Posted On
date_range Updated On
date_range ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് ആരുടേയും വിലയിരുത്തലാവില്ല: വെള്ളാപ്പള്ളി
ചെങ്ങന്നൂർ: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് ആരുടേയും വിലയിരുത്തലാവില്ലെന്ന് എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.എസ്.എൻ.ഡി.പി നിലപാട് പത്രിക പിൻവലിക്കലിന് ശേഷം അറിയിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ബി.ഡി.ജെ.എസിന് കിട്ടാനുള്ളത് കിട്ടാതെ എൻ.ഡി.എയുമായി സഹകരിക്കില്ല. അതാണ് ആണത്തമെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു.
തെരഞ്ഞെടുപ്പ് സംബന്ധിച്ച് സി.പി.െഎ അധ്യക്ഷൻ കാനം രാജേന്ദ്രെൻറത് നല്ല നിലപാടാണ്. കോൺഗ്രസുമായുള്ള സഹകരണം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ക്രെഡിബിലിറ്റിയെ ബാധിക്കുമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.