പാലക്കാട്: സി.പി.എം ചെര്‍പ്പുളശ്ശേരി ഏരിയ കമ്മിറ്റി ഓഫിസില്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന യുവതിയുടെ പരാതിയിൽ പൊലീസ് തെളിവെടുപ്പ് ആരംഭിച്ചു. കാമുകനും സംഘടനാതലത്തിൽ ഒന്നിച്ചുപ്രവർത്തിച്ചിരുന്നയാളുമായ യുവാവ് പ്രണയം നടിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ മങ്കര, ചെർപ്പുളശ്ശേരി പൊലീസ് സംയുക്തമായാണ് തെളിവെടുപ്പ് നടത്തുന്നത്.
കഴിഞ്ഞ 16ന് ഉച്ചക്ക് പെൺകുട്ടിയുടെ വീടിന് സമീപം ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് പീഡന വിവരം അറിയുന്നത്. നവജാത ശിശുവിനെ ഉപേക്ഷിച്ചതിന് യുവതിക്കെതിരെ മങ്കര പൊലീസ് കേസെടുത്തിട്ടുണ്ട്. ഉറുമ്പരിച്ച നിലയിലായിരുന്ന കുഞ്ഞിനെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് രക്ഷപ്പെടുത്തിയിരുന്നു. 2018 ജൂണിൽ കോളജ് മാഗസിനിലേക്ക് പരസ്യം സംഘടിപ്പിക്കുന്നതിനിടെയാണ് നേരത്തേ പരിചയമുണ്ടായിരുന്ന യുവാവുമായി അടുപ്പത്തിലായതെന്നാണ് യുവതിയുടെ മൊഴി.
പിന്നീട് ബന്ധം തുടരുകയും ഏരിയ കമ്മിറ്റി ഓഫിസിൽ വെച്ച് യുവാവ് പീഡിപ്പിക്കുകയുമായിരുന്നു. പിതാവുമായി അകൽച്ചയിലായതിനാൽ യുവതിയും അമ്മയും ഏഴര വർഷമായി വാടകവീട്ടിലാണ് താമസം.
ഇതിനിടെ, ആരോപണ വിധേയനായ യുവാവിനെ പൊലീസ് ചോദ്യം ചെയ്തു. സി.പി.എം പോഷക സംഘടന പ്രവർത്തകരായിരുന്ന ഇരുവരും മാഗസിൻ തയാറാക്കലിെൻറ ഭാഗമായി പാര്‍ട്ടി ഓഫിസിലെത്തിയപ്പോഴാണ് പീഡനം നടന്നതെന്ന മൊഴിയുടെ ആധികാരികത പൊലീസ് പരിശോധിക്കുകയാണ്. മജിസ്ട്രേറ്റ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
ആരോപണവിധേയന് പാർട്ടിയുമായി ബന്ധമില്ല –സി.പി.എം
ചെർപ്പുളശ്ശേരി: പാർട്ടി ഒാഫിസിൽ പീഡനം നടന്നെന്ന തരത്തിൽ നടക്കുന്ന പ്രചാരണം രാഷ്ട്രീയ േപ്രരിതമാണെന്ന് സി.പി.എം നേതാക്കൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ആരോപണ വിധേയനായ യുവാവിന് പാർട്ടിയുമായോ മറ്റു വർഗബഹുജന സംഘടനകളുമായോ ബന്ധമില്ല.
2017-18 വർഷത്തെ കോളജ് മാഗസിെൻറ പ്രവർത്തനവുമായി ബന്ധപ്പെട്ടാണ് സംഭവമെന്ന് പറയുന്നു. മാഗസിൻ മേയ് മാസത്തിൽ പ്രസിദ്ധീകരിച്ചതാണ്. പിന്നെ എങ്ങനെ ജൂണിൽ ഇതിെൻറ പ്രവർത്തനവുമായി ബന്ധപ്പെട്ട് പാർട്ടി ഓഫിസിൽ ചർച്ച നടത്തിയെന്ന് പറയാനാകുമെന്ന് നേതാക്കൾ ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.