രം പ​റ​ഞ്ഞു.

ഭയരഹിതമായി ജീവിക്കാനുള്ള ആഹ്വാനം -പി. മുജീബ് റഹ്മാൻ

കോ​ഴി​ക്കോ​ട്: എ​ല്ലാ വി​ഭാ​ഗീ​യ​ത​ക​ൾ​ക്കു​മ​തീ​ത​മാ​യി മു​ഴു​വ​ൻ മ​നു​ഷ്യ​ർ​ക്കും നി​ർ​ഭ​യ​മാ​യും ക്ഷേ​മ​പൂ​ർ​ണ​മാ​യും ജീ​വി​ക്കാ​നു​ത​കു​ന്ന വി​ധ​ത്തി​ൽ ലോ​ക​ത്തെ മാ​റ്റി​പ്പ​ണി​യാ​നു​ള്ള ആ​ഹ്വാ​ന​മാ​ണ് ബ​ലി പെ​രു​ന്നാ​ളെ​ന്ന് ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി കേ​ര​ള അ​മീ​ർ പി. ​മു​ജീ​ബ് റ​ഹ്മാ​ൻ ഈ​ദ് സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു. ലോ​ക ജ​ന​ത​ക്ക് മാ​തൃ​കാ​പു​രു​ഷ​നാ​ണ് ഇ​ബ്റാ​ഹിം. ഇ​ബ്റാ​ഹിം ന​ബി​യു​ടെ​യും കു​ടും​ബ​ത്തി​ന്‍റെ​യും ത്യാ​ഗ​പൂ​ർ​ണ​മാ​യ ജീ​വി​ത​മാ​ണ് ബ​ലി​പെ​രു​ന്നാ​ളി​ൽ അ​നു​സ്മ​രി​ക്ക​പ്പെ​ടു​ന്ന​ത്. അ​ത്ത​ര​മൊ​രു സ​മൂ​ഹ​സൃ​ഷ്ടി​ക്കു​വേ​ണ്ടി ജീ​വി​ത​ത്തെ സ​മ​ർ​പ്പി​ക്കു​ക​യും ദൈ​വ​ത്തോ​ട് പ്രാ​ർ​ഥി​ക്കു​ക​യും ചെ​യ്തു ഇ​ബ്റാ​ഹിം പ്ര​വാ​ച​ക​ൻ. ആ ​മാ​ർ​ഗ​ത്തി​ൽ മ​റ്റെ​ല്ലാ പ്ര​തി​ബ​ന്ധ​ങ്ങ​ളെ​യും അ​തി​ജീ​വി​ച്ചു.

അ​ക്ര​മ​ത്തെ​യും അ​നീ​തി​യെ​യും ചോ​ദ്യം ചെ​യ്തു. എ​ന്നാ​ൽ, സ്ര​ഷ്ടാ​വാ​യ ദൈ​വ​ത്തി​ന്‍റെ ക​ൽ​പ​ന​ക​ൾ​ക്ക് മു​ന്നി​ൽ ജീ​വി​ത​ത്തെ സ​മ​ർ​പ്പി​ച്ചു. ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ജീ​വി​ച്ച് മാ​തൃ​ക​യാ​യി തീ​രു​ന്ന​തി​ലൂ​ടെ മാ​ത്ര​മേ ദൈ​വ​സാ​മീ​പ്യം ക​ര​സ്ഥ​മാ​ക്കാ​നാ​വൂ എ​ന്നും പ്ര​വ​ചാ​ക​ൻ പ​ഠി​പ്പി​ച്ചു. സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ​യും പ​ര​സ്പ​ര​സ്നേ​ഹ​ത്തി​ന്‍റെ​യും സ​ഹ​വ​ർ​ത്തി​ത്വ​ത്തി​ന്‍റെ​യും സ​ന്ദേ​ശ​മാ​ണ് അ​ഘോ​ഷ​ങ്ങ​ൾ.

അ​തി​നെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന അ​വ​സ​ര​മാ​യി ബ​ലി​പെ​രു​ന്നാ​ൾ മാ​റ​ണം. ദാ​ന​ധ​ർ​മ​ങ്ങ​ളും ജ​ന​സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും വ​ർ​ധി​പ്പി​ക്കാ​നും പ്ര​യാ​സ​പ്പെ​ടു​ന്ന​വ​രെ സ​ഹാ​യി​ക്കാ​നും നി​ർ​ദേ​ശി​ച്ച അ​മീ​ർ, ഹ​ജ്ജ് നി​ർ​വ​ഹി​ക്കു​ന്ന​വ​രു​ടെ ന​ന്മ​ക്കാ​യി പ്രാ​ർ​ഥി​ക്കു​ക​യും ചെ​യ്തു.

ഉൾക്കൊള്ളലിന്റെ ആഘോഷം -കെ.എൻ.എം

കോ​ഴി​ക്കോ​ട്: ഐ​ക്യ​ത്തി​ന്റെ​യും സൗ​ഹൃ​ദ​ത്തി​ന്റെ​യും പു​തി​യ അ​ധ്യാ​യ​ങ്ങ​ൾ തു​ന്നി​ച്ചേ​ർ​ക്കാ​ൻ ബ​ലി​പെ​രു​ന്നാ​ൾ പ്ര​ചോ​ദ​നം ന​ൽ​ക​ട്ടെ​യെ​ന്ന് കെ.​എ​ൻ.​എം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി.​പി. അ​ബ്ദു​ല്ല​ക്കോ​യ മ​ദ​നി​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​പി. ഉ​ണ്ണീ​ൻ കു​ട്ടി മൗ​ല​വി​യും ഈ​ദ് സ​ന്ദേ​ശ​ത്തി​ൽ അ​റി​യി​ച്ചു.

വ​ർ​ഗീ​യ​ത​യും വി​ഭാ​ഗീ​യ​ത​യും നാ​ടി​ന്റെ ന​ന്മ​യും സ്വാ​സ്ഥ്യ​വും ക​വ​ർ​ന്നെ​ടു​ക്കു​മ്പോ​ൾ മ​ത​വും നി​റ​വും നോ​ക്കാ​തെ മ​നു​ഷ്യ​രോ​ടൊ​പ്പം നി​ൽ​ക്കാ​ൻ ജാ​ഗ്ര​ത കാ​ണി​ക്ക​ണം. ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന മ​നു​ഷ്യ​രെ സ​ഹാ​യി​ക്കാ​നും പ്ര​യാ​സ​പ്പെ​ടു​ന്ന​വ​രു​ടെ കൂ​ടെ നി​ൽ​ക്കാ​നും സാ​ധി​ക്ക​ണം. മ​ത ന്യൂ​ന​പ​ക്ഷ​ങ്ങ​ളോ​ടു​ള്ള ക​ടു​ത്ത അ​നീ​തി​ക്കെ​തി​രെ വി​വേ​ക​ത്തോ​ടെ പ്ര​തി​ക​രി​ക്കാ​നും ഇ​ട​പെ​ടാ​നും ക​ഴി​യ​ണം. എ​സ്.​ഐ.​ആ​ർ മ​റ​യാ​ക്കി പു​റ​ന്ത​ള്ള​ലി​ന്റെ വി​ദ്വേ​ഷ രാ​ഷ്ട്രീ​യം ക​ളി​ക്കു​ന്ന​ത് അ​ങ്ങേ​യ​റ്റം ഭീ​രു​ത്വ​മാ​ണെ​ന്നും കെ.​എ​ൻ.​എം നേ​താ​ക്ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ജീര്‍ണതക്കെതിരെ ശബ്ദിക്കാനുള്ള പ്രചോദനം -വിസ്ഡം

കോ​ഴി​ക്കോ​ട്: സാ​മൂ​ഹി​ക ജീ​ര്‍ണ​ത​ക്കും അ​നീ​തി​ക്കു​മെ​തി​രെ ശ​ബ്ദി​ക്കാ​നു​ള്ള പ്ര​ചോ​ദ​ന​മാ​ണ് ബ​ലി പെ​രു​ന്നാ​ള്‍ വി​ശ്വാ​സി സ​മൂ​ഹ​ത്തി​ന് പ​ക​ര്‍ന്ന് ന​ല്‍കു​ന്ന​തെ​ന്ന് വി​സ്ഡം ഇ​സ്‌​ലാ​മി​ക് ഓ​ര്‍ഗ​നൈ​സേ​ഷ​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​എ​ന്‍. അ​ബ്ദു​ല്‍ ല​ത്തീ​ഫ് മ​ദ​നി, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ടി.​കെ. അ​ശ്‌​റ​ഫ് എ​ന്നി​വ​ര്‍ ഈ​ദ് സ​ന്ദേ​ശ​ത്തി​ല്‍ പ​റ​ഞ്ഞു. തി​ന്മ​ക​ളോ​ട് പ്ര​തി​ക​രി​ക്കാ​തി​രി​ക്കു​ക​യും ന​ന്മ​ക്ക് വേ​ണ്ടി പ്ര​വ​ര്‍ത്തി​ക്കാ​തി​രി​ക്കു​ക​യും ചെ​യ്യു​ക എ​ന്ന​ത് വി​ശ്വാ​സി സ​മൂ​ഹ​ത്തി​ന് ഭൂ​ഷ​ണ​മ​ല്ല.

ഇ​ത് സ്ര​ഷ്ടാ​വി​ന്റെ പ​രീ​ക്ഷ​ണ​ങ്ങ​ള്‍ക്ക് കാ​ര​ണ​മാ​കു​മെ​ന്ന് മ​ന​സ്സി​ലാ​ക്ക​ണം. വി​ശ്വാ​സ രം​ഗ​ത്തെ ജീ​ര്‍ണ​ത​ക​ള്‍ ഗൗ​ര​വ​മാ​യി കാ​ണു​ക​യും വി​മ​ലീ​ക​ര​ണം ല​ക്ഷ്യ​മാ​യി പ്ര​വ​ര്‍ത്തി​ക്കു​ക​യും ചെ​യ്യേ​ണ്ട​ത് ബാ​ധ്യ​ത​യാ​ണെ​ന്ന​ത് നാം ​വി​സ്മ​രി​ക്ക​രു​തെ​ന്നും നേ​താ​ക്ക​ള്‍ ഈ​ദ് സ​ന്ദേ​ശ​ത്തി​ല്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സമാധാനത്തിന്റെയും സഹോദര്യത്തിന്റെയും സന്ദേശം -ഐ.എസ്.എം

കോ​ഴി​ക്കോ​ട്: ഇ​ബ്‌​റാ​ഹിം ന​ബി​യു​ടെ ത്യാ​ഗ​സ​ന്ന​ദ്ധ​ത​യും ദൈ​വാ​നു​സ​ര​ണ​ത്തി​ന്റെ മ​ഹ​ത്താ​യ മാ​തൃ​ക​യും ഓ​ർ​മി​പ്പി​ക്കു​ന്ന മ​ഹ​ത്താ​യ ആ​ഘോ​ഷ​മാ​ണ് ബ​ലി​പെ​രു​ന്നാ​ളെ​ന്ന് ഐ.​എ​സ്.​എം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സു​ബൈ​ർ പീ​ടി​യേ​ക്ക​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷു​ക്കൂ​ർ സ്വ​ലാ​ഹി എ​ന്നി​വ​ർ ഈ​ദ് സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

പ്ര​യാ​സ​ങ്ങ​ളും പ്ര​തി​സ​ന്ധി​ക​ളും അ​നി​ശ്ചി​ത​ത്വ​ങ്ങ​ളും നി​റ​ഞ്ഞ ലോ​ക​ത്ത് സ​മാ​ധാ​ന​ത്തി​ന്റെ​യും സ​ഹോ​ദ​ര്യ​ത്തി​ന്റെ​യും കാ​രു​ണ്യ​ത്തി​ന്റെ​യും സ​ന്ദേ​ശ​മാ​ണ് ഈ​ദ് ന​ൽ​കു​ന്ന​ത്. ഈ ​ഈ​ദു​ല്‍ അ​ദ്ഹാ ദി​ന​ത്തി​ൽ പ​ര​സ്പ​ര സ്നേ​ഹ​വും ഐ​ക്യ​വും ക​രു​ണ​യും സ​മൂ​ഹ​ത്തി​ൽ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ട​ട്ടെ​യെ​ന്ന് ആ​ശം​സി​ക്കു​ന്നു.

അ​നാ​ഥ​രെ​യും അ​ശ​ര​ണ​രെ​യും ചേ​ർ​ത്തു​പി​ടി​ച്ച് സ​ഹ​ജീ​വി​ക​ളോ​ടു​ള്ള ക​രു​ത​ലും ഉ​ത്ത​ര​വാ​ദി​ത്വ​വും ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന ഈ ​ആ​ഘോ​ഷം സ​മൂ​ഹ​ത്തി​ൽ പ്ര​ത്യാ​ശ​യു​ടെ പു​തു​വെ​ളി​ച്ച​മാ​ക​ട്ടെ​യെ​ന്നും ഇ​രു​വ​രും ആ​ശം​സി​ച്ചു.

Tags:    
News Summary - Chief Minister extends greetings on Eid-ul-Adha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.