തിരുവനന്തപുരം: കേരളത്തിൽ സമഗ്ര വോട്ടർ പട്ടിക പരിഷ്കരണ (എസ്.ഐ.ആർ) നടപടികൾക്ക് തയാറാകാൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ഡോ. രത്തന്‍ കേല്‍ക്കറിന്റെ നിർദേശം. വോട്ടർ പട്ടിക പരിശോധിച്ച് ഓരോ വോട്ടും ഉറപ്പിക്കുന്നത് സംബന്ധിച്ച അറിയിപ്പാണ് തെരഞ്ഞെടുപ്പ് കമീഷൻ പങ്കുവെക്കുന്നത്. ഇതുസംബന്ധിച്ച ഹ്രസ്വവീഡിയോകളും പോസ്റ്ററുകളും പുറത്തിറക്കി.
എപ്പോൾ വേണമെങ്കിലും എസ്.ഐ.ആർ ഷെഡ്യൂൾ പ്രഖ്യാപനം ഉണ്ടാകാം. 2002ലെ പട്ടികയിൽ പേരുള്ളവർ ബൂത്ത് ലെവൽ ഓഫിസർമാർ നൽകുന്ന എന്യൂമറേഷൻ ഫോം പൂരിപ്പിച്ച് നൽകിയാൽ പട്ടികയിൽ പേര് നിലനിർത്തും. അടിസ്ഥാന വിവരങ്ങൾ മാത്രമാണ് പൂരിപ്പിക്കാനുള്ളത്.
എന്നാൽ, 2002ലെ പട്ടികയിൽ പേരില്ലാത്തവരും 2025ലെ പട്ടികയിൽ ഉൾപ്പെട്ടവരുമായ 54 ലക്ഷം പേർ ആധാർ ഉൾപ്പെടെയുള്ള 12 രേഖകളിലൊന്ന് ഹാജരാക്കണം. രണ്ട് പട്ടികയിലും പേരില്ലാത്തവർക്ക് 2026 ജനുവരി ഒന്ന് അടിസ്ഥാനമാക്കി പുതുതായി പേര് ചേർക്കാൻ അവസരമുണ്ട്. 2002ലെ വോട്ടർപട്ടിക മുഖ്യതെരഞ്ഞെടുപ്പ് ഓഫിസറുടെ വെബ്സൈറ്റായ www.ceo.kerala.gov.inൽ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.