ചെങ്ങന്നൂർ: ഒറ്റക്ക് താമസിച്ചിരുന്ന വയോദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേർ പിടിയിൽ. ബംഗ്ലാദേശ് പൗരൻമാരായ ലബലു, ജുബല്‍ എന്നിവരെ വിശാഖപട്ടണത്തിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെ യ്തത്. കേരള പൊലീസ് കൈമാറിയ ലുക്ക് ഔട്ട് നോട്ടീസ് അനുസരിച്ച് ആര്‍പിഎഫും റെയില്‍വേ പൊലീസും ചേർന്നാണ് പ്രതി കളെ പിടികൂടിയത്. ചെന്നൈ - കോറമണ്ടൽ എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്നു ഇവർ. ഇവരിൽ നിന്ന് കൊലപാതകം നടത്തിയ വ ീട്ടിൽ നിന്നും മോഷ്ടിച്ചെന്ന് കരുതുന്ന സ്വർണവും പൊലീസ് കണ്ടെടുത്തു.
ചൊവ്വാഴ്ച രാവിലെയാണ് വെൺമണി കോടുകുളഞ്ഞികരോട് ആഞ്ഞിലിമൂട്ടിൽ എ.പി. ചെറിയാൻ (കുഞ്ഞുമോൻ -75), ഭാര്യ ലില്ലി ചെറിയാൻ (70) എന്നിവരെ മരിച്ചനിലയിൽ കണ്ടെത്തിയത്. പുലർച്ച ആറ് മണിയോടെ പ്രഭാതസവാരിക്കിറങ്ങിയ ബന്ധുക്കളും സമീപവാസികളുമായ കെ.എം. വർഗീസ്, കെ.എം. ചാണ്ടി എന്നിവരാണ് മൃതേദഹങ്ങൾ കണ്ടത്.
തുറന്നു കിടന്ന അടുക്കള വാതിലിലൂടെ കയറിയപ്പോൾ അടുക്കളയിൽ ലില്ലി മരിച്ചുകിടക്കുകയായിരുന്നു. വിവരം അറിയിച്ചതിനെ തുടർന്ന് വെൺമണി പൊലീസ് എത്തി നടത്തിയ തിരച്ചിലിലാണ് ചെറിയാനെ മരിച്ച നിലയിൽ വീടിനോട് ചേർന്ന സ്റ്റോർ റൂമിൽ കണ്ടെത്തിയത്. ചെറിയാെൻറ മൃതദേഹത്തിന് സമീപത്തുനിന്ന് കൊലപ്പെടുത്താനുപയോഗിച്ചതെന്ന് കരുതുന്ന കമ്പിവടിയും ലില്ലിയുടെ സമീപത്തുനിന്ന് മൺവെട്ടിയും ലഭിച്ചു. ഇരുവരുടെയും തലക്ക് ആഴത്തിൽ മുറിവേറ്റിരുന്നു. അലമാര തുറന്നു നിലയിലും ഗൃഹോപകരണങ്ങൾ ചിതറിക്കിടക്കുകയുമായിരുന്നു.
ശനിയാഴ്‌ചയും ഞായറാഴ്ചയും ഇവരുടെ വീട്ടിൽ രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ ജോലിക്ക് എത്തിയിരുന്നതായി നാട്ടുകാർ നൽകിയ സൂചനയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്കെത്തിച്ചത്.
ശനിയാഴ്ച ഇവരുടെ വീട്ടില്‍ ജോലിക്ക് എത്തിയ ഇതര സംസ്ഥാന തൊഴിലാളികളാണ് തൊട്ടടുത്ത ദിവസം ലബലു, ജുബല്‍ എന്നിവരെ ജോലിക്ക് അയച്ചത്. ഇവര്‍ വീടും പരിസരവും വീക്ഷിക്കുകയും കൊല്ലപ്പെട്ടവരുെടയും സമീപവാസികളുടെ ചലനങ്ങള്‍ വിശദമായി നിരീക്ഷിക്കുകയും ചെയ്തശേഷമാണ് കൃത്യം ആസൂത്രണം ചെയ്തതും നിര്‍വഹിച്ചതുമെന്നാണ് സംശയം. ഇവരെ ജോലിക്ക് അയച്ച ഇതര സംസ്ഥാന തൊഴിലാളികളും കരാറുകാരും സംശയത്തിെൻറ നിഴലിലാണ്. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.