എടപ്പാൾ: ഉപ്പയെ കൊന്നവർ ഇവിടുത്തെ കോടതിയിൽ ശിക്ഷിക്കപ്പെട്ടില്ലെങ്കിലും അല്ലാഹുവിെൻറ കോടതിയിൽ രക്ഷപ്പെടില്ലെന്ന് ചേകന്നൂർ മൗലവിയുടെ മകൾ സൽമ ഇഖ്ബാൽ. കൊല്ലിച്ചവർക്കും കിേട്ടണ്ടതു കിട്ടും. സി.ബി.െഎ തെളിവ് കൊടുത്തിട്ടും കേസ് അട്ടിമറിക്കപ്പെട്ടു. ഇതിന് പിന്നിൽ വലിയ ശക്തികളുണ്ട്. അവർ പണമിറക്കി. ഹൈകോടതി നോക്കിയത് പ്രത്യക്ഷ തെളിവുകൾ മാത്രമായിരിക്കാം. ആരെങ്കിലും തെളിവ് അവശേഷിപ്പിച്ച് കൊല നടത്തുമോ? സുപ്രീം കോടതിയിലാണ് ഇനി പ്രതീക്ഷയെന്നും സൽമ ഇഖ്ബാൽ പറഞ്ഞു.
ചേകന്നൂർ മൗലവിയുടെ യഥാർഥ ഘാതകര്‍ അണിയറയിലുണ്ടെന്നും തുടര്‍ നിയമ നടപടി ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി തീരുമാനിക്കുമെന്നും മൗലവിയുടെ അമ്മാവൻ കെ.കെ. സാലിം ഹാജി പറഞ്ഞു. കേസുമായി ബന്ധപ്പെട്ട പ്രധാന തെളിവുകള്‍ കാണാതായി. മൃതദേഹം കണ്ട്കിട്ടാത്ത പല കേസുകളിലും പ്രതികള്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. ജുഡീഷ്യറിയിലുള്ള വിശ്വാസം ചോർത്തുന്നതാണ് വിധിയെന്ന് സാലിം ഹാജി പറഞ്ഞു.
സി.ബി.െഎ കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ച കേസിലെ ഒന്നാം പ്രതിയായിരുന്ന പി.വി. ഹംസയെ ഹൈകോടതി വെറുതെ വിട്ടിരുന്നു. മൗലവിയെ വധിച്ചു എന്നത് അനുമാനം മാത്രമാണെന്നായിരുന്നു േകാടതിയുടെ വിശദീകരണം.
ചേകന്നൂർ കേസ്: വിധിയിൽ സന്തോഷം -വി.വി. ഹംസ
പൊന്നാനി: ചേകന്നൂർ മൗലവി കേസിൽ ഹൈകോടതി വെറുതെവിട്ടതോടെ ജനങ്ങൾക്ക് മുന്നിൽ നിരപരാധിത്വം തെളിയിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് വി.വി. ഹംസ. കക്കിടിപ്പുറം ആലേങ്കാട് വി.വി. ഹംസ എന്ന ഹംസ സഖാഫി പൊന്നാനി സിയാറത്ത് പള്ളിയിൽ ഖതീബായി ജോലി ചെയ്യുമ്പോഴാണ് അറസ്റ്റിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.