സ്മൃതി ഇറാനി ഇടപെട്ട് ഭക്ഷണം എത്തിച്ചെന്ന പ്രചാരണം തെറ്റ് -മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് മണ്ഡലത്തിൽ ഉൾപ്പെടുന്ന മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ടിൽ അന്തർസംസ്ഥാന തൊഴിലാളികൾക് ക് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി ഇടപെട്ട് ഭക്ഷണമെത്തിച്ചു എന്ന പ്രചാരണം തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജ യൻ.

കരുവാരക്കുണ്ട് ഇരിങ്ങാട്ടിരി എന്ന സ്ഥലത്ത് 41 അന്തർസംസ്ഥാന തൊഴിലാളികൾ സ്വകാര്യ ക്വാർട്ടേഴ്സിൽ താമസിക്കുന്നുണ്ടായിരുന്നു. ഇവർക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കൾ ക്വാർട്ടേഴ്സ് ഉടമയും ഏജന്‍റും ചേർന്നാണ് എത്തിച്ചു നൽകിയത്. പഞ്ചായത്ത് അധികൃതർ കഴിഞ്ഞ ദിവസം 25 കിറ്റുകൾ നൽകുകയും ചെയ്തു.

സമൂഹ അടുക്കളയിൽനിന്ന് ഭക്ഷണം എത്തിക്കാമെന്ന് പറഞ്ഞപ്പോൾ സ്വയം പാചകം ചെയ്ത് കഴിക്കാമെന്നാണ് തൊഴിലാളികൾ അറിയിച്ചത്. തുടർന്നാണ് കിറ്റുകൾ നൽകിയത്.

ഇവിടെ ഭക്ഷണത്തിന് ഒരു ക്ഷാമവും ഉണ്ടായിട്ടില്ല. അങ്ങനെ ഒരു പരാതി ആരുടെയും ശ്രദ്ധയിൽപെട്ടിട്ടുമില്ല. സ്മൃതി ഇറാനി ഇടപെട്ട് ഭക്ഷണം എത്തിച്ചെന്ന വിവരം വ്യാജപ്രചാരണമായി കണ്ട് അവഗണിക്കുകയാണ് ചെയ്തത്. ഇന്ന് ചില വാർത്തകൾ കണ്ടശേഷമാണ് ഇക്കാര്യം വ്യക്തമാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് അതിഥിതൊഴിലാളികൾക്കും പ്രയാസപ്പെടുന്ന മറ്റെല്ലാവർക്കും ആവശ്യമായ സഹായങ്ങൾ യോജിപ്പോടെ നൽകുന്നുണ്ട്. അതിന് തടസം വരുത്തുന്ന രീതിയിലോ ഇകഴ്ത്തിക്കാട്ടുന്ന രീതിയിലോ ഉള്ള പ്രചാരണം നടത്തരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    
News Summary - chief minister denies smriti irani intervention news -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.