Posted On
date_range Updated On
date_range ചട്ടമ്പിസ്വാമി ജയന്തി പുരസ്കാരം രമേശ് ചെന്നിത്തലക്ക്
തിരുവനന്തപുരം: ചട്ടമ്പിസ്വാമിയുടെ 167ാമത് ജയന്തിയോടനുബന്ധിച്ച് ചട്ടമ്പിസ്വാമി സാംസ്കാരികസമിതി നൽകുന്ന 12ാമത് ചട്ടമ്പിസ്വാമി ജയന്തി പുരസ്കാരം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക്. 25,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. പെരുമ്പടവം ശ്രീധരൻ ചെയർമാനും സൂര്യ കൃഷ്ണമൂർത്തി, ഡോ. എം.ആർ. തമ്പാൻ എന്നിവർ അംഗങ്ങളുമായ സമിതിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്. ആഗസ്റ്റ് 24ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമർപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.