Posted On
date_range Updated On
date_range പുതുപ്പള്ളിയിൽ ചരിത്ര വിജയം നേടും - ചെന്നിത്തല; ``ഇടത് സർക്കാറിെൻറ ആണിക്കല്ല് ഇളക്കുന്ന ഫലമാണ് വരാൻ പോകുന്നത്''
തൃശൂർ: പുതുപ്പള്ളിയിൽ ചരിത്രത്തിൽ ഇല്ലാത്ത ഭൂരിപക്ഷം ചാണ്ടി ഉമ്മന് ലഭിക്കുമെന്ന് രമേശ് ചെന്നിത്തല. ഇടതുപക്ഷ സർക്കാറിന്റെ ആണിക്കല്ല് ഇളക്കാൻ പോകുന്ന തെരഞ്ഞെടുപ്പ് ഫലമാണ് വരാൻ പോകുന്നത്. ഭരണ വിരുദ്ധ വികാരം ശക്തമാണ്. ജനങ്ങളുടെ പ്രതിഷേധം വോട്ടായി അവർ രേഖപ്പെടുത്തി.
പുതിയ പുതുപ്പള്ളിയെക്കുറിച്ച് ചർച്ച ചെയ്യുന്നവർക്ക് പഴയ പുതുപ്പള്ളി അറിയില്ല. രണ്ട് പുതുപ്പള്ളിയും ഒന്ന് തന്നെയാണെന്നും ചെന്നിത്തല പറഞ്ഞു.
കുട്ടികൾക്ക് ഉച്ചക്കഞ്ഞി കൊടുക്കാൻ സർക്കാരിന് കൊടുക്കാൻ കഴിയാത്തത് കഷ്ടമാണ്. അധ്യാപകർക്ക് പഠിപ്പിക്കാൻ സമയമില്ലാതെ അവർ നാടുനീളെ കടം വാങ്ങുകയാണ്. ഉച്ചക്കഞ്ഞി മുട്ടിച്ച സർക്കാരിന് ജനം മാപ്പ് നൽകില്ലെന്നും ചെന്നിത്തല തൃശൂരിൽ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.