ന്യൂഡൽഹി: ചെട്ടികുളങ്ങര കുംഭഭരണി കെട്ടുകാഴ്ചക്ക് യുനെസ്കോയുടെ അംഗീകാരത്തിനായി ശിപാർശ സമർപ്പിച്ചിട്ടുണ്ടെന്ന് കേന്ദ്ര സാംസ്കാരിക മന്ത്രി ഡോ. മഹേഷ് ശർമ ലോക്സഭയിൽ കോൺഗ്രസ് ഉപനേതാവ് കെ.സി. വേണുഗോപാലിനെ അറിയിച്ചു.
ചെട്ടികുളങ്ങര ഭരണി കെട്ടുകാഴ്ചക്ക് യുനെസ്കോ പദവി നൽകണമെന്നാവശ്യപ്പെട്ട് 2010ൽ കെ.സി. വേണുഗോപാൽ എം.പിയും, ശ്രീ ദേവി വിലാസം ഹിന്ദു മഹാമത കൺവെൻഷൻ സെക്രട്ടറിയും അപേക്ഷ നൽകിയിരുന്നു. ഇതനുസരിച്ചു 2011ൽ തന്നെ യുനെസ്കോ അംഗീകാരത്തിനായി കേന്ദ്ര സർക്കാർ അപേക്ഷ സമർപ്പിരുന്നു. യുനെസ്കോ പദവിക്കായി അപേക്ഷ സമർപ്പിക്കാനുള്ള മാനദണ്ഡങ്ങളിൽ പിന്നീട് ഭേദഗതി വന്നു. ഒരു വർഷം ഒരു ശിപാർശ മാത്രമേ അയക്കാവൂ എന്നാണ് നിർദേശം. യുനെസ്കോ അംഗീകാരത്തിനായി അതുവരെ നൽകിയ ശിപാർശകൾ സാംസ്കാരിക മന്ത്രാലയം മുൻഗണനാടിസ്ഥാനത്തിൽ ക്രമീകരി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.