മുഖ്യമന്ത്രി പരിധി വിട്ടുവെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ പരിധിവിട്ടുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷത്തിനും സഭയില്‍ അവകാശങ്ങളുണ്ടെന്നും അത് സംരക്ഷിക്കുന്നതില്‍ സ്പീക്കര്‍ പരാജയപ്പെട്ടുവെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. 

മുഖ്യമന്ത്രി ചൊവ്വാഴ്ച കാണിച്ച ധിക്കാരവും അഹങ്കാരവും തന്നെയാണ് ഇന്നും തുടര്‍ന്നത്. തെറ്റ് സംഭവിച്ചാല്‍ അത് തിരുത്തുമ്പോഴാണ് മഹത്വമുണ്ടാകുന്നതെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി കണ്ണ് കാണിക്കുന്നത് പോലെ പ്രവര്‍ത്തിക്കുന്നയാളായി സ്പീക്കര്‍ മാറിയെന്നും അദ്ദേഹം ആരോപിച്ചു. 

സ്വാശ്രയ കോളജ് മാനേജ്‌മെന്റുകള്‍ ചോദിച്ചിടത്ത് ഒപ്പിട്ടുകൊടുത്ത ആരോഗ്യമന്ത്രിയാണ് കെ.കെ ശൈലജ ടീച്ചർ.  കൂത്തുപറമ്പ് എം.എല്‍.എയായ ശൈലജ ടീച്ചറോട് കൂത്തുപറമ്പ് രക്തസാക്ഷികള്‍ ക്ഷമിക്കട്ടെ എന്ന് മാത്രമേ പറയുന്നുള്ളൂവെന്നും ചെന്നിത്തല പറഞ്ഞു.

യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. അച്യുതാന്ദന്‍ ആറു തവണ ചോദ്യോത്തരവേളക്കിടെ സംസാരിച്ചിട്ടുണ്ട്. മാനേജ്‌മെന്റിനു മുന്നില്‍ മുട്ടുമടക്കിയ ഒരു സര്‍ക്കാറാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിക്ക് അധികാരലഹരിയാണെന്നും സമനില തെറ്റിയെന്നും കെപിസിസി പ്രസിഡന്റ് വി.എം.സുധീരനും ആരോപിച്ചു. പച്ചക്കള്ളങ്ങളാണു മുഖ്യമന്ത്രി പ്രചരിപ്പിക്കുന്നത്. ഏകാധിപതികളെ കേരളം പൊറുപ്പിക്കില്ല. ഒരു മുഖ്യമന്ത്രിയും മാധ്യമപ്രവർത്തകരെ ഇങ്ങനെ അപമാനിച്ചിട്ടില്ല. അവസരവാദികൾ മുഖ്യമന്ത്രിയെ വഴിതെറ്റിക്കുന്നുവെന്നും സുധീരൻ കൂട്ടിച്ചേർത്തു.

Tags:    
News Summary - chennithala slams pinarayi vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.