Posted On
date_range Updated On
date_range ചെങ്ങന്നൂർ ഉപതെരഞ്ഞടുപ്പിൽ വി.വി.പാറ്റ് മെഷീനുകൾ വേണമെന്ന് ഹരജി
കൊച്ചി: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ബൂത്തുകളിൽ വി.വി.പാറ്റ് മെഷീനുകൾ ഉപയോഗിക്കണമെന്നവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി. വി.വി പാറ്റ് സ്ളിപ്പുകൾ വോട്ടിങ് മെഷീനിലെ കണക്കുമായി ഒത്തു നോക്കണമെന്നാവശ്യപ്പെട്ട് ആം ആദ്മി പാർട്ടി ചെങ്ങന്നൂർ മണ്ഡലം കൺവീനർ രാജീവ് പള്ളത്താണ് ഹരജി നൽകിയത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനും സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഒാഫീസർക്കും ഇതു സംബന്ധിച്ച് നിവേദനം നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി. തിങ്കളാഴ്ച ഹരജി ഹൈകോടതി പരിഗണിച്ചേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.