കോഴിക്കോട്: ചെമ്പരിക്ക ഖാദി സി.എം. അബ്ദുല്ല മൗലവിയുടെ മരണം സംബന്ധിച്ച് വീണ്ടും സി.ബി.െഎ അന്വേഷണം നടത്തണമ െന്ന് സമസ്ത കേരള ജംഇയ്യതുൽ ഉലമ പ്രസിഡൻറ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. സമസ്ത കേരള ജംഇയ്യതുൽ ഉലമ ഉപാധ ്യക്ഷനും പണ്ഡിതനുമായിരുന്ന അബ്ദുല്ല മൗലവിയുെട ഘാതകരെ പിടികൂടണമെന്നാവശ്യപ്പെട്ട് സമസ്തയുെട നേതൃത്വത് തിൽ മുതലക്കുളം മൈതാനയിൽ സംഘടിപ്പിച്ച പ്രക്ഷോഭ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഖാദിയുടെ മരണം ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നതിലും സംശയമില്ല. മരണം ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമങ്ങളിൽ സംശയമുണ്ട്.ആത്മഹത്യയിലേക്ക് പ്രേരിപ്പിക്കുന്ന ഒരു വിഷയവും അദ്ദേഹത്തിെൻറ ജീവിതത്തിലില്ല. ലോക്കൽ പൊലീസ് മുതൽ സി.ബി.ഐ വരെ അന്വേഷണം നടത്തിയെങ്കിലും ഒമ്പതു വർഷമായിട്ടും ഇക്കാര്യത്തിൽ നീതി ലഭിച്ചിട്ടില്ല. സത്യം തെളിയിക്കാൻ സമസ്ത ഏതറ്റംവരെയും പോകും. ഖാദിയുടെ മരണത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന ആവശ്യത്തിൽനിന്ന് സമസ്ത കേരള ജംഇയ്യതുൽ ഉലമ ഇതുവെര പിറകോട്ടുപോയിട്ടില്ല.
നേതാക്കന്മാർ ഒന്നു ചെയ്തില്ലെന്ന് ചിലർക്ക് സംശയമുണ്ട്. അങ്ങനെയുള്ള പ്രചാരണങ്ങൾ വാസ്തവവിരുദ്ധമാണ്. മരണവുമായി ബന്ധപ്പെട്ട് തെളിവില്ലാതെ ആരുെടമേലും കുറ്റം ആരോപിക്കരുത്. അത് ഇസ്ലാമിെൻറയും സമസ്തയുടെയും നയമല്ല. ഖാദിയുടെ മരണവുമായി ബന്ധപ്പെട്ട സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ ബന്ധപ്പെട്ടവർ തയാറായിട്ടില്ലെങ്കിൽ പ്രത്യാഘാതം വലുതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രക്ഷോഭ സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ മുഹമ്മദ്കോയ തങ്ങൾ ജമലുല്ലൈലി അധ്യക്ഷത വഹിച്ചു. സമസ്ത ജനറൽ സെക്രട്ടറി പ്രഫ. ആലിക്കുട്ടി മുസ്ലിയാർ സമരപ്രഖ്യാപനം നടത്തി. ഇ.ടി. മുഹമ്മദ് ബഷീർ എം.പി, ഡോ. ഡി. സുരേന്ദ്രനാഥ്, അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, നാസർ ഫൈസി കൂടത്തായി, ഓണമ്പിള്ളി മുഹമ്മദ് ഫൈസി എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ സത്താർ പന്തലൂർ സ്വാഗതവും കെ. മോയിൻകുട്ടി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.