തിരുവനന്തപുരം: 5200 കോടിയുടെ കിഫ്ബി തുക കൈയിൽവെച്ച് 40,000 കോടിയുടെ പദ്ധതികൾ സ്വപ്നം കാണുന്ന വെറും ആകാശകുസുമം മാത്രമാണ് തോമസ് െഎസകിെൻറ ബജറ്റെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വാചകക്കസർത്തും കണക്കുകൾ കൊണ്ട് മായാജാലം കാണിക്കലും മാത്രമാണ് നടക്കുന്നത്.
യാഥാർഥ്യബോധമില്ലാത്ത പ്രഖ്യാപനങ്ങളിലൂടെ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ജനത്തെ കബളിപ്പിക്കുകയാണ്. പ്രളയാനന്തര കേരളത്തിെൻറ പുനർനിർമാണത്തിന് കൃത്യമായ രൂപരേഖ സമർപ്പിക്കാൻ െഎസകിന് കഴിഞ്ഞിട്ടില്ല.
പ്രളയസെസ് തത്ത്വത്തിൽ സ്വാഗതാർഹമാണെങ്കിലും വലിയ വിലക്കയറ്റത്തിനാണ് ഇടയാക്കുക. പ്രളയത്തിൽ സർവതും തകർന്നിരിക്കുന്ന ജനതക്കുമേലുള്ള ഇരട്ട പ്രഹരമാകുമിത്. നികുതിക്ക് മേൽ ഏർപ്പെടുത്തുന്നതിന് പകരം അടിസ്ഥാനവിലയിൽ സെസ് വരുന്നതോടെ വലിയ ഭാരമാണ് ജനങ്ങൾക്കുണ്ടാകുക.
വികസനോന്മുഖം –കോടിയേരി
തിരുവനന്തപുരം: കേരളത്തിെൻറ പുനര്‍നിർമാണത്തെ ഉള്‍ക്കൊണ്ടുകൊണ്ടുള്ള വികസനോന്മുഖ ബജറ്റാണ് അവതരിപ്പിച്ചതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. പ്രളയ ദുരന്തങ്ങള്‍ക്കിടയിലും സംസ്ഥാനത്തിെൻറ എല്ലാ മേഖലയിലെ ജനങ്ങള്‍ക്കും പരിഗണനയും സഹായവും നല്‍കുന്നതാണ് ബജറ്റ്. സര്‍ക്കാര്‍ വിശ്വാസികള്‍ക്കെതിരാണെന്ന സംഘ്പരിവാര്‍ പ്രചാരണത്തിെൻറ വായടപ്പിക്കുന്ന സമീപനവും ബജറ്റിലുണ്ട്. ക്ഷേമപെന്ഷൻ വർധന, സ്ത്രീശാക്തീകരണത്തിന് പ്രത്യേക പരിഗണന തുടങ്ങിയവയെല്ലാം ജനങ്ങള്‍ക്ക് ഗുണകരമാണ്.
മലർപ്പൊടിക്കാരെൻറ സ്വപ്നം –ബി.ജെ.പി
മലർപ്പൊടിക്കാരെൻറ മഹത്തായ സ്വപ്നം എന്നല്ലാതെ 2019ലെ സംസ്ഥാന ബജറ്റ് പ്രഖ്യാപനത്തെ വിശേഷിപ്പിക്കാനാവില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരൻപിള്ള. സമാന്തര സാങ്കൽപിക സാമ്പത്തിക സ്രോതസ്സ് വഴി ധനസമാഹരണവും ധനവിനിയോഗവും നടത്തുന്ന അപഹാസ്യമായ അഭ്യാസമാണ് ധനമന്ത്രി നടത്തിയത്. കടുത്ത പ്രതിസന്ധി നേരിടുന്ന സംസ്ഥാന സമ്പദ്ഘടനയുടെ യഥാർഥചിത്രം ചെപ്പടിവിദ്യകൾ കൊണ്ട് മറച്ചുെവക്കാം എന്ന വ്യാമോഹത്തിലാണ് ഐസക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.