ചീമേനി ജയിലിലെ ഗോപൂജ: സൂപ്രണ്ടിനെ സസ്​പെൻഡ്​​ ചെയ്​തു

തിരുവനന്തപുരം: കാസർഗോഡ്​ ചീമേനി തുറന്ന ജയിലിൽ ഗോപൂജ നടത്തിയ സംഭവത്തിൽ ജയിൽ സൂപ്രണ്ടിനെ സസ്​പെൻഡ്​ ചെയ്​തു. സ​ൂപ്രണ്ട്​ എ.ജി സുരേഷിനെയാണ്​ സസ്​പെൻഡ്​ ചെയ്​തത്​. ജയിൽ മേധാവി ആർ. ശ്രീലേഖയുടെ റിപ്പോർട്ടി​​െൻറ അടിസ്ഥാനത്തിലാണ്​ നടപടി.

ചീമേനി തുറന്ന ജയിലിലെ കൃഷിത്തോട്ടം വികസിപ്പിക്കുന്നതിന്‍െറ ഭാഗമായി ജയിലിലത്തെിച്ച കുള്ളന്‍ പശുക്കളെ കര്‍ണാടകയിലെ മഠം അധികൃതര്‍ ജയിലിലേക്ക് കൈമാറുന്നതിന് ജനുവരി ഒന്നിന് നടന്ന ചടങ്ങിനിടയിലാണ് ‘ഗോപൂജ’ നടത്തിയതെന്നാണ് ആക്ഷേപം. മുഖ്യമന്ത്രിയുടെ വകുപ്പില്‍ ഗോപൂജ നടന്ന സംഭവം സി.പി.എമ്മിനകത്ത് ചര്‍ച്ചയായിരുന്നു. 

Tags:    
News Summary - cheemani open jail issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.