വെള്ളാപ്പള്ളിയുമായി ശ്രീധരൻപിള്ള കൂടിക്കാഴ്ച നടത്തി

ചേർത്തല: ചെങ്ങന്നൂരിലെ എൻ.ഡി.എ സ്ഥാനാർഥി അഡ്വ. പി.എസ് ശ്രീധരൻപിള്ള എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി. തെരഞ്ഞെടുപ്പിൽ പിന്തുണ തേടിയാണ് വെള്ളാപ്പള്ളിയെ കണ്ടത്. ഞായറാഴ്ച രാത്രി കണച്ചികുളങ്ങരയിലെ വീട്ടിലായിരുന്നു കൂടിക്കാഴ്ച. 

എൻ.ഡി.എ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ നിന്ന് ഘടകകക്ഷി ബി.ഡി.ജെ.എസ് പങ്കെടുക്കാത്ത സാഹചര്യത്തിലുള്ള കൂടിക്കാഴ്ചക്ക് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്. ബി.ഡി.ജെ.എസിന് അർഹിക്കുന്ന പരിഗണന ലഭിക്കാത്തതിലുള്ള അമർഷം ബി.ജെ.പി കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായി ശ്രീധരൻപിള്ള പറഞ്ഞതായി വെള്ളാപ്പള്ളി മാധ്യമങ്ങളെ അറിയിച്ചു. 

Tags:    
News Summary - Chengannur by Election: PS Sredharan Pilla Meet Vellappally Natesan -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.