ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ്: വിജ്ഞാപനം പുറപ്പെടുവിച്ചു 

ആലപ്പുഴ: ചെങ്ങന്നൂർ നിയമസഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന് വിജ്ഞാപനം പുറപ്പെടുവിച്ചതോടെ പ്രചരണം ചൂടുപിടിച്ചു. തെരഞ്ഞെടുപ്പിന്​ കേവലം 24 ദിവസം മാത്രമാണ് അവശേഷിക്കുന്നത്. പ്രമുഖ മുന്നണി സ്​ഥാനാർഥികൾ പ്രചാരണം സജീവമാക്കി. വ്യാഴാഴ്​ച രാവിലെ വരണാധികാരിയായ ചെങ്ങന്നൂർ റവന്യൂ ഡിവിഷനൽ ഓഫിസിൽ വിജ്ഞാപനം പതിച്ചതോടെ തെരഞ്ഞെടുപ്പ് പ്രക്രിയക്ക്​ തുടക്കമായി.

യു.ഡി.എഫ് സ്ഥാനാർഥി ഡി. വിജയകുമാറും എൻ.ഡി.എ സ്ഥാനാർഥി പി.എസ്. ശ്രീധരൻ പിള്ള ഏഴിനും എൽ.ഡി.എഫ് സ്ഥാനാർഥി സജി ചെറിയാൻ ഒമ്പതിനും നാമനിർദേശപത്രിക സമർപ്പിക്കും. ആദ്യദിനത്തിൽ സ്​ഥിരം സ്​ഥാനാർഥിയാവുകയും​ തോൽവി ഏറ്റുവാങ്ങുകയും  ചെയ്യുന്ന സേലം സ്വദേശി ഡോ. പദ്​മരാജൻ മാത്രമാണ്​ പത്രിക സമർപ്പിച്ചത്​.

ആം ആദ്​മി പാർട്ടി സ്​ഥാനാർഥി രാജീവ്​ പള്ളത്ത്​, എസ്​.യു.സി.​െഎ സ്​ഥാനാർഥി മധു ചെങ്ങന്നൂർ, രാഷ്​ട്രീയ ലോക്​ദൾ സ്​ഥാനാർഥി ജിജി പുന്തല എന്നിവരാണ്​ പ്രചാരണരംഗത്ത്​ സജീവമായവർ. ഇവർ എന്നാണ്​ പത്രിക സമർപ്പിക്കുന്നതെന്ന്​ വ്യക്​തമല്ല.

രാവിലെ 11 മുതൽ വൈകീട്ട്​ മൂന്നുവരെയാണ് പത്രിക സമർപ്പണത്തിന് സമയം. 10 വരെ നാമനിർദേശപത്രിക സമർപ്പിക്കാം. സൂക്ഷ്മ പരിശോധന 11ന് വരണാധികാരിയുടെ കാര്യാലയത്തിൽ നടത്തും. 14ന് വൈകീട്ട്​ മൂന്നുവരെ നാമനിർദേശ പത്രികകൾ പിൻവലിക്കാം. 28നാണ് തെരഞ്ഞെടുപ്പ്. 31ന് വോട്ടെണ്ണൽ നടത്തും. തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കുന്നതിന് അവസാനദിവസം ജൂൺ രണ്ടാണ്.


ചെങ്ങന്നൂർ അങ്കത്തിന്​ പദ്​മരാജനും; പത്രിക സമർപ്പണം തുടങ്ങി

ചെങ്ങന്നൂർ: നിയമസഭ ഉപതെരഞ്ഞെടുപ്പിൽ ആദ്യപത്രിക  സമർപ്പിച്ചു. തോൽവിയിൽ ഒന്നാമനായി ഗിന്നസ് ബുക്കിലെത്താനുള്ള ശ്രമത്തി​​​െൻറ ഭാഗമായി സേലം സ്വദേശി ഡോ. കെ. പദ്​മരാജനാണ് ആദ്യ ദിവസമായ വ്യാഴാഴ്​ച രാവിലെ 11.10ന്​ വരണാധികാരി കൂടിയായ ചെങ്ങന്നൂർ ആർ.ഡി.ഒ എം.വി. സരേഷ് കുമാർ മുമ്പാകെ പ​ത്രിക സമർപ്പിച്ചത്. പദ്​മരാജ​​​െൻറ 196ാമത് മത്സരമാണിത്​. രാജ്യത്തെ പ്രമുഖർക്കെതിരെ മത്സരിച്ച് ശ്രദ്ധ നേടിയ പദ്​മരാജൻ 30ാം വയസ്സിൽ തുടങ്ങിയ അങ്കം 60ലും തുടരുകയാണ്.

കണ്ണൂർ കുഞ്ഞിമംഗലം കെ. കുഞ്ഞമ്പു നായരുടെയും ശ്രീദേവി അമ്മയുടെയും അഞ്ച്​ മക്കളിൽ മൂത്തവനാണ് കെ. പദ്​മരാജൻ.​േമയ് 10നാണ്​ പ​ത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. 11നാണ് സൂക്ഷ്​മ പരിശോധന. 14 വരെ പിൻവലിക്കാം. അന്നുതന്നെ സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിക്കും. ചെങ്ങന്നൂർ ബി.ഡി.ഒ ഹർഷനാണ് ഉപവരണാധികാരി.


 

Tags:    
News Summary - chengannur by election Notification- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.