കാസർകോട്: മുൻമന്ത്രിയും മുസ്‌ലിം ലീഗ് ദേശീയ നിർവാഹകസമിതി അംഗവും സംസ്ഥാന ട്രഷററുമായ ചെർക്കളം അബ്‌ദുല്ല (76) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ 8.20ന് ചെർക്കളയിലെ ‘കംസാനക്ക് വില്ല’യിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ഏതാനും നാളുകളായി മംഗളൂരു കസ്തൂർബ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച വൈകീേട്ടാടെയാണ് ചെർക്കളയിലെ വീട്ടിൽ കൊണ്ടുവന്നത്. വെള്ളിയാഴ്ച വൈകീട്ട് ചെർക്കള മുഹ്യിദ്ദീൻ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഒൗദ്യോഗിക ബഹുമതികളോടെ ഖബറടക്കി.
2001 മുതൽ 2004വരെ എ.കെ. ആൻറണി മന്ത്രിസഭയിൽ തദ്ദേശ സ്വയംഭരണ മന്ത്രിയായിരുന്നു. 1987 മുതൽ 2006വരെ നാലുതവണ മഞ്ചേശ്വരം മണ്ഡലത്തിൽനിന്ന് എം.എൽ.എയായി. മുഖ്യമന്ത്രി എ.കെ. ആൻറണിയുടെ ന്യൂനപക്ഷവിരുദ്ധ പ്രസംഗത്തെ തുടർന്ന് വീണ മന്ത്രിസഭെക്കാപ്പം ചെർക്കളത്തിനും മന്ത്രിസ്ഥാനം നഷ്ടമായി. ദാരിദ്ര്യനിർമാർജന രംഗത്ത് വിപ്ലവകരമായ മാറ്റമുണ്ടാക്കിയ ‘കുടുംബശ്രീ’ പദ്ധതി വ്യാപകമാക്കിയത് ചെർക്കളം മന്ത്രിയായിരിക്കെയാണ്. തദ്ദേശസ്ഥാപനങ്ങൾക്ക് ഏറ്റവും കൂടുതൽ ഫണ്ട് നൽകിയതും ഉദ്യോഗസ്ഥതലത്തിൽ പുനർവിന്യാസവും പെർഫോമൻസ് ഓഡിറ്റ് സംവിധാനം നടപ്പാക്കിയതും തദ്ദേശസ്ഥാപനങ്ങളുടെ പ്രവർത്തനം കാര്യക്ഷമമാക്കിയതും ആശ്രയ പദ്ധതിയും മന്ത്രിയെന്നനിലയിൽ ചെർക്കളത്തിെൻറ ശ്രദ്ധേയനീക്കങ്ങളായിരുന്നു. കൊച്ചിയിലെ മൂന്നു ദ്വീപുകളെ ബന്ധിപ്പിക്കുന്ന ഗോശ്രീ പാലങ്ങൾ പൂർത്തിയാക്കിയത് െചർക്കളത്തിെൻറ നിശ്ചയദാർഢ്യത്തിെൻറ ഫലമാണ്. നിരവധി വികസന അതോറിറ്റികളുടെ പ്രവർത്തനം കാര്യക്ഷമമാക്കി.
1942 സെപ്റ്റംബർ 15ന് ബാരിക്കാട് മുഹമ്മദ് ഹാജിയുടെയും ആസ്യമ്മയുടെയും മകനായി ജനനം. എടനീർ സ്കൂളിൽനിന്ന് 10ാംതരം പൂർത്തിയാക്കിയ ചെർക്കളം രാഷ്ട്രീയത്തിലും ബിസിനസിലും ഒരേസമയം ശ്രദ്ധകേന്ദ്രീകരിച്ചു. എന്നാൽ, രാഷ്്ട്രീയമാണ് വഴിതിരിച്ചുവിട്ടത്. 1957ൽ സ്വതന്ത്ര വിദ്യാർഥി സംഘടന (െഎ.എസ്.ഒ) നേതാവായിരുന്നു.1958ൽ ചെർക്കള ശാഖ ലീഗ് സെക്രട്ടറിയായാണ് തുടക്കം. 1959ൽ യൂത്ത് ലീഗ് കണ്ണൂര്‍ ജില്ല സെക്രട്ടറി, മുസ്‌ലിം ലീഗ് കണ്ണൂര്‍ ജില്ല സെക്രട്ടറി, മുസ്‌ലിം യൂത്ത് ലീഗ് ഭരണഘടന സമിതിയംഗം, യു.ഡി.എഫ് കണ്ണൂര്‍ ജില്ല ജോയൻറ് കണ്‍വീനര്‍, 2004 മുതൽ 2017വരെ മുസ്‌ലിം ലീഗ് കാസര്‍കോട് ജില്ല പ്രസിഡൻറ്, സെക്രേട്ടറിയറ്റ് മെംബര്‍, യു.ഡി.എഫ് കാസർകോട് ജില്ല ചെയർമാൻ, സംയുക്ത മുസ്‌ലിം ജമാഅത്ത് കാസര്‍കോട് ജില്ല കോഓഡിനേഷന്‍ ചെയർമാൻ, സുന്നി മഹല്ല് ഫെഡറേഷന്‍ ജില്ല പ്രസിഡൻറ്, സംസ്ഥാന ന്യൂനപക്ഷ വികസന ഫിനാന്‍സ് കോര്‍പറേഷന്‍ ചെയർമാൻ, നിയമസഭ പിന്നാക്കസമുദായ ക്ഷേമസമിതി ചെയർമാൻ, എസ്.ടി.യു സംസ്ഥാന പ്രസിഡൻറ് എന്നിങ്ങനെ നിരവധി പദവികൾ വഹിച്ചു. നിരവധി ട്രസ്റ്റുകളുടെ ചെയർമാൻകൂടിയായിരുന്നു.
ഭാര്യ: ആയിഷ ചെര്‍ക്കളം (മുന്‍ പ്രസിഡൻറ്, ചെങ്കള ഗ്രാമപഞ്ചായത്ത്). മക്കൾ: സി.എ. മുഹമ്മദ് നാസര്‍ (മസ്‌കത്ത്), സി.എ. മെഹറുന്നിസ (മുംെബെ), സി.എ. മുംതാസ് സമീറ (കാസര്‍കോട് ജില്ല പഞ്ചായത്ത് അംഗം), സി.എ. അഹമ്മദ് കബീര്‍ (എം.എസ്.എഫ് മുന്‍ ജില്ല പ്രസിഡൻറ്). മരുമക്കള്‍: എ.പി. അബ്ദുൽ ഖാദര്‍ അയ്യൂര്‍ (മുംെബെ, എം.ഡി പോമോന എക്‌സ്‌പോര്‍ട്ടിങ്), കെ.എ. അബ്ദുൽ മജീദ് (മഞ്ചേശ്വരം), നുസ്ഫത്തുനിസ (ചാവക്കാട്), ജാസ്മിന്‍ (ബേവിഞ്ച). സഹോദരങ്ങള്‍: ചെര്‍ക്കളം അബൂബക്കര്‍, എവറസ്റ്റ് കുഞ്ഞാമു, ആയിശ ബാവിക്കര, ബീബി ബദിയഡുക്ക, പരേതരായ കദീജ പൊവ്വല്‍, എവറസ്റ്റ് അബ്ദുറഹ്മാന്, അബ്ദുല്‍ ഖാദര്‍ കപാഡിയ, നഫീസ കോട്ടിക്കുളം, അഹമദ്, മമ്മു പുലിക്കുന്ന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.