ചേകന്നൂർ മൗലവി തിരോധാനം: ഒന്നാം പ്രതിയെയും വെറുതെ വിട്ടു

കൊച്ചി: ചേകന്നൂര്‍ മൗലവി കേസിൽ സി.ബി.​െഎ കോടതി ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിച്ച ഏക പ്രതിയെ ഹൈകോടതി വെറുതെവിട്ടു. മൗലവിയെ തട്ടി​ക്കൊണ്ടു പോയി കൊലപ്പെടുത്തിയെന്ന​ കേസിൽ 2010 സെപ്തംബര്‍ 29ലെ ഉത്തരവിലൂടെ എറണാകുളം സി.ബി.​െഎ കോടതി ശിക്ഷിച്ച മലപ്പുറം സ്വദേശി വി. വി ഹംസയെയാണ്​ തെളിവുകളുടെ അഭാവത്തിൽ ഡിവിഷന്‍ ബെഞ്ച് വെറുതെവിട്ടത്. ശിക്ഷാവിധിക്കെതിരെ ഹംസ നൽകിയ അപ്പീൽ ഹരജിയിൽ കീഴ്​കോടതി വിധി റദ്ദാക്കി. സി.ബി.ഐ കോടതി വെറുതെ വിട്ട നാലാം പ്രതി മുഹമ്മദ് ബഷീറിനെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് സി.ബി.ഐയും ​ഒരാളൊഴികെയുള്ള പ്രതികളെ വെറുതെ വിട്ടതിനെതിരെ ചേകന്നൂരി​​​​െൻറ ബന്ധു സലീം ഹാജിയും സമര്‍പ്പിച്ച ഹരജികൾ കോടതി തള്ളി.

മൗലവി കൊല്ലപ്പെട്ടതിന് തെളിവില്ലെന്നും ചുവന്നകുന്ന് എന്ന സ്ഥലത്ത് തെരച്ചില്‍ നടത്തിയിട്ടും മൃതദേഹം ലഭിച്ചില്ലെന്നുമായിരുന്നു പ്രതിഭാഗത്തി​​​​െൻറ വാദം. ഒന്നിലേറെ പേർ ശിക്ഷിക്കപ്പെടാത്ത സാഹചര്യത്തിൽ ഒരാൾക്കെതിരെ മാത്രമായി ഗൂഡാലോചനക്കുറ്റം നിലനിൽക്കില്ല. പ്രോസിക്യൂഷന്‍ സാക്ഷിയായ ചേകന്നൂരി​​​​െൻറ ഭാര്യ ഹവ്വ ഉമ്മ, 21ാം സാക്ഷി അബ്​ദുല്‍ ജബ്ബാര്‍ എന്നിവരുടെ മൊഴിയില്‍ നിരവധി വൈരുധ്യങ്ങളുണ്ടെന്നും പ്രതിഭാഗം വാദിച്ചു. എന്നാൽ, പ്രതികൾ​ക്കെതിരെ സാക്ഷി മൊഴികളുണ്ടെന്നും സാഹചര്യത്തെളിവുകൾ കൂടി പരിഗണിച്ച് പ്രതികളെ ശിക്ഷിക്കണമെന്നുമായിരുന്നു സി.ബി.​െഎയുടെ ആവശ്യം. കേസിലെ ഒന്നാം പ്രതിയായ ഹംസയും നാലാം പ്രതിയായ മുഹമ്മദ് ബഷീറും മൗലവിയുടെ വീട്ടിലെത്തി അദ്ദേഹത്തെ കൂട്ടിക്കൊണ്ടു പോയി മറ്റു പ്രതികളെ കൂട്ടി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നായിരുന്നു സി.ബി.​െഎയുടെ വാദം.

അതേസമയം, വീട്ടിലെത്തി കൂട്ടിക്കൊണ്ടു പോയെന്ന് പറയുന്ന രണ്ടു പേരോടൊപ്പമാണ്​ മൗലവിയെ അവസാനമായി കണ്ടതെന്നതി​​​​െൻറ പേരിൽ മാത്രം ഇവരെ ശിക്ഷിക്കാനാവില്ലെന്ന് ഹൈകോടതി ചൂണ്ടിക്കാട്ടി. മൗലവിയെ പ്രതികള്‍ കൊലപ്പെടുത്തിയെന്ന വാദം തെളിയിക്കാനാവശ്യമായ വസ്​തുതകൾ സി.ബി.​െഎ ഹാജരാക്കിയിട്ടില്ല. 1993 ജൂലൈ 29ന് മൗലവിയെ കാണാതായെന്നാണ് രണ്ട്​ ദിവസത്തിന്​ ശേഷം പൊന്നാനി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. കൊല്ലപ്പെട്ടു എന്നു പറയുന്നുണ്ടെങ്കിലും ഇതുവരെ മൃതദേഹം ലഭിച്ചിട്ടില്ല. മൃതദേഹം ലഭിച്ചില്ലെങ്കിലും ശക്തമായ സാക്ഷിമൊഴികളും സാഹചര്യത്തെളിവുകളുമുണ്ടെങ്കില്‍ കാണാതായ ആള്‍ മരിച്ചുവെന്ന് ഉറപ്പിക്കാമെന്നാണ് രാമാനന്ദ് കേസില്‍ സുപ്രിംകോടതി വിധിയുണ്ട്​. എന്നാൽ, ഈ കേസില്‍ ഇത്തരത്തിൽ ​ഒരു തെളിവുമില്ല. പകരം അവസാനം കൂടെ കണ്ടു എന്നതി​​​​െൻറ അടിസ്​ഥാനത്തിലുള്ള ‘ലാസ്​റ്റ്​ സീൻ’ തത്വമാണ്​ സി.ബി.ഐ ഇവിടെ ഉപയോഗിച്ചിരിക്കുന്നത്​.

എന്നാൽ, ചേകന്നൂര്‍ മൗലവി മരിച്ചതിന്​ പോലും തെളിവ്​ നൽകാനോ മൗലവിയെ തട്ടിക്കൊണ്ടുപോയെന്നു പറയുന്ന പ്രതികളില്‍ നിന്ന് പിന്നീട് അദ്ദേഹത്തെ എന്തു ചെയ്തു എന്നത് സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാനോ പോലും സി.ബി.ഐക്ക് കഴിഞ്ഞിട്ടില്ല. അതിനാല്‍ കൊല്ലാനും തെളിവ് നശിപ്പിക്കാനും ഗൂഡാലോചന നടത്തിയെന്ന സി.ബി.ഐ കേസ് നിലനില്‍ക്കില്ല. പ്രതികളുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍ വിശദമാക്കുന്നു​​ണ്ടെങ്കിലും കുറ്റകൃത്യത്തിന്​ തെളിവു നൽകാനായിട്ടില്ല. കേസ് അന്വേഷണത്തി​​​​​െൻറ ചില ഘട്ടങ്ങളിലെ സി.ബി.ഐ ഉദ്യോഗസ്ഥരുടെ പ്രവൃത്തികള്‍ സംശയാസ്പദമാണ്. ചേകന്നൂര്‍ മൗലവി വ്യത്യസ്ഥമായ ആശയശാസ്ത്രം സ്വീകരിച്ചത് കൊലക്ക് കാരണമായി എന്ന വാദം അംഗീകരിക്കാനാവില്ല. കേസിലെ രണ്ട്, മൂന്ന്, അഞ്ച്, ആറ്, പ്രതികള്‍ ചേര്‍ന്ന് ശ്വാസം മുട്ടിച്ച് കൊന്നുവെന്ന വാദത്തിന് തെളിവില്ല. പൊന്നാനി കോടതിയിലും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നിലും വിചാരണക്കോടതിയിലും നല്‍കിയ സാക്ഷി മൊഴികളില്‍ വൈരുധ്യമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

ക്രൈം ബ്രാഞ്ചിനും പിന്നീട്​ സി.ബി.​െഎക്കും വിട്ട കേസിൽ മൗലവി കൊല്ലപ്പെട്ടെന്ന നിഗമനത്തി​െലത്തിയ സി.ബി.ഐ ഒമ്പത് പ്രതികള്‍ക്കെതിരെയാണ്​ കുറ്റപത്രം നൽകിയത്​. എന്നാൽ, ഹംസ ഒഴികെയുള്ളവരെ മുഴുവൻ കോടതി വെറുതെവിടുകയായിരുന്നു.

കേസിന്‍റെ നാൾ വഴികൾ:

  • 1993 ജൂലൈ 29: എടപ്പാൾ കാവിൽപ്പടിയിലെ പി.കെ.എം.മൻസിലിൽനിന്ന് ചേകന്നൂർ മൗലവിയെ രണ്ടുപേർ കൂട്ടിക്കൊണ്ടുപോകുന്നു
  • 1993 ജൂലൈ 31: മൗലവിയുടെ അമ്മാവൻ സാലിം ഹാജിയുടെ പരാതിയുടെ അടിസ്​ഥാനത്തിൽ പൊന്നാനി പൊലീസ്​ എഫ്.ഐ.ആർ രജിസ്​റ്റർ ചെയ്ത് അന്വേഷണം തുടങ്ങുന്നു
  • 1993 ആഗസ്​റ്റ് 16: ലോക്കൽ പോലീസിൽ നിന്നും അന്വേഷണം ക്രൈംബ്രാഞ്ച്​ ഏറ്റെടുത്തു.
  • 1996 ആഗസ്​റ്റ് രണ്ട്​ : മൗലവിയുടെ ഭാര്യ ഹവ്വഉമ്മയുടെ ഹരജിയുടെ അടിസ്​ഥാനത്തിൽ അന്വേഷണം സി.ബി.ഐക്ക്​ കൈമാറാൻ ഹൈകോടതി ഉത്തരവിട്ടു.
  • 1996 ആഗസ്​റ്റ് 12:അന്വേഷണം സി.ബി.​െഎ.ചെന്നെ യൂനിററ്​ ഏറ്റെടുത്തു.​
  • 1996 സെപ്റ്റംബർ 10:എടപ്പാളിനടുത്ത്​ കണ്ടനകത്ത്​ സി.ബി.​െഎ ക്യാമ്പ്​ ഒാഫീസ്​ തുറന്നു അന്വേഷണം തുടങ്ങി.
  • 1996 സെപ്റ്റംബർ 11: സി.ബി.ഐ സംഘം ചേകന്നൂർ മൗലവിയുടെ വീട്​ സന്ദർശിച്ചു
  • 2000 നവംബർ 27: വി.വി.ഹംസ, ഇല്യൻ​ ഹംസ എന്നിവരെ തൃശൂരിൽ നിന്ന്​ സി.ബി.​െഎ അറസ്​റ്റ് ചെയ്തു
  • 2000 നവംബർ 29: ചുവന്നകുന്നിൽ മൃതദേഹത്തിനായി പ്രതികളുടെ സാന്നിധ്യത്തിൽ പരിശോധന
  • 2001 ജനുവരി 19: മൂന്നാമതൊരു പ്രതികൂടി അറസ്​റ്റിൽ
  • 2002 മാർച്ച് മൂന്ന്: ഇൻസ്​പെക്ടർ വി.കെ. സുഭാഷിൽനിന്ന് അന്വേഷണച്ചുമതല ചെന്നൈ യൂനിറ്റ് ഇൻസ്​പെക്ടർ വി.ടി. നന്ദകുമാറിലേക്ക്
  • 2002 നവംബർ ആറ്​ : വീണ്ടും ചുവന്നകുന്നിൽ പരിശോധന
  • 2002 ഡിസംബർ 16: ഒമ്പത് പ്രതികൾക്കെതിരെ ഇൻസ്​പെക്ടർ വി.ടി. നന്ദകുമാർ കുറ്റപത്രം സമർപ്പിച്ചു
  • 2003 ജൂലൈ നാല്: അഞ്ച്,ഏഴ്,എട്ട് പ്രതികൾ കീഴടങ്ങി
  • 2003 ജൂലൈ 22: അവസാന പ്രതിയും കോടതിയിൽ കീഴടങ്ങി
  • 2005 ജൂലൈ 11: സാക്ഷി വിസ്​താരം തുടങ്ങുന്നു. ഒന്നാം സാക്ഷിയായി സാലിം ഹാജി മൊഴി നൽകാൻ എത്തുന്നു
  • 2005 ജൂലൈ 20: ഒന്നാം പ്രതി വി.വി.ഹംസയെ കോടതി മുറിയിൽ മൗലവിയുടെ ഭാര്യ ഹവ്വഉമ്മ തിരിച്ചറിയുന്നു
  • 2005 ജൂലൈ 26: പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി കമാൽ പാഷ കാന്തപുരം അബൂബക്കർ മുസ്​ലിയാരെ പ്രതിയാക്കുന്നു
  • 2007 ഫെബ്രുവരി 26: കാന്തപുരത്തെ പ്രതിയാക്കണമെന്ന ഹരജി സുപ്രീംകോടതി തള്ളി
  • 2008 മാർച്ച്​ 27 : പ്രധാന സാക്ഷി കൂറുമാറി. സി.ബി.​െഎയിൽ നിന്നും പോലീസ്​ സംരക്ഷണം ആവശ്യപ്പെടുന്നു.
  • 2010 മാർച്ച് 15: സാക്ഷി വിസ്​താരം പൂർത്തിയായി, കക്കാട് അലിയാരെ സാക്ഷിപ്പട്ടികയിൽനിന്ന് ഒഴിവാക്കുന്നു
  • 2010 ജൂലൈ 29: കേസിൽ സി.ബി.ഐ വാദം തുടങ്ങുന്നു
  • 2010 സെപ്റ്റംബർ 22: പ്രതിഭാഗം വാദം പൂർണം, കേസ്​ വിധി പറയുന്നതിന് 29ലേക്ക് മാറ്റുന്നു
  • 2010 സെപ്റ്റംബർ 29 :ഒന്നാം പ്രതി വി.വി.ഹംസ കുറ്റക്കാരനെന്ന് ജഡ്ജി എസ്​. വിജയകുമാർ, എട്ട് പ്രതികളെ വെറുതെ വിട്ടു
  • 2010 സെപ്റ്റംബർ 30: ഒന്നാം പ്രതി ആലങ്ങോട് കക്കിടിപ്പുറം വി.വി.ഹംസയ്ക്ക് സി.ബി.​െഎ കോടതി ഇരട്ടജീവപര്യന്തം വിധിച്ചു.
  • 2018 ഒക്​ടോബർ 15: ചേകന്നൂർ മൗലവി തിരോധാന​ക്കേസിൽ സി.ബി.​െഎ കോടതി ഇരട്ട ജീവപര്യന്തം വിധിച്ച ഒന്നാം പ്രതി വി .വി. ഹംസയെ ഹൈകോടതി​ വെറുതെ വിട്ടു.
Tags:    
News Summary - chekannur maulavi asassination high court-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.