മലപ്പുറം: പി.വി അൻവർ എം.എൽ.എയുടെ ബന്ധുവിെൻറ ഉടമസ്ഥതയിൽ അരീക്കോട് ഉൗർങ്ങാട്ടിരി പഞ്ചായത്തിലെ ചീങ്കണ്ണിപ്പാലിയിലുള്ള തടയണയുശട രേഖകൾ നാളെ പരിശോധിക്കും. തടയണ നിയമവിരുദ്ധമായാണോ നിർമിച്ചതെന്ന് പരിശോധിക്കുന്നതിെൻറ ഭാഗമായി പെരിന്തൽമണ്ണ സബ് കലക്ടറുടെ നേതൃത്വത്തിൽ പരാതിക്കാരുടെയും സ്ഥലമുടമയുടെയും സാന്നിധ്യത്തിലാണ് രേഖകളുടെ പരിശോധന നടക്കുക. ഇതിന് ഹാജരാവാൻ ബന്ധപ്പെട്ടവർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.
തടയണ നിയമവിരുദ്ധമാണെന്ന് തെളിഞ്ഞാൽ ഇത് പൊളിച്ചുമാറ്റുന്നതിനുള്ള ചെലവ് എത്രയെന്ന് കണക്കാക്കി ചെറുകിട ജലസേചന വകുപ്പ് സമർപ്പിച്ച റിപ്പോർട്ടും പരിശോധിക്കും. തടയണ നിർമിച്ചത് നിയമവിരുദ്ധമാണോ എന്ന് പരിശോധിക്കുന്നതിന് നേരത്തേ മലപ്പുറം കലക്ടറായിരുന്ന ഭാസ്കരൻ നിർദേശം നൽകിയിരുന്നു. എന്നാൽ ഇത് പൊതുമരാമത്ത് കെട്ടിട വകുപ്പിൽ അനക്കമില്ലാതെ കിടന്നു. മൂന്നു തവണ ഇതു സംബന്ധിച്ച് കലക്ടറേറ്റിൽ നിന്ന് നോട്ടീസ് പോയെങ്കിലും നടപടികളുണ്ടായില്ല. വീണ്ടും പരാതിയുയർന്ന സാഹചര്യത്തിൽ വിശദമായ പരിശോധന നടത്താൻ കലകട്ർ നിർദേശം നൽകിയതിനെ തുടർന്നാണ് രേഖകളുടെ പരിശോധന നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.