തൃശൂർ: കലോത്സവ നഗരിയിൽ മത്സരാർഥികളെ തളർത്തി ൈഹസ്കൂൾ വിഭാഗം ചവിട്ടുനാടകം മത്സരം. ആറ് മണിക്കൂർ വൈകിത്തുടങ്ങിയ ഇനത്തിൽ തളർന്ന മൂന്നു പേരെ ആശുപത്രിയിലേക്ക് മാറ്റി. മേക്കപ്പും ധരിച്ച് മണിക്കൂറുകളോളം നീണ്ട കാത്തിരിപ്പാണ് വിദ്യാർഥികളെ തളർത്തിയത്. ഉച്ചക്ക് രണ്ടിന് ആരംഭിക്കേണ്ട മത്സരം തുടങ്ങിയത് രാത്രി എട്ടിനാണ്.
ആദ്യം മത്സരിച്ച രണ്ട് ടീമുകളിലെ അംഗങ്ങളാണ് പൂർത്തിയായപ്പോഴേക്കും ക്ഷീണിച്ച് അവശരായത്. രണ്ടാമത് മത്സരിച്ച ടീമിലെ മൂന്നു േപരെ വേദിയിലെ പ്രാഥമിക ശുശ്രൂഷക്ക് ശേഷം ജില്ല ആശുപത്രിയിലേക്ക് മാറ്റി.
ഇതേ വേദിയിൽ രാവിലെ നടന്ന ൈഹസ്കൂൾ വിഭാഗം ഒപ്പനക്ക് ശേഷമാണ് ചവിട്ടുനാടകം തുടങ്ങിയത്. രണ്ടുമണിക്ക് മത്സരം തുടങ്ങുമെന്ന പ്രതീക്ഷയിൽ 12 മണി മുതൽ ചവിട്ടുനാടകം മത്സരാർഥികൾ മേക്കപ്പ് ആരംഭിച്ചിരുന്നു. രാത്രി എട്ടിന് തുടങ്ങിയ മത്സരം രാത്രി ഏറെ വൈകിയും തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.