ആലപ്പുഴ: കണ്ണൂർ ഡി.സി.സി ഓഫീസ് ഉദ്ഘാടന ചടങ്ങിൽ സൂം വഴി പങ്കെടുത്തുവെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഫേസ്ബുക്കിലൂടെയാണ് സൂം മീറ്റിങ് വഴി യോഗത്തിൽ പങ്കെടുത്തുവെന്ന് ചെന്നിത്തല വ്യക്തമാക്കിയത്. കണ്ണൂർ ജില്ലയിലെ കോൺഗ്രസുകാർക്ക് അഭിമാനമാണ് മന്ദിരമെന്ന് പറഞ്ഞ ചെന്നിത്തല ഇതിനായി മുൻകൈയെടുത്ത ഡി.സി.സി പ്രസിഡന്‍റ് സതീശൻ പാച്ചേനിയെ അഭിനന്ദിക്കുകയും ചെയ്തു.
വ്യാഴാഴ്ച രാവിലെയാണ് കണ്ണൂര്‍ ഡി.സി.സിയുടെ പുതിയ ആസ്ഥാന മന്ദിരം രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്തത്. രാഹുല്‍ ഓണ്‍ലൈനായാണ് ഉദ്ഘാടനം നിർവഹിച്ചത്. എ.ഐ.സി.സി സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, കെ.പി.സി.സി പ്രസിഡന്‍റഅ കെ. സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു.
പാര്‍ട്ടിയില്‍ ഒരുപാട് മാറ്റങ്ങള്‍ വേണ്ടിവരുമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരന്‍ പരിപാടിയിൽ പങ്കെടുത്ത് പറഞ്ഞു. പാര്‍ട്ടിയെ സെമി കേഡര്‍ രൂപത്തിലേക്ക് മാറ്റുമെന്നും അതിനുള്ള തയാറെടുപ്പുകള്‍ തുടങ്ങിയതായും സുധാകരന്‍ വ്യക്തമാക്കിയിരുന്നു. കെ.സുധാകരന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷനേതാവ് വി.ഡി സതീശനും രംഗത്തെത്തി. പാര്‍ട്ടിയെ സെമി കേഡര്‍ സംവിധാനത്തിലേക്ക് മാറ്റാനുള്ള നീക്കങ്ങള്‍ക്ക് എല്ലാ പിന്തുണയും ഉണ്ടാവുമെന്ന് അദ്ദേഹം വ്യക്തമാക്കി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.