മുഖ്യമന്ത്രി പൊലീസ്​ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ക്രമസമാധാന നില തകരുന്നുവെന്ന പരാതികൾക്കിടെ മുഖ്യമന്ത്രി പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. ഇൗ മാസം 22, 24, 29, 30 തിയതികളിലായാണ് ഉദ്യോഗസ്ഥരുടെ യോഗം.  തിരുവനന്തപുരം, എറണാകുളം,തൃശൂർ, കണ്ണുർ റേയ്ഞ്ച് അടിസ്ഥാനത്തിലാവും യോഗം നടക്കുക. യോഗങ്ങളിൽ മുഖ്യമന്ത്രി നേരിട്ട് പെങ്കടുക്കും. എസ്.െഎ മുതൽ െഎ.ജി വരെയുള്ളവർ യോഗങ്ങളിലുണ്ടാവും. താഴെ തട്ടിലുള്ള പൊലീസ് സംവിധാനത്തിൽ പോരായ്മകൾ ഉണ്ടെന്നതി​െൻറ അടിസ്ഥാനത്തിൽ നേരത്തെ തീരുമാനച്ചതാണ് യോഗം. എന്നാൽ പുതിയ സാഹചര്യങ്ങളിൽ യോഗത്തിന് പ്രാധാന്യമേറിയിരിക്കുകയാണ്.

അതേ സമയം, ജിഷ്ണുവിനും കുടുംബത്തിനും എതിരെ നടന്ന പൊലീസ് അതിക്രമത്തെ സംബന്ധിച്ച് റിപ്പോർട്ട് െഎ.ജി മനോജ് എബ്രഹാം ഡി.ജി.പിക്ക് ഇന്ന് കൈമാറും. അക്രമ സംഭവങ്ങൾ ഒഴിവാക്കാനാണ് ഡി.ജി.പി ഒാഫീസിന് മുമ്പിൽ നടന്ന പ്രശ്നങ്ങളിൽ  പൊലീസ് ഇടപ്പെടതെന്നാണ് റിപ്പോർട്ടിലെ പരാമർശമെന്നാണ് സൂചന. 
 

Tags:    
News Summary - chief minister call the meeting of police officers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.