മഞ്ചേരി: പി.വി. അൻവർ എം.എൽ.എക്കെതിരെ മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്േട്രറ്റ് കോടതിയിൽ മലപ്പുറം സ്വദേശി നൽകിയ ഹരജിയിൽ മൊഴി രേഖപ്പെടുത്താൻ വിദേശത്തുള്ള പരാതിക്കാരനെ പൊലീസ് വിളിപ്പിച്ചു. പരാതിക്കാരും പരാതിയിൽ പറയുന്ന സാക്ഷികളും വിദേശത്താണ്. ഇവരെ വരുത്തിവേണം കേസിൽ തുടർനടപടികൾ കൈക്കൊള്ളാൻ.
മലപ്പുറം പട്ടർക്കടവ് സ്വദേശി സലീം നടുത്തൊടി അഭിഭാഷകൻ മുഖേന നൽകിയ ഹരജിയിൽ കേസെടുത്ത് അന്വേഷിക്കാൻ കോടതി ഉത്തരവിട്ടിരുന്നു. ആദ്യപടിയാണ് പരാതിക്കാരെൻറ മൊഴി രേഖപ്പെടുത്തൽ. പരാതിക്കാരനായ സലീം നടുത്തൊടി വ്യാഴാഴ്ച നാട്ടിലെത്തുമെന്നാണ് വിവരം. അതിനുശേഷം പൊലീസ് തുടർനടപടികളിലേക്ക് നീങ്ങുമെന്ന് മഞ്ചേരി സി.ഐ എൻ.ബി. ഷൈജു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.