കോഴി മോഷണം; ഒരാൾ കൂടി പിടിയില്‍

മറയൂർ: മറയൂര്‍ പത്തടിപ്പാലം സ്വദേശി ഭാഗ്യലക്ഷ്​മിയുടെ വീട്ടില്‍ നിന്ന്​ കോഴികള്‍ മോഷണം പോയ സംഭവത്തില്‍ ഒരു പ്രതിയെ കൂടി പിടികൂടി. സമീപവാസി മഹേന്ദ്രനാണ്​ ‍(22) പിടിയിലായത്. കഴിഞ്ഞ ദിവസം മണി എന്ന മണിയാണ്ടിയെ (62) സംഭവവുമായി ബന്ധപ്പെട്ട് പിടികൂടിയിരുന്നു. തുടര്‍ന്ന് ലഭിച്ച വിവരത്തി​​െൻറ അടിസ്ഥാനത്തിലാണ് വെള്ളിയാഴ്​ച രാവില എ​േട്ടാടുകൂടി മഹേന്ദ്രനെ പിടികൂടിയത്.

ഈ മാസം 17ന് ഭാഗ്യലക്ഷ്​മിയുടെ വീട്ടില്‍നിന്ന്​ ഇരുപത്തിയഞ്ചോളം കോഴികളെ കാണാതായതിനെ തുടര്‍ന്ന് മറയൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് സര്‍ക്കിൾ ഇന്‍സ്പെക്ടര്‍ വി.ആര്‍. ജഗദീഷി​​െൻറ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കവെയാണ് കോവില്‍ക്കടവില്‍ പ്രവര്‍ത്തിക്കുന്ന ഇറച്ചി കോഴിക്കടയിലേക്ക് മോഷ്​ടിച്ച കോഴികളെ വിറ്റതായി കണ്ടെത്തിയത്. ഇരുവരെയും വെള്ളിയാഴ്​ച ദേവികുളം കോടതിയില്‍ ഹാജരാക്കി.

Tags:    
News Summary - Chicken Theft Case One More Arrest in Marayoor -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.